| Monday, 10th March 2025, 6:05 pm

കങ്കുവയുടെ മോശം റിവ്യൂസിനേക്കാളും എന്നെ വേദനിപ്പിച്ചത് മറ്റൊരു കാര്യം; അതിനെതിരെയാണ് ഞാന്‍ പ്രതികരിച്ചത്: ജ്യോതിക

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

2024ല്‍ ഏറ്റവുമധികം വിമര്‍ശനം നേരിട്ട സിനിമകളിലൊന്നായിരുന്നു കങ്കുവ. സൂര്യയെ നായകനാക്കി ശിവ സംവിധാനം ചെയ്ത ചിത്രം ആദ്യദിനം തന്നെ ബോക്സ് ഓഫീസില്‍ തകര്‍ന്നടിഞ്ഞു. രണ്ടരവര്‍ഷത്തെ ഷൂട്ടും 200 കോടി ബജറ്റുമായി എത്തിയ ചിത്രം തമിഴിലെ ഏറ്റവും വലിയ പരാജയമായി മാറി.

ചിത്രത്തിന്റെ മോശം റിവ്യൂസിനെതിരെ നടിയും സൂര്യയുടെ പങ്കാളിയുമായ ജ്യോതിക രംഗത്ത് വന്നിരുന്നു. കങ്കുവയെ തകര്‍ക്കാന്‍ ഗൂഢാലോചന നടന്നെന്നും ഭാര്യയായല്ല സിനിമാപ്രേമി ആയാണ് തന്റെ പ്രതികരണമെന്നും ജ്യോതിക ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച കുറിപ്പിലൂടെ പറഞ്ഞിരുന്നു.

അതെ കുറിച്ച് ഇപ്പോള്‍ സംസാരിക്കുകയാണ് ജ്യോതിക. ആ സിനിമയുടെ റിവ്യൂസെല്ലാം വളരെ ഹാര്‍ഷ് ആയിരുന്നുവെന്നും കങ്കുവക്ക് വേണ്ടി തന്റെ ഭര്‍ത്താവ് ഒരുപാട് എഫേര്‍ട്ട് എടുത്തിരുന്നുവെന്നും ജ്യോതിക പറയുന്നു.

എന്നാല്‍ മോശം റിവ്യൂസിനേക്കാളും തന്നെ വേദനിപ്പിച്ചത് വളരെ ഹാര്‍ഷായിട്ടുള്ള റിവ്യൂകളായിരുന്നുവെന്നും മാധ്യമങ്ങള്‍ അതെല്ലാം ശ്രദ്ധിക്കാതിരുന്നതും തന്നെ നിരാശപ്പെടുത്തിയെന്നും ജ്യോതിക കൂട്ടിച്ചേര്‍ത്തു. പൂജ തല്‍വാറുമായുള്ള അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ജ്യോതിക.

‘എന്റെ ഭര്‍ത്താവിന്റെ സിനിമ എന്ന രീതിയിലേക്ക് വരുമ്പോള്‍ റിവ്യൂസ് എല്ലാം വളരെ ഹാര്‍ഷ് ആയിട്ടുള്ള രീതിയിലായിരുന്നു. സിനിമയിലെ ചില സീനുകള്‍ മോശമായിരിക്കും പക്ഷെ മൊത്തത്തില്‍ അദ്ദേഹം (സൂര്യ) സിനിമക്ക് വേണ്ടി ഒരുപാട് എഫേര്‍ട്ട് എടുത്തിട്ടുണ്ടായിരുന്നു.

പക്ഷെ മോശം റിവ്യൂസിനേക്കാളും എന്നെ വേദനിപ്പിച്ചത് വളരെ ഹാര്‍ഷായിട്ടുള്ള റിവ്യൂകളാണ്. മാധ്യമങ്ങള്‍ വേണ്ട രീതിയില്‍ അതിനെ ശ്രദ്ധിക്കാത്തതും എന്നെ നിരാശപ്പെടുത്തി,’ ജ്യോതിക

അതേസമയം കാര്‍ത്തിക് സുബ്ബരാജ് സംവിധാനം ചെയ്യുന്ന റെട്രോ എന്ന ചിത്രമാണ് സൂര്യയുടെ അടുത്ത പ്രൊജക്ട്. ആക്ഷന്‍ ഴോണറില്‍ ഒരുങ്ങുന്ന ചിത്രത്തില്‍ തികച്ചും വ്യത്യസ്തമായ വേഷത്തിലാണ് അദ്ദേഹം അഭിനയിക്കുന്നത്. സൂര്യ 45 എന്ന പ്രൊജക്റ്റും അണിയറയില്‍ ഒരുങ്ങുന്നുണ്ട്.

Content highlight: Jyotika opens up on defending Suriya’s film after harsh reviews

We use cookies to give you the best possible experience. Learn more