മലയാള സിനിമയിലെ അനശ്വര കലകാരനാണ് നടന്‍ ഇന്നെസെന്റ്. വര്‍ഷങ്ങളോളം ഹാസ്യതാരമായി തിളങ്ങിയ ഇന്നസെന്റ് മലയാള സിനിമയിലെ അവിഭാജ്യ ഘടകമായിരുന്നു. ഇന്നസെന്റിന്റെ കൊച്ചുമകന്‍ ജൂനിയര്‍ ഇന്നസെന്റ് സിനിമയില്‍ അരങ്ങേറുന്നു എന്ന വാര്‍ത്ത അടുത്തിടെ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടിയിരുന്നു.
ഐ.എം. ഏലിയാസ് സംവിധാനം ചെയ്യുന്ന ‘ഹായ് ഗായ്‌സ്’ എന്ന സിനിമയിലൂടെയാണ് താരത്തിന്റെ അരങ്ങേറ്റം. പ്ലസ് ടു വിദ്യാര്‍ഥിയുടെ റോളാണ് ജൂനിയര്‍ ഇന്നസെന്റിന്. ഇപ്പോള്‍ തന്റെ സിനിമ വിശേഷങ്ങള്‍ പങ്കുവെക്കുകയാണ് അദ്ദേഹം.
‘അപ്പാപ്പന് ഞാന്‍ സിനിമയില്‍ വരുന്നതില്‍ താത്പര്യമായിരുന്നു. പക്ഷേ, റെക്കമെന്‍ഡ് ചെയ്തിട്ടില്ല. സഹോദരി അന്നയ്ക്കാണ് സിനിമയിലേക്ക് ആദ്യ ഓഫര്‍ വന്നത്. മഞ്ജു വാരിയരുടെ ചിത്രത്തിലേക്ക്. അന്നയ്ക്ക് താത്പര്യമില്ലാത്തതിനാല്‍ നടന്നില്ല,’ ജൂനിയര്‍ ഇന്നസെന്റ് പറയുന്നു.
തനിക്ക് ഇന്നസെന്റ് എന്ന് പേരിട്ടതും അദ്ദേഹം തന്നെയാണെന്നും വേറേ നല്ല പേരുകളൊന്നും കിട്ടിയില്ലേ’ എന്ന് താന്‍ അപ്പോള്‍ പരാതി പറഞ്ഞിരുന്നുവെന്നും ജൂനിയര്‍ ഇന്നസെന്റ് പറഞ്ഞു. എന്നാല്‍ മുതിര്‍ ന്നപ്പോഴാണ് ആ പേരിന്റെ പവര്‍ മനസിലായതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
‘അപ്പാപ്പന്‍ ഏറെ ആഗ്രഹിച്ച കാര്യമായിരുന്നു എന്റെ സിനിമാപ്രവേശനം. സമയമാകുമ്പോള്‍ എല്ലാം നടക്കും എന്ന് കരുതി അദ്ദേഹം. ഇപ്പോള്‍ ആ സമയമായിരിക്കുന്നു. എന്നാല്‍, അതിന്റെ ഭാഗമാ വാന്‍ അപ്പാപ്പന്‍ ഇല്ലാതെപോയല്ലോ എന്ന സങ്കടം മാത്രം. സ്വര്‍ഗത്തിലിരുന്ന് അപ്പാപ്പന്‍ എല്ലാം കാണുന്നുണ്ടെന്ന് വിശ്വസിക്കുന്നു,’ ജൂനിയര്‍ ഇന്നസെന്റിന് പറഞ്ഞു.
Content Highlight: Junior Innocent is talking about Innocent