| Friday, 10th June 2016, 10:12 am

ജിഷ കൊലക്കേസില്‍ നിര്‍ണായക വഴിത്തിരവ്: പ്രതിയെന്ന് സംശയിക്കുന്ന ആളുടെ സിസി ടിവി ദൃശ്യങ്ങള്‍ പുറത്ത്

ഡൂള്‍ന്യൂസ് ഡെസ്‌ക്

പെരുമ്പാവൂര്‍; പെരുമ്പൂവൂരിലെ നിയമവിദ്യാര്‍ത്ഥിയായ ജിഷ വധക്കേസില്‍ നിര്‍ണായക വഴിത്തിരവ്. പ്രതിയുടേതെന്ന് സംശയിക്കുന്ന ആളുടെ സിസി ടിവി ദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചു.

മഞ്ഞ ഷര്‍ട്ടിട്ട ആളുടെ സിസി ടിവി ദൃശ്യങ്ങളാണ് പോലീസിന് ലഭിച്ചത്. വട്ടോളപ്പടി ജംങ്ഷനിലുള്ള വളംഡിപ്പോയിലെ സിസി ടിവി ക്യാമറയില്‍ നിന്നാണ് ദൃശ്യങ്ങള്‍ ലഭിച്ചത്.

കൊലപാതകം നടന്ന ദിവസം രാവിലെ 11 മണിക്ക് ജിഷ വീട്ടില്‍ നിന്നും പുറത്തുപോയിരുന്നതായി മൊഴി ലഭിച്ചിരുന്നു. 1 മണിയോടെയാണ് ജിഷ തിരിച്ചെത്തുന്നത്. ഈ സമയത്ത് ജിഷയ്ക്ക് പിന്നാലെ മഞ്ഞ ഷര്‍ട്ടിട്ട ഒരാള്‍ നടന്നുപോകുന്നതായ സെക്കന്റുകള്‍ മാത്രമുള്ള ദൃശ്യങ്ങളാണ് പതിഞ്ഞിരിക്കുന്നത്.


ജിഷ കടന്നുപോയി തൊട്ടുപിന്നാലെയാണ് ഇയാള്‍ കടന്നുപോകുന്നത്. എന്നാല്‍ ദൃശ്യത്തിലെ വ്യക്തിയുടെ മുഖം വ്യക്തമല്ല. അത് സാങ്കേതിക വിദ്യയുടെ സഹായത്തോടെ കണ്ടെത്താന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് പോലീസ്.

കൊലപാതകത്തിന് ശേഷം ജിഷയുടെ വീട്ടില്‍ നിന്നും ഇറങ്ങിപ്പോയെന്ന് വ്യക്തമാക്കുന്ന സാക്ഷിമൊഴികളെ സാധൂകരിക്കുന്നതാണ് ദൃശ്യങ്ങള്‍ എന്നാണ് പോലീസ് പറയുന്നത്.

We use cookies to give you the best possible experience. Learn more