സ്പോര്‍ട്സ് ഡെസ്‌ക്
സ്പോര്‍ട്സ് ഡെസ്‌ക്
Football
സൂപ്പര്‍കപ്പ്; ബ്ലാസ്റ്റേഴ്‌സിന് ഗുഡ്‌ലക്ക് പറഞ്ഞ് ജോസേട്ടന്‍
സ്പോര്‍ട്സ് ഡെസ്‌ക്
Tuesday 13th March 2018 7:21pm

ഐ.എസ്.എല്ലിന് ശേഷം ആരംഭിക്കുന്ന സൂപ്പര്‍കപ്പില്‍ ബ്ലാസ്റ്റേഴ്‌സിന് ഗുഡ്‌ലക്ക് പറഞ്ഞ് മുന്‍താരം ഹോസു പ്രീറ്റോ. ബ്ലാസ്‌റ്റേഴ്‌സ് ജഴ്‌സിയണിഞ്ഞ തന്റെ പഴയ ചിത്രം ധരിച്ചാണ് ജോസേട്ടന്‍ ആശംസ നേര്‍ന്നത്.

‘ഓള്‍ഡ് ബട്ട് ഗോള്‍ഡ് ! ഗുഡ് ലക്ക് ഇന്‍ ദ സൂപ്പര്‍ കപ്പ് എന്നാണ് ഹോസു ട്വീറ്റ് ചെയ്തത്. കേരളം വിട്ടെങ്കിലും സമൂഹമാധ്യമങ്ങളിലൂടെ ബ്ലാസ്‌റ്റേഴ്‌സ് ആരാധകരുമായി ഹോസു നിരന്തരം ബന്ധപ്പെട്ടിരുന്നു.

നേരത്തെ ഹോസു ബ്ലാസ്‌റ്റേഴ്‌സില്‍ തിരിച്ചെത്തുമെന്നും വാര്‍ത്തകളുണ്ടായിരുന്നു. നിലവില്‍ അമേരിക്കന്‍ ക്ലബ്ബായ എഫ്.സി സിന്‍സിനാറ്റിയിലാണ് സ്‌പെയിനുകാരനായ ഹോസു കളിക്കുന്നത്.

മാര്‍ച്ച് അവസാനം ആരംഭിക്കുന്ന സൂപ്പര്‍കപ്പില്‍ ഏപ്രില്‍ ആറിനാണ് ബ്ലാസ്റ്റേഴ്സിന്റെ ആദ്യ കളി. ഐ ലീഗിലെ രണ്ടാം സ്ഥാനക്കാരായ നെറോക്ക എഫ്.സിയാണ് ബ്ലാസ്റ്റേഴ്‌സിന്റെ എതിരാളികള്‍.

ആകെ 16 ടീമുകളാണ് ടൂര്‍ണമെന്റില്‍ ഏറ്റുമുട്ടുക. ഇതില്‍ ഐ.എസ്.എല്ലിലെയും ഐ ലീഗിലെയും ആദ്യ ആറു ടീമുകള്‍ നേരത്തെ തന്നെ യോഗ്യത നേടിയിരുന്നു. ശേഷിക്കുന്ന നാല് ടീമുകളെ രണ്ട് ലീഗിലെയും അവസാനത്തെ നാല് സ്ഥാനക്കാര്‍ക്കിടയില്‍ നടത്തുന്ന യോഗ്യത മത്സരത്തിലൂടെ നിശ്ചയിക്കും.

നോകൗട്ട് രീതിയിലാണ് സൂപ്പര്‍ കപ്പ് മത്സരങ്ങള്‍ നടക്കുക, അതിനാല്‍ ജയിക്കുന്ന ടീം അടുത്ത റൗണ്ടിലേക്ക് യോഗ്യത നേടും. തോറ്റാല്‍ പുറത്താകും. മാര്‍ച്ച് 31 മുതല്‍ ഏപ്രില്‍ 25 വരെ ഭുവനേശ്വരിലെ കല്ലിംഗ സ്റ്റേഡിയത്തിലാണ് മത്സരങ്ങള്‍ നടക്കുക.

Advertisement