| Wednesday, 14th January 2026, 7:19 pm

കിവികളുടെ കിളി പറത്തിയ സെഞ്ച്വറി; ചരിത്ര നേട്ടത്തില്‍ തിളങ്ങി രാഹുല്‍

ശ്രീരാഗ് പാറക്കല്‍

ന്യൂസിലാന്‍ഡും ഇന്ത്യയും തമ്മിലുള്ള രണ്ടാം ഏകദിന മത്സരം സൗരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ നടക്കുകയാണ്. മത്സരത്തില്‍ ടോസ് നേടിയ ന്യൂസിസലാന്‍ഡ് ഇന്ത്യയെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു. നിലവില്‍ ആദ്യ ഇന്നിങ്സ് അവസാനിച്ചപ്പോള്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 284 റണ്‍സാണ് ഇന്ത്യ നേടിയത്. നിലവില്‍ മറുപടി ബാറ്റിങ്ങിനിറങ്ങിയ ന്യൂസിലാന്‍ഡ് 15 ഓവര്‍ പൂര്‍ത്തിയായപ്പോള്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 64 റണ്‍സാണ് നേടിയത്.

അതേസമയം കെ.എല്‍. രാഹുല്‍ നടത്തിയ പോരാട്ടത്തിലാണ് ഇന്ത്യ സ്‌കോര്‍ ഉയര്‍ത്തിയത്. പുറത്താകാതെ 92 പന്തില്‍ നിന്ന് 11 ഫോറും ഒരു സിക്‌സും ഉള്‍പ്പെടെ 112 റണ്‍സാണ് താരം സ്വന്തമാക്കിയത്. 121.74 എന്ന സ്‌ട്രൈക്ക് റേറ്റിലായിരുന്നു താരം ഇന്ത്യയുടെ സ്‌കോര്‍ ഉയര്‍ത്തിയത്. ഇതോടെ ഏകദിന ഫോര്‍മാറ്റില്‍ തന്റെ ഏറ്റവും ഉയര്‍ന്ന സ്‌കോര്‍ രേഖപ്പെടുത്താനും രാഹുലിന് സാധിച്ചിരുന്നു. ഇത് രണ്ടാം തവണയാണ് രാഹുല്‍ ഉയര്‍ന്ന സ്‌കോറിലേക്ക് എത്തിച്ചേര്‍ന്നത്.

മാത്രമല്ല 2026ല്‍ ഇന്ത്യയ്ക്ക് വേണ്ടി ആദ്യ സെഞ്ച്വറി നേടിക്കൊടുത്ത രാഹുല്‍ മറ്റൊരു കിടിലന്‍ റെക്കോഡും സ്വന്തമാക്കിയിരിക്കുകയാണ്. രാജ് കോട്ടില്‍ ഏകദിന സെഞ്ച്വറി നേടുന്ന ആദ്യ ഇന്ത്യന്‍ താരമാകാനാണ് താരത്തിന് സാധിച്ചത്.

ഏകദിനത്തില്‍ എട്ടാം സെഞ്ച്വറി പൂര്‍ത്തിയാക്കിയതോടെ ശുഭ്മന്‍ ഗില്ലിനൊപ്പമെത്താനും താരത്തിന് സാധിച്ചിരിക്കുകയാണ്. എട്ട് സെഞ്ച്വറികളാണ് ഗില്ലിനുള്ളത്. മുന്‍ താരം അസറുദ്ദീനെ മറികടന്നാണ് രാഹുല്‍ ഈ നേട്ടത്തില്‍ എത്തിച്ചേര്‍ന്നത്.

ഇന്ത്യന്‍ പ്ലെയിങ് ഇലവന്‍

ശുഭ്മന്‍ ഗില്‍ (ക്യാപ്റ്റന്‍), രോഹിത് ശര്‍മ, വിരാട് കോഹ്‌ലി, ശ്രേയസ് അയ്യര്‍, കെ.എല്‍ രാഹുല്‍ (വിക്കറ്റ് കീപ്പര്‍), രവീന്ദ്ര ജഡേജ, നിതീഷ് കുമാര്‍ റെഡ്ഡി, ഹര്‍ഷിത് റാണ, മുഹമ്മദ് സിറാജ്, കുല്‍ദീപ് യാദവ്, പ്രസിദ്ധ് കൃഷ്ണ

ന്യൂസിലാന്‍ഡ് പ്ലെയിങ് ഇലവന്‍

ഡെവോണ്‍ കോണ്‍വേ, ഹെന്റി നിക്കോള്‍സ്, വില്‍ യങ്, ഡാരില്‍ മിച്ചല്‍, ഗ്ലെന്‍ ഫിലിപ്‌സ്, മിച്ചല്‍ ഹേ (വിക്കറ്റ് കീപ്പര്‍), മൈക്കല്‍ ബ്രേസ് വെല്‍ (ക്യാപ്റ്റന്‍), സാക്കറി ഫോള്‍ക്സ്, ക്രിസ് ക്ലാര്‍ക്ക്, കൈല്‍ ജാമിസണ്‍, ജെയ്ഡന്‍ ലെനോക്‌സ്

Content Highlight: K.L Rahul In Great Record Achievement In ODI Cricket

ശ്രീരാഗ് പാറക്കല്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും പി.ജി ഡിപ്ലോമ

Latest Stories

We use cookies to give you the best possible experience. Learn more