സ്പോര്‍ട്സ് ഡെസ്‌ക്
സ്പോര്‍ട്സ് ഡെസ്‌ക്
Football
റൊണാള്‍ഡോയ്ക്ക് പിന്നാലെ മാര്‍സലോയും യുവന്റസിലേക്ക്
സ്പോര്‍ട്സ് ഡെസ്‌ക്
Thursday 12th July 2018 6:09pm

ടൂറിന്‍ :ക്രിസ്റ്റ്യാനൊ റൊണാള്‍ഡോയുടെ കൂടുമാറ്റത്തില്‍ ഞെട്ടിത്തരിച്ച റയല്‍ ആരാധകര്‍ക്ക് മാര്‍സലോയെയും നഷ്ടപ്പെടുമെന്ന് റിപ്പോര്‍ട്ട്. റൊണാള്‍ഡോയ്ക്ക് പിന്നാലെ റയല്‍ മാഡ്രിഡില്‍ നിന്ന് ബ്രസീലിയന്‍ ലെഫ്റ്റ് ബാക്ക് മാര്‍സലോയെ കൂടാരത്തിലെത്തിക്കാന്‍ ഇറ്റാലിയന്‍ ക്ലബ് യുവന്റസ് ശ്രമം നടത്തുന്നതായാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ട്.

Image result for Real Madrid's Marcelo linked with move to join Cristiano

ക്രിസ്റ്റ്യാനോയുടെ കൂടുമാറ്റത്തിന് പിന്നാലെ 30 കാരനായ മാര്‍സലോയെ യുവന്റസ് നോട്ടമിടുന്നതായാണ് ഇറ്റാലിയന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇന്‍സ്റ്റാഗ്രാമില്‍ മാര്‍സലോ കഴിഞ്ഞ ദിവസം യുവന്റസിനെ ഫോളോ ചെയ്യാന്‍ ആരംഭിച്ചത് ഈ അഭ്യൂഹത്തിന് കരുത്തുപകരുന്നു.


Read Also : ഞങ്ങള്‍ ക്ഷീണിച്ചു പോവുമെന്ന് പറഞ്ഞവര്‍ക്കുള്ള മറുപടി: ലൂക്കാ മോഡ്രിച്ച്


റൊണാള്‍ഡോ- മാര്‍സലോ സഖ്യം റയല്‍ ഫുട്‌ബോള്‍ ആരാധകരുടെ എക്കാലത്തെയും മികച്ച ജോഡികളായിരുന്നു. കഴിഞ്ഞ ഒമ്പത് വര്‍ഷങ്ങളായി റയല്‍ മാഡ്രിഡിന് വേണ്ടി നിറഞ്ഞ് കളിക്കുന്ന താരങ്ങളാണ് മാര്‍സലോ റൊണാള്‍ഡോ. നീണ്ട വര്‍ഷങ്ങള്‍ക്ക് ശേഷം റൊണാള്‍ഡോ യുവന്റസിലേക്ക് കളംമാറുമ്പോള്‍ ആരാധകരെ ഏറ്റവും കൂടുതല്‍ കണ്ണീരിലാഴ്ത്തുന്നത് ഈ താരജോഡികളുടെ അഭാവമായിരിക്കും. എന്നാല്‍ മൈതാനത്ത് സൗഹൃദത്തിന്റെ വേരാഴ്ത്തിയ ആ കൂട്ടുകെട്ട് വീണ്ടും പിറക്കുമെന്ന സൂചനകളാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ട്.

Image result for Real Madrid's Marcelo linked with move to join Cristiano

ഇനി ഫുട്‌ബോള്‍ ആരാധകര്‍ ഉറ്റുനോക്കുന്നത് റൊണാള്‍ഡോയ്ക്ക് പിന്നാലെ മാര്‍സലോയും യുവന്റസീിലേക്ക് കളം മാറുമോ എന്നാണ്. നിലവില്‍ റയലുമായി 2022 വരെ ബ്രസീലിയന്‍ താരത്തിന് കരാറുണ്ട്. ലോകത്തെ മികച്ച ലെഫ്റ്റ് ബാക്കായാണ് മാര്‍സലോ അറിയപ്പെടുന്നത്.

നാല് വര്‍ഷത്തേക്ക് 105 മില്യണ്‍ യൂറോയ്ക്കാണ് റോണോയുടെ ക്ലബ് മാറ്റം നടന്നത്. ഒമ്പത് വര്‍ഷങ്ങള്‍ക്കുശേഷമാണ് റൊണാള്‍ഡോ റയല്‍ വിടുന്നത്. റയലിനായി 451 ഗോള്‍ നേടിയിട്ടുള്ള റൊണാള്‍ഡോയാണ് ടീമിനായി ഏറ്റവും കൂടുതല്‍ ഗോള്‍ നേടിയ താരം.

Advertisement