വേള്‍ഡ് റെസ്‌ലിങ് എന്റര്‍ടെയ്ന്‍മെന്റ് പ്രീമിയം ലൈവ് ഇവന്റുകളില്‍ (പി.എല്‍.ഇ) നൂറ് വിജയം പൂര്‍ത്തിയാക്കി ജോണ്‍ സീന. ഓസ്‌ട്രേലിയ, പെര്‍ത്തിലെ ആര്‍.എ.സി അരീനയില്‍ നടന്ന മാച്ചില്‍ എ.ജെ. സ്റ്റൈല്‍സിനെ പരാജയപ്പെടുത്തിയതിന് പിന്നാലെയാണ് സീനയെ തേടി ഈ ചരിത്ര നേട്ടമെത്തിയത്.
ജോണ്‍ സീന
പ്രീമിയര്‍ ലൈവ് ഇവന്റുകളില്‍ ഏറ്റവുമധികം വിജയങ്ങള്‍ സ്വന്തമാക്കിയ താരങ്ങളുടെ പട്ടികയില്‍ ഡബ്ല്യൂ.ഡബ്ല്യൂ.ഇ ഇതിഹാസവും ഹോള്‍ ഓഫ് ഫെയ്മറുമായ ദി അണ്ടര്‍ടേക്കര്‍ മാത്രമാണ് 17 ടൈംസ് വേള്‍ഡ് ചാമ്പ്യന് മുമ്പിലുള്ളത്.
സീനയുടെയും സ്റ്റൈല്‍സിന്റെയും കരിയറിലെ ഏറ്റവും മികച്ച പ്രകടനത്തിനാണ് പെര്‍ത്തില്‍ ആരാധകര്‍ സാക്ഷ്യം വഹിച്ചത്. കരിയറിന്റെ അവസാന നാളുകളിലെത്തിയ ഇരുവരും തങ്ങളുടെ പ്രൈം ടൈമിനെ അനുസ്മരിപ്പിക്കുന്ന ഇന്‍ റിങ് പെര്‍ഫോമന്‍സാണ് കാഴ്ചവെച്ചത്.
ഈ മാച്ച് ആരംഭിക്കുന്നതിന് മുമ്പ് തന്നെ ആരാധകര്‍ ആവേശത്തിന്റെ പരകോടിയിലെത്തിയിരുന്നു. തന്റെ എതിരാളിക്ക് വേണ്ടി സീന തയ്യാറാക്കിയ സ്‌പെഷ്യല്‍ റിങ് ഇന്‍ട്രോഡൊക്ഷന്‍ ഈ മാച്ച് എത്രത്തോളം സ്‌പെഷ്യലാകാന്‍ പോകുന്നു എന്നതിന്റെ ട്രെയ്‌ലര്‍ തന്നെയായിരുന്നു.
സ്‌റ്റൈല്‍സിന്റെ ടി.എ.എ റണ്ണും ബുള്ളറ്റ് ക്ലബ്ബ് റഫറന്‍സുമെല്ലാം ഉള്‍ക്കൊള്ളുന്നതായിരുന്നു ഈ ഇന്‍ട്രോ. തന്റെ പഴയ കാലത്തെ ഓര്‍മിപ്പിക്കും വിധമുള്ള റിങ് ഗിയറായിരുന്നു സ്റ്റൈല്‍സ് ധരിച്ചിരുന്നതും.
മാച്ചില്‍ തങ്ങളുടെ എക്കാലത്തെയും മികച്ച റൈവലുകള്‍ക്കും ലെജന്‍ഡുകള്‍ക്കുമുള്ള ആദരമെന്നോണം ഇരുവരും വ്യത്യസ്ത താരങ്ങളുടെ മൂവ്‌സെറ്റുകളും പുറത്തെടുത്തിരുന്നു.