| Monday, 9th July 2018, 8:59 pm

ഷാരുഖ് ഖാന്റെ വാക്കുകള്‍ ട്വിറ്ററില്‍ പങ്കുവെച്ച് ജോണ്‍സിന

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ഷാരൂഖിന്റെ വാക്കുകള്‍ ട്വിറ്ററില്‍ പങ്കുവെച്ച WWE താരം ജോണ്‍സിന. പ്രചോദനാത്മകമായ വാക്കുകള്‍ പങ്കുവെയ്ക്കുന്നതില്‍ വളരെയധികം ശ്രദ്ധ കാണിക്കുന്ന ജോണ്‍സിന കഴിഞ്ഞ ദിവസമാണ് ട്വിറ്ററില്‍ ബോളിവുഡിന്റെ കിങ് ഖാന്‍ ഷാരൂഖ് ഖാന്റെ വാക്കുകള്‍ കുറിച്ചത്.

“അധികാരമോ ദാരിദ്ര്യമോ ജീവതത്തിലെ ദുരിതങ്ങള്‍ കുറയ്ക്കുകയോ വിസ്മയങ്ങള്‍ സൃഷ്ടിക്കുകയോ ചെയ്യില്ല” എന്ന ഷാരുഖിന്റെ വാക്കുകളാണ് ജോണ്‍സിന ട്വീറ്റ് ചെയ്തത്.


Read:  ഇന്‍സ്റ്റഗ്രാമില്‍ വിവാഹവേഷത്തിലെത്തി ഞെട്ടിച്ച് ദീപിക; ചിത്രങ്ങള്‍ എറ്റെടുത്ത് ആരാധകര്‍


ജോണ്‍സിനക്ക് നന്ദി പറഞ്ഞുകൊണ്ട് ഷാരൂഖ് ഖാന്‍ ട്വീറ്റും ഉടന്‍ തന്നെ എത്തി. “നമ്മളെ കുട്ടികള്‍ അവരുടെ ഹീറോകളായാണ് കാണുന്നതെന്നും അതിനാല്‍ ഇത്തരം നന്മ നിറഞ്ഞ വാക്കുകള്‍ പങ്കുവെച്ചു അവരെ പ്രചോദിപ്പിക്കുന്നത് പ്രധാനമാണെന്നും അദ്ദേഹം കുറിച്ചു”.

“താങ്കളുടെ വാക്കും പ്രവര്‍ത്തികളും നിരവധി പേരെയാണ് പ്രചോദിപ്പിക്കുന്നത്. അവ എന്നെ ചിരിക്കാനും ചിന്തിപ്പിക്കാനും വളരാനും സഹായിച്ചു”. ഷാരുഖിനുള്ള മറുപടിയില്‍ ജോണ്‍സിന കുറിച്ചു.


Read:  പോപ് ഗായകന്‍ ജസ്റ്റിന്‍ ബീബര്‍ വിവാഹിതനാകുന്നു


ഇതാദ്യമായല്ല WWE താരവും അഭിനേതാവും റാപ്പറുമായ ജോണസിന ഷാരൂഖിന്റെ വാക്കുകള്‍ പങ്കുവെക്കുന്നത്. ഇരുവരുടെയും ട്വിറ്റര്‍ സംഭാഷണം ഏറ്റെടുത്തിയിരിക്കുകയാണ് ആരാധകരും സോഷ്യല്‍ മീഡിയയും.

Latest Stories

We use cookies to give you the best possible experience. Learn more