| Monday, 9th July 2018, 11:06 am

പോപ് ഗായകന്‍ ജസ്റ്റിന്‍ ബീബര്‍ വിവാഹിതനാകുന്നു

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ഗാനങ്ങളിലെ വ്യത്യസ്ത കൊണ്ട് ചെറുപ്രായത്തില്‍ തന്നെ വന്‍ ആരാധക വൃന്ദം സൃഷ്ടിച്ച പോപ് ഗായകന്‍ ജസ്റ്റിന്‍ ബീബര്‍ വിവാഹിതനാകുന്നു. മോഡലായ ഹെയ്‌ലി ബാള്‍ഡ്‌വിനാണ് വധു.

ഇവര്‍ തമ്മിലുള്ള വിവാഹ നിശ്ചയം കഴിഞ്ഞതായാണ് റിപ്പോര്‍ട്ടുകള്‍. മുമ്പ് പ്രണയത്തിലായിരുന്ന ജസ്റ്റിനും ഹെയ്‌ലിയും 2016 ല്‍ പിരിഞ്ഞിരുന്നു. ഇത് ആരാധകര്‍ക്കിടയില്‍ വന്‍ ചര്‍ച്ചയായിരുന്നു.


ALSO READ: കാത്തിരിപ്പിന് വിരാമം; പേരന്‍പ് തിയേറ്ററുകളിലേക്ക്; ഫസ്റ്റ് ലുക്ക് പ്രെമോ പുറത്ത് വിട്ടു


എന്നാല്‍ ഒരു മാസം മുമ്പ് ഇവര്‍ വീണ്ടും ഒന്നിച്ചുവെന്ന വാര്‍ത്തയും പിറകേയെത്തി. ഇത് രണ്ടു കൈയ്യും നീട്ടി ആരാധകര്‍ സ്വീകരിക്കുകയും ചെയ്തിരുന്നു. തൊട്ടു പിന്നാലെയാണ് തങ്ങള്‍ ഉടന്‍ വിവാഹിതരാകുമെന്ന   വാര്‍ത്തയുമായ  ഇരുവരും രംഗത്തെത്തിയിരിക്കുന്നത്.

ഹോളിവുഡ് നടനും നിര്‍മാതാവുമായ സ്റ്റീഫന്‍ ബാള്‍ഡ്‌വിന്നിന്റെ മകളാണ് 21 കാരിയായ ഹെയ്‌ലി. അമേരിക്കന്‍ വേഗ്, മാരി ക്ലയര്‍ എന്നീ മാഗസീനുകളുടെ പ്രധാന മോഡലായി ഹെയ്‌ലി എത്തിയിരുന്നു.

മോഡലിംഗില്‍ തന്റെതായ ഇടം കണ്ടെത്തിയ ഹെയ്‌ലി ചില മ്യൂസിക് വീഡിയോകളിലും അഭിനയിച്ചിട്ടുണ്ട്. അതുകുടാതെ ടെലിവിഷന്‍ ഷോകളിലും ഹെയ്‌ലി അഭിനയിച്ചിട്ടുണ്ട്.

Latest Stories

We use cookies to give you the best possible experience. Learn more