| Monday, 10th March 2025, 11:25 am

രേഖാചിത്രം വൈകിയപ്പോഴും ഇതേ കഥയില്‍ മറ്റൊരു സിനിമ വന്നേക്കുമോ എന്ന പേടി ഉണ്ടായിരുന്നില്ല, അതിനൊരു കാരണമുണ്ട്: ജോഫിന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

നാല് വര്‍ഷം നീണ്ട യാത്രയ്ക്ക് ശേഷമാണ് രേഖാചിത്രം എന്ന സിനിമ തിയേറ്റില്‍ എത്തിയത്. അതിനായി നടത്തിയ ശ്രമങ്ങളെ കുറിച്ചും എന്‍.ഒ.സി നേടിയെടുക്കാനുള്ള ബുദ്ധിമുട്ടുകളെ കുറിച്ചുമൊക്കെ നേരത്തെ തന്നെ സംവിധായകന്‍ ജോഫിന്‍ സംസാരിച്ചിരുന്നു.

കാതോടുകാതോരം എന്ന സിനിമ തന്നെ ഒരു പ്രധാന ത്രഡ് ആയി എടുക്കാമെന്ന് തീരുമാനിച്ചതിനെ കുറിച്ച് പറയുകയാണ് ജോഫിന്‍.

ഒപ്പം ഇത്രയും സമയം ഒരു സിനിമയ്്ക്കായി മാറ്റിവെക്കുമ്പോഴും സമാന രീതിയിലുള്ള ഏതെങ്കിലും സിനിമ വരുമോ എന്ന ആശങ്ക തനിക്കില്ലായിരുന്നെന്നും അതിനൊരു കാരണമുണ്ടെന്നും ജോഫിന്‍ പറയുന്നു.

‘ 2018 ലാണ് ഈ കഥ പറയുന്നത്. രാമു പറയുന്നത് ഒരു ഒറിജിനല്‍ സിനിമയില്‍ നടക്കുന്ന മിസ്സിങ്ങും അതിന് ചുറ്റും നടക്കുന്ന കാര്യങ്ങളെ കുറിച്ചുമാണ്. അത് കേട്ടപ്പോള്‍ രസം തോന്നി.

ഏത് സിനിമ എന്നത് ഞങ്ങള്‍ ഇരുന്ന് അന്നത്തെ ദിവസം രാത്രി തന്നെ ചര്‍ച്ച ചെയ്ത് തീരുമാനിക്കുകയായിരുന്നു. കാതോടുകാതോരം സെലക്ട് ചെയ്യുന്നതിന് പല കാര്യങ്ങളുണ്ട്.

ആ പാട്ട്, ആര്‍ടിസ്റ്റുകള്‍, മമ്മൂക്ക. ആ പാട്ടില്‍ മമ്മൂക്കയുടെ ബാക്കില്‍ നില്‍ക്കുന്ന ആളുകള്‍. കാരണം അവരിലേക്ക് നമ്മുടെ ശ്രദ്ധ പോകുന്നില്ല. പ്രധാനപ്പെട്ട ആര്‍ടിസ്റ്റുകള്‍ക്കപ്പുറം നമ്മള്‍ സ്‌റ്റേജില്‍ നില്‍ക്കുന്ന ആരേയും ശ്രദ്ധിക്കുന്നില്ല.

അതില്‍ ഒരു പെണ്‍കുട്ടി മിസ്സ് ആകുന്നു എന്ന് പറയുന്ന സമയത്ത് അതിലുണ്ടാകുന്ന ഒരു ഇന്ററസ്റ്റിങ് ഐഡിയ ഉണ്ട്. അങ്ങനെയാണ് അതിലേക്ക് ഫിക്‌സ് ആകുന്നത്.

ഈ സിനിമ വേണമെങ്കില്‍ രണ്ട് വര്‍ഷം കൊണ്ട് തീര്‍ക്കാമായിരുന്നു. പക്ഷേ സ്വാഭാവികമായും എല്ലാവര്‍ക്കും അങ്ങനെ ഒരു സമയം വേണ്ടിവരും. ആസിക്കയോട് കഥ പറഞ്ഞിരുന്നു. പക്ഷേ നേരത്തെ കമ്മിറ്റ് ചെയ്യപ്പെട്ട സിനിമകള്‍ എല്ലാവര്‍ക്കും ഉണ്ടാകും.

കഥ പറഞ്ഞ ഉടനെ തന്നെ നമുക്ക് തുടങ്ങാനാവില്ല. ലൈന്‍ അപ്പ് ഉണ്ടാകും. അപ്പോള്‍ കാത്തിരിക്കുക എന്നതാണ്. ഞാന്‍ ഇപ്പോള്‍ അടുത്ത ഒരു സിനിമ നോക്കുമ്പോള്‍ തന്നെ ഏത് ആര്‍ടിസ്റ്റിന്റെ അടത്ത് പോയാലും അത്രയും സമയം എടുക്കും.

പണ്ടത്തെ പോലെ ഒരു സംവിധായകന് മൂന്ന് സിനിമയൊന്നും വര്‍ഷത്തില്‍ ചെയ്യാനാവില്ല. അല്ലെങ്കില്‍ പുതിയ ആള്‍ക്കാരെയൊക്കെ വെച്ച് ചെയ്യാം. അത് ഈസി ആയിരിക്കാം. ആര്‍ടിസ്റ്റുകളെ വെച്ച് ചെയ്യുമ്പോള്‍ സമയം എടുക്കും.

2018 ലാണ് ഔട്ട് ലൈന്‍ വരുന്നത്. പ്രൊജക്ട് ആയി ഓപ്പണ്‍ ചെയ്യുന്നത് 2021 ലാണ്. അപ്പോഴൊന്നും ഈ സബ്ജക്ടില്‍ വേരൊരു സിനിമ വരുമെന്ന പേടി ഉണ്ടായിരുന്നില്ല.

വേരെ ത്രില്ലറോ മറ്റോ ചെയ്യുമ്പോള്‍ മറ്റ് ഭാഷകളില്‍ വരുമോ എന്ന് സ്വാഭാവികമായും സംവിധായകര്‍ക്ക് ടെന്‍ഷനുണ്ടാകും. ഈ സിനിമയ്ക്ക് അങ്ങനെ വരില്ലെന്ന് ഉറപ്പായിരുന്നു.

ഇത്രയും എന്‍.ഒ.സി എടുത്ത് കാര്യങ്ങള്‍ ചെയ്യാന്‍ ആര്‍ക്കും പറ്റില്ല. ആന്റോ ജോസഫ് എന്ന് പറയുന്ന ആള്‍ ഉള്ളതുകൊണ്ടാണ് അത് നടന്നത്. അദ്ദേഹം എനിക്കൊപ്പം നില്‍ക്കുകയാണല്ലോ.

അദ്ദേഹത്തെ പോലെ അത്രയും കോണ്‍ടാക്ടും വലിയ കണക്ഷനുമുള്ള ഒന്നോ രണ്ടോ പേര്‍ക്കേ ഇത് ചെയ്യാനാകൂ. മാത്രമല്ല ഈ സിനിമയുടെ കോര്‍ ഐഡിയയൊന്നും മറ്റൊരിടത്തേക്കും പോകില്ലെന്ന് എനിക്ക് ഉറപ്പായിരുന്നു,’ ജോഫിന്‍ പറയുന്നു.

Content Highlight: Joffin T Chacko about Rekhachithram and his Confidence

Latest Stories

We use cookies to give you the best possible experience. Learn more