സൂപ്പര്‍മാനായി ജോസ് ബട്‌ലര്‍; വീഡിയോ
Sports News
സൂപ്പര്‍മാനായി ജോസ് ബട്‌ലര്‍; വീഡിയോ
സ്പോര്‍ട്സ് ഡെസ്‌ക്
Thursday, 16th December 2021, 12:15 pm

2021 ആഷസിലെ രണ്ടാം ടെസ്റ്റിന്റെ ആദ്യ ഇന്നിംഗ്‌സില്‍ സൂപ്പര്‍മാനായി ഇംഗ്ലണ്ട് വിക്കറ്റ് കീപ്പര്‍ ജോസ് ബട്‌ലര്‍. ഓസ്‌ട്രേലിയന്‍ ഓപ്പണര്‍ മാര്‍കസ് ഹാരിസിനെ ഔട്ടാക്കിയ ബട്‌ലറിന്റെ കിടിലന്‍ ക്യാച്ചാണ് സോഷ്യല്‍മീഡിയയില്‍ ചര്‍ച്ചയാവുന്നത്.

ആദ്യ ഇന്നിംഗ്‌സിലെ എട്ടാം ഓവറിലായിരുന്നു കാണികളെ ത്രസിപ്പിച്ച ബട്‌ലറിന്റെ സൂപ്പര്‍മാന്‍ ക്യാച്ച് പിറന്നത്. ബ്രോഡിന്റെ പന്ത് പുള്‍ ഷോട്ടിന് ശ്രമിച്ച ഹാരിസിനെ നിരാശനാക്കിയാണ് മാസ്മരികമായ ക്യാച്ചിലൂടെ ബട്‌ലര്‍ താരത്തെ പുറത്താക്കിയത്.

എട്ടാം ഓവറില്‍ നാല് റണ്‍സ് കൂട്ടിച്ചേര്‍ക്കുന്നതിനിടെയാണ് ഓസീസിന്റെ ആദ്യ വിക്കറ്റ് വാണത്. പുറത്താവുമ്പോള്‍ 27 പന്തില്‍ 3 റണ്‍സ് മാത്രമായിരുന്നു മാര്‍കസ് ഹാരിസിന്റെ സമ്പാദ്യം.

ആദ്യ ടെസ്റ്റിലെ പരാജയത്തിന് ശേഷം പാഠമുള്‍ക്കൊണ്ടാണ് ഇംഗ്ലണ്ട് രണ്ടാം ടെസ്റ്റിനിറങ്ങിയത്.

ആദ്യ ടെസ്റ്റില്‍ പുറത്തിരുന്ന ജെയിംസ് ആന്‍ഡേഴ്‌സണും ബ്രോഡും തിരിച്ചെത്തിയതും ഇംഗ്ലീഷ് പടയ്ക്ക് കരുത്തായി. മാര്‍ക് വുഡ്, ജാക്ക് ലീച്ച് എന്നിവരാണ് പുറത്തായത്. സ്പിന്നര്‍മാരില്ലാതെയാണ് ഇംഗ്ലണ്ട് ഇറങ്ങുന്നത്.

ഇംഗ്ലണ്ട്: റോറി ബേണ്‍സ്, ഹസീബ് ഹമീദ്, ഡേവിഡ് മലാന്‍, ജോ റൂട്ട്, ബെന്‍ സ്റ്റോക്സ്, ഒല്ലി പോപ്പ്, ജോസ് ബട്ലര്‍, ക്രിസ് വോക്സ്, ഒല്ലി റോബിന്‍സണ്‍, സ്റ്റുവര്‍ട്ട് ബ്രോഡ്, ജയിംസ് ആന്‍ഡേഴ്സണ്‍.

ഓസ്ട്രേലിയ: ഡേവിഡ് വാര്‍ണര്‍, മാര്‍കസ് ഹാരിസ്, മര്‍നസ് ലബുഷെയ്ന്‍, സ്റ്റീവ് സ്മിത്ത്, ട്രാവിസ് ഹെഡ്, കാമറൂണ്‍ ഗ്രീന്‍, അലക്സ് ക്യാരി, മൈക്കല്‍ നെസര്‍, മിച്ചല്‍ സ്റ്റാര്‍ക്ക്, ജേ റിച്ചാര്‍ഡ്സണ്‍, നഥാന്‍ ലിയോണ്‍.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: Jos Butler’s superman catch