കൊല്‍ക്കത്ത: ബി.ജെ.പിയില്‍ ചേര്‍ന്നത് ചരിത്രപരമായ തെറ്റായിരുന്നുവെന്ന് സ്വതാന്ത്ര്യ സമര സേനാനിയായ സുഭാഷ് ചന്ദ്ര ബോസിന്റെ സഹോദര പൗത്രന്‍ ചന്ദ്രകുമാര്‍ ബോസ്.
എന്നാല്‍ അത് അധികം വൈകാതെ തന്നെ താന്‍ മനസിലാക്കിയെന്നും അദ്ദേഹം പറഞ്ഞു.
തെരഞ്ഞെടപ്പ് നേട്ടങ്ങള്‍ക്കായി വോട്ടര്‍മാര്‍ക്കിടയില്‍ ഭിന്നിപ്പും ധ്രുവീകരണവും സൃഷ്ടിക്കുക എന്ന ഏക ലക്ഷ്യമുള്ള ഒരു പാര്‍ട്ടിയേയും പിന്തുണയ്ക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.
2016 ലായിരുന്നു ചന്ദ്രകുമാര്‍ ബോസ് ബി.ജെ.പിയില്‍ ചേര്‍ന്നത്.
എന്നാല്‍ പാര്‍ട്ടിക്കുളളില്‍ തന്റെ പ്രത്യയശാസ്ത്രപരവും തന്ത്രപരവുമായ കാഴ്ചപ്പാടിന് പിന്തുണയില്ലെന്ന് ചൂണ്ടിക്കാട്ടി 2023ല്‍ രാജിവെക്കുകയായിരുന്നു.
നേതാജി സുഭാഷ് ചന്ദ്രബോസിന്റെ എല്ലാവരെയും ഉള്‍കൊളളുന്ന പ്രത്യയശാസ്ത്രം പ്രോത്സാഹിപ്പിക്കുക എന്ന ഉദ്ദേശത്തോടെ മോദിയുടെ നേതൃത്വത്തിലും വികസന അജണ്ടയിലും പ്രചോദനം ഉള്‍കൊണ്ടാണ് താന്‍ ബി.ജെ.പിയില്‍ ചേര്‍ന്നതെന്ന് അദ്ദേഹം അന്ന് പറഞ്ഞിരുന്നു.
ജാതി, മതം എന്നിവയ്ക്കപ്പുറം ആളുകളെ ഒന്നിപ്പിക്കുന്നതിനായി പാര്‍ട്ടിക്കുള്ളില്‍ ഒരു ‘ആസാദ് ഹിന്ദ് മോര്‍ച്ച’ സ്ഥാപിക്കുക എന്നതാണ് തന്റെ ലക്ഷ്യമെന്ന് അദ്ദേഹം പറഞ്ഞു. എന്നിരുന്നാലും, തന്റെ ശ്രമങ്ങള്‍ക്ക് കേന്ദ്ര തലത്തിലോ പശ്ചിമ ബംഗാളിലോ പാര്‍ട്ടി നേതൃത്വത്തില്‍ നിന്ന് പിന്തുണ ലഭിച്ചില്ലെന്ന് ബോസ് നിരാശ പ്രകടിപ്പിച്ചു.
Content Highlight: Joining BJP was a historic mistake; Subhash Chandra Bose’s nephew calls for unity against communalism
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. വാദി ഹുദ കോളേജില്‍ നിന്നും ബി.എ ഇംഗ്ലീഷില്‍ ബിരുദം. കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ.