| Saturday, 21st June 2025, 8:34 am

എനിക്ക് വളരെ ഇഷ്ടപ്പെട്ട നടന്‍; എനിക്ക് ഒരു മകനേ പോലെ തന്നെയാണ്: ജോണി ആന്റണി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

അരുണ്‍ വൈഗ രചനയും സംവിധാനവും നിര്‍വഹിച്ച് ഇന്നലെ (വെള്ളി) തിയേറ്ററുകളില്‍ എത്തിയ ചിത്രമാണ് യുണൈറ്റഡ് കിങ്ഡം ഓഫ് കേരള. ചിത്രത്തില്‍ രഞ്ജിത്ത് സജീവ് ജോണി ആന്റണി തുടങ്ങിയവര്‍ പ്രധാന വേഷത്തില്‍ അഭിനയിച്ചിരിക്കുന്നു. ഫ്രാഗ്രന്റ് നേച്ചര്‍ ഫിലിം ക്രിയേഷന്‍സിന്റെ ബാനറില്‍ പൂയപ്പള്ളി ഫിലിംസുമായി സഹകരിച്ച് ആനി സജീവ്, സജീവ് പി.കെ, അലക്‌സാണ്ടര്‍ മാത്യു എന്നിവര്‍ ചേര്‍ന്നാണ് ഈ ചിത്രം നിര്‍മിച്ചത്.

സിനിമയില്‍ ജോണി ആന്റണിയും രഞ്ജിത്ത് സജീവും അച്ഛന്‍ മകന്‍ കോമ്പോയിലാണ് എത്തിയത്. ഇപ്പോള്‍ രഞ്ജിത്തിനെ കുറിച്ചും സിനിമയെ കുറിച്ചും സംസാരിക്കുകയാണ് ജോണി ആന്റണി. സിനിമയില്‍ തങ്ങള്‍ നല്ല കോമ്പോയായിരുന്നുവെന്നും തനിക്ക് വളരെ ഇഷ്ടപ്പെട്ട ഒരു മകന്‍ തന്നെയാണ് രഞ്ജിത്തെന്നും ജോണി ആന്റണി പറയുന്നു.

സിനിമയില്‍ ഒരുപാട് ഇമോഷണല്‍ രംഗങ്ങള്‍ ഉണ്ടെന്നും രഞ്ജിത്ത് ഇതിന് മുമ്പ് അഭിനയിച്ച സിനിമകളെക്കാളും കൂടുതല്‍ അത്തരത്തിലുള്ള രംഗങ്ങള്‍ ഈ സിനിമയില്‍ ഉണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇമോഷനും, ആക്ഷനും ഹ്യൂമറും എല്ലാമുള്ള ഒരു സിനിമയാണ് യുണൈറ്റെഡ് കിങ്ഡം ഓഫ് കേരള എന്നും ജോണി ആന്റണി പറഞ്ഞു. ക്യൂ സ്റ്റുഡിയോയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘സിനിമയില്‍ ഞങ്ങള്‍ നല്ല കോമ്പോയായിരുന്നു. അതുകൊണ്ടാണ് ഞങ്ങള്‍ ഇത്ര അടുത്തിരിക്കുന്നത്. കാരണം അന്ന് തുടങ്ങിയ ആ അടുപ്പം ഇന്നും ഉണ്ട്. എനിക്ക് വളരെ ഇഷ്ടപ്പെട്ട ഒരു മകന്‍ തന്നെയായിരുന്നു രഞ്ജിത്ത്. വളരെ നന്നായിട്ട് ബിഹേവ് ചെയ്തിട്ടുണ്ട്.

ഒരുപാട് ഇമോഷണലായ മൂഹൂര്‍ത്തങ്ങള്‍ ഈ സിനിമയിലുണ്ട്. രഞ്ജിത്ത് ഇതിനുമുമ്പ് ഇങ്ങനത്തെ സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. എന്നാല്‍ പോലും ഇമോഷണല്‍ രംഗങ്ങളും മറ്റുമൊക്കെ ഇതില്‍ കുറച്ചുകൂടെ കൂടുതല്‍ ഉണ്ട്. നാട്ടിന്‍ പുറത്തെ പരിപാടികള്‍, പിന്നെ ഇമോഷന്‍, ആക്ഷന്‍, അതുപോലെ ഡാന്‍സുണ്ട്. ചെറിയ ചെറിയ ഹ്യൂമറുണ്ട്. എല്ലാം ഉള്ളൊരു സിനിമയാണ്,’ ജോണി ആന്റണി പറയുന്നു.

Content Highlight: Johny Antony talks about  Ranjith sajeev and the movie united kingdom of kerala

We use cookies to give you the best possible experience. Learn more