20 വര്‍ഷത്തിലധികമായി സിനിമാലോകത്തിന്റെ ഭാഗമാണ് ജോജു ജോര്‍ജ്. ചെറിയ വേഷങ്ങളില്‍ ഒരുപാട് കാലം നിറഞ്ഞുനിന്ന ജോജു പിന്നീട് ക്യാരക്ടര്‍ റോളുകളിലേക്കും അവിടുന്ന് നായകവേഷത്തിലേക്കും കൂടുമാറി. 2021ല്‍ മികച്ച നടനുള്ള സംസ്ഥാന പുരസ്‌കാരം സ്വന്തമാക്കിയ ജോജു പണി എന്ന സിനിമയിലൂടെ സംവിധാനരംഗത്തും തന്റെ സാന്നിധ്യമറിയിച്ചു. മലയാളത്തിന് പുറമെ തമിഴിലും തെലുങ്കിലും ജോജു ഭാഗമായിട്ടുണ്ട്.
ജോസഫ്, ഇരട്ട, നായാട്ട് എന്നിങ്ങനെ മികച്ച സിനിമകളുടെ ഭാഗമാകാന്‍ അദ്ദേഹത്തിന് കഴിഞ്ഞു. ഇരട്ടയിലെ ജോജുവിന്റെ പെര്‍ഫോമന്‍സിനെ കുറിച്ച് ഉലകനായകന്‍ കമല്‍ഹാസന്‍ വരെ അദ്ദേഹത്തെ പ്രശംസിച്ചിരുന്നു. ചെമ്പന്‍ വിനോദമായുള്ള സൗഹൃദത്തെ കുറിച്ച് സംസാരിക്കുകയാണ് ഇപ്പോള്‍ ജോജു ജോര്‍ജ്. പൊറിഞ്ചു മറിയം ജോസ് എന്ന ചിത്രത്തില്‍ ഇരുവരും ഒരുമിച്ച് അഭിനയിച്ചിരുന്നു.
ചെമ്പന്‍ വിനോദ് തന്റെ ഒരു നല്ല സുഹൃത്താണെന്നും സംവിധായകന്‍ മാര്‍ട്ടിന്‍ പ്രകാട്ട് തങ്ങളുടെ സുഹൃത്ത്ബന്ധം കാണാന്‍ നല്ല രസമാണെന്ന് പറഞ്ഞിട്ടുണ്ടെന്നും ജോജു പറയുന്നു. താനും ചെമ്പനും എപ്പോഴും കാണാറില്ലെന്നും എന്നാല്‍ തങ്ങള്‍ക്കിടയില്‍ നല്ല സൗഹൃദമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. റെഡ്.എഫ്എമ്മില്‍ സംസാരിക്കുകയായിരുന്നു ജോജു ജോര്‍ജ്.
‘ചെമ്പന്‍ എന്റെ ചങ്കല്ലേ, ഞങ്ങള്‍ രണ്ടുപേരും നല്ല സുഹൃത്തുക്കളാണ്. ഞങ്ങള്‍ അടുത്തടുത്ത നാട്ടുകാര് എന്ന് മാത്രമല്ല. ‘നിങ്ങളുടെ സുഹൃത്ത്ബന്ധം കാണാന്‍ നല്ല രസമുണ്ടെടാ, നിങ്ങളുടെ സംസാരവും കാര്യങ്ങളുമൊക്കെ കേള്‍ക്കാന്‍ രസമുണ്ട്’ എന്ന് മാര്‍ട്ടിന്‍ പറയാറുണ്ട്. ഞങ്ങള്‍ എപ്പോഴും കാണുന്ന ആളുകള്‍ അല്ല. എന്നാല്‍ പോലും ഞങ്ങള്‍ തമ്മിലുള്ള ഫ്രണ്ട്ഷിപ്പ് നല്ലതാണന്നെ് തോന്നാറുണ്ട്,’ ജോജു ജോര്‍ജ് പറഞ്ഞു.
Content Highlight: Joju George talks about chemban vinod