| Saturday, 19th April 2025, 9:58 am

ഇതെൻ്റെ സ്വപ്‌ന സാക്ഷാത്കാരം, ഇതുപോലെയുള്ള വേദിയില്‍ ഇരിക്കുന്നത് ഭാഗ്യം: ജോജു ജോർജ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

കമല്‍ ഹാസന്‍ – മണിരത്‌നം കൂട്ടികെട്ടില്‍ പുറത്തിറങ്ങാന്‍ പോകുന്ന ചിത്രമാണ് തഗ് ലൈഫ്. മണിരത്‌നവും കമല്‍ ഹാസനും കൂടിയാണ് ചിത്രത്തിന് തിരക്കഥയെഴുതിയിരിക്കുന്നത്. ചിത്രത്തില്‍ മലയാളി താരം ജോജു ജോര്‍ജും ഒരു വേഷത്തെ അവതരിപ്പിക്കുന്നുണ്ട്. ഇപ്പോള്‍ ചിത്രത്തിന്റെ പ്രസ്മീറ്റില്‍ സംസാരിക്കുകയാണ് ജോജു ജോര്‍ജ്.

തന്നോട് ഇംഗ്ലീഷില്‍ സംസാരിക്കാനാണ് പറഞ്ഞതെന്നും എന്നാല്‍ തനിക്ക് ഇംഗ്ലീഷില്‍ സംസാരിക്കാന്‍ അത്ര വശമില്ലെന്നും ജോജു പറഞ്ഞു. അറിയാവുന്ന തമിഴില്‍ സംസാരിക്കാമെന്നും ജോജു പറയുന്നു.

കമല്‍ ഹാസന്റേയും മണിരത്‌നത്തിന്റെയും കൂടെ വര്‍ക്ക് ചെയ്യാന്‍ ആര്‍ട്ടിസ്റ്റുകള്‍ക്ക് എത്രത്തോളം ആഗ്രഹമുണ്ടാകുമെന്ന് എല്ലാവര്‍ക്കും അറിയാമെന്നും ഇത് തന്റെ സ്വപ്‌ന സാക്ഷാത്കാരമാണെന്നും ജോജു പറയുന്നു. ഇതുപോലെയുള്ള വേദിയില്‍ ഇരിക്കുന്നതൊക്കെ ഭാഗ്യമാണെന്നും ജോജു കൂട്ടിച്ചേര്‍ത്തു. എല്ലാവര്‍ക്കും നന്ദി പറഞ്ഞുകൊണ്ടാണ് ജോജു സംസാരം അവസാനിപ്പിച്ചത്.

‘എന്നോട് ഇംഗ്ലീഷില്‍ സംസാരിക്കാനാണ് പറഞ്ഞത്. എന്നാല്‍ എനിക്ക് ഇംഗ്ലീഷില്‍ സംസാരിക്കാന്‍ അത്ര വശമില്ല. അറിയാവുന്ന തമിഴില്‍ സംസാരിക്കാം.

കമല്‍ സാറിന്റെയും മണി സാറിന്റേയും കൂടെ വര്‍ക്ക് ചെയ്യാന്‍ ആര്‍ട്ടിസ്റ്റുകള്‍ക്ക് എത്രത്തോളം ആഗ്രഹമുണ്ടാകുമെന്ന് എല്ലാവര്‍ക്കും അറിയാം. ഇതെന്റെ സ്വപ്‌ന സാക്ഷാത്കാരമാണ്. ഇതുപോലെയുള്ള വേദിയില്‍ ഇരിക്കുന്നതൊക്കെ ഭാഗ്യമാണ്.

നന്ദി മണി സാര്‍, കമല്‍ സാര്‍, റഹ്‌മാന്‍ സാര്‍, ചിമ്പു സാര്‍, തൃഷ മാം, അശോക് സെല്‍വന്‍ എല്ലാവര്‍ക്കും നന്ദി…’ജോജു പറയുന്നു.

ഗ്യാങ്സ്റ്റര്‍ ആക്ഷന്‍ ഡ്രാമ ചിത്രമാണ് തഗ് ലൈഫ്. രാജ് കമല്‍ ഫിലിംസ് ഇന്റര്‍നാഷണല്‍, മദ്രാസ് ടാക്കീസ്, റെഡ് ജയന്റ് മൂവീസ് എന്നിവര്‍ സംയുക്തമായാണ് ചിത്രം നിര്‍മിച്ചത്.

കമൽഹാസന്‍, ചിമ്പു, തൃഷ, ഐശ്വര്യ ലക്ഷ്മി, അഭിരാമി, പങ്കജ് തൃപാഠി എന്നിവരോടൊപ്പം വലിയൊരു താരനിര തന്നെ ചിത്രത്തിലുണ്ട്. എ. ആര്‍ റഹ്‌മാനാണ് ചിത്രത്തിന്റെ സംഗീതസംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. ഛായാഗ്രഹണം രവി. കെ. ചന്ദ്രന്‍ നിര്‍വഹിച്ചപ്പോള്‍ എ. ശ്രീകര്‍ പ്രസാദാണ് എഡിറ്റിങ് ചെയ്തത്. ജൂണ്‍ അഞ്ചിനാണ് ചിത്രം തിയേറ്ററില്‍ എത്തുന്നത്.

Content Highlight: Joju George Talking About Thug Life Film

Latest Stories

We use cookies to give you the best possible experience. Learn more