വോ... വേണ്ട; ഓസീസ് ക്യാപ്റ്റനാകാമെന്ന് പറഞ്ഞ സ്മിത്തിനോട് ലാംഗര്‍
Cricket
വോ... വേണ്ട; ഓസീസ് ക്യാപ്റ്റനാകാമെന്ന് പറഞ്ഞ സ്മിത്തിനോട് ലാംഗര്‍
സ്പോര്‍ട്സ് ഡെസ്‌ക്
Wednesday, 31st March 2021, 2:43 pm

സിഡ്‌നി: ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് ടീമിന്റെ ക്യാപ്റ്റന്‍ സ്ഥാനത്തേക്ക് തിരിച്ചെത്താന്‍ ആഗ്രഹം പ്രകടിപ്പിച്ച സ്റ്റീവ് സ്മിത്തിന് മറുപടിയുമായി പരിശീലകന്‍ ജസ്റ്റിന്‍ ലാംഗര്‍. ക്യാപ്റ്റന്‍ സ്ഥാനത്തേക്ക് നിലവില്‍ ഒഴിവില്ലെന്നാണ് ലാംഗറിന്റെ മറുപടി.

ടിം പെയ്ന്‍, ആരോണ്‍ ഫിഞ്ച് തുടങ്ങിയ മികച്ച ക്യാപ്റ്റന്‍മാര്‍ നിലവില്‍ ടീമിനുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് ടീമിന്റെ ക്യാപ്റ്റന്‍ സ്ഥാനത്തേക്കു തിരിച്ചെത്താന്‍ താല്‍പര്യമുണ്ടെന്നായിരുന്നു സ്റ്റീവ് സ്മിത്തിന്റെ പരാമര്‍ശം. 2018ല്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടെസ്റ്റില്‍ പന്തു ചുരണ്ടല്‍ വിവാദത്തില്‍ കുടുങ്ങിയ സ്മിത്ത് വിലക്കു കഴിഞ്ഞ് ടീമിലേക്കു തിരിച്ചെത്തിയശേഷം മികച്ച ഫോമിലായിരുന്നു.

വരാനിരിക്കുന്ന ഐ.പി.എല്ലില്‍ ഡല്‍ഹി ക്യാപിറ്റല്‍സിലാണ് സ്മിത്ത് കളിക്കുന്നത്. ക്യാപിറ്റല്‍സ് ക്യാപ്റ്റന്‍ ശ്രേയസ് അയ്യര്‍ക്ക് പരിക്കേറ്റതിനെ തുടര്‍ന്ന് ഈ സീസണില്‍ വിട്ടുനില്‍ക്കുകയാണ്.

ഈ ഒഴിവിലേക്ക് സ്മിത്തിനെ പരിഗണിക്കുമെന്ന റിപ്പോര്‍ട്ടുകളുണ്ടായിരുന്നെങ്കിലും റിഷഭ് പന്തിനാണ് സ്ഥാനം ലഭിച്ചത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Justin Langer reacts to Steve Smith’s hopes of regaining Australia captaincy