| Thursday, 17th July 2025, 1:06 pm

നാഷണല്‍ അവാര്‍ഡ് വിന്നര്‍ പെര്‍ഫോം ചെയ്യുന്നപോലെയാണ് അല്ലു പുഷപയിൽ ചെയ്തത്: ജിസ് ജോയ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

വിജയ് സൂപ്പറും പൗര്‍ണമിയും, സണ്‍ഡേ ഹോളിഡേ എന്നിങ്ങനെ ചുരുക്കം ചില ചിത്രങ്ങള്‍ കൊണ്ട് തന്നെ മലയാളികള്‍ക്ക് പരിചിതനായ സംവിധായകനാണ് ജിസ് ജോയ്. സംവിധാനത്തിന് പുറമെ ഡബ്ബിങ്ങിലും കഴിവ് തെളിയിച്ച ആളാണ് ജിസ്.

മലയാളത്തിലേക്ക് മൊഴിമാറ്റം ചെയ്യുന്ന അല്ലു അര്‍ജുന്‍ ചിത്രങ്ങള്‍ക്ക് സ്ഥിരമായി ഡബ്ബ് ചെയ്യാറുള്ളത് ജിസ് ജോയ് ആണ്. അല്ലു അര്‍ജുനെ മല്ലു അര്‍ജുനാക്കിയതില്‍ ജിസ് ജോയ് വഹിച്ച പങ്ക് ചെറുതല്ല. ഇപ്പോള്‍ പുഷ്പ 2 വിനെ കുറിച്ചും അല്ലു അര്‍ജുന്റെ സിനിമയിലെ പ്രകടനത്ത കുറിച്ചും സംസാരിക്കുകയാണ് അദ്ദേഹം.

തനിക്ക് ചിത്രം വളരെ ആസ്വാദ്യകരമായി തോന്നിയെന്നും ഒരു നാഷണല്‍ അവാര്‍ഡ് വിന്നര്‍ എങ്ങനെ പെര്‍ഫോം ചെയ്യുമോ ആ രീതിയിലുള്ള പക്വതയോടെയാണ് അല്ലു അര്‍ജുന്‍ അഭിനയിക്കുന്നതെന്നും അദ്ദേഹം പറയുന്നു. ഓരോ സിനിമ കഴിയുന്തോറും അദ്ദേഹം വളരുകയാണെന്നും വളരെ മനോഹരമായി അദ്ദേഹം സിനിമയില്‍ പെര്‍ഫോം ചെയ്തിട്ടുണ്ടെന്നും ജിസ് ജോയ് കൂട്ടിച്ചേര്‍ത്തു.

ഫഹദ് ഫാസിലും സിനിമയില്‍ നന്നായി ചെയ്തിട്ടുണ്ടെന്നും സ്‌ക്രീന്‍ പ്ലേ, പാട്ടുകള്‍, ഡയറക്ഷന്‍ എന്നിങ്ങനെ എല്ലാം തന്നെ നന്നായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. മഹിളാരത്‌നം വാരികക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ജിസ് ജോയ്.

‘എനിക്ക് ചിത്രം വളരെ ആസ്വാദ്യകരമായി തോന്നി. ഒരു നാഷണല്‍ അവാര്‍ഡ് വിന്നര്‍ എങ്ങനെ പെര്‍ഫോം ചെയ്യുമോ ആ രീതിയിലുള്ള പക്വതയോടെയാണ് അല്ലുവിന്റെ അഭിനയം. ഓരോ സിനിമ കഴിയുന്തോറും അദ്ദേഹം വളരുകയാണ്. വളരെ മനോഹരമായി അദ്ദേഹം പെര്‍ഫോം ചെയ്തിട്ടുണ്ട്.

കഴിഞ്ഞ പ്രാവശ്യത്തെക്കാള്‍ ഒട്ടേറെ മാസ് സീനുകള്‍ രണ്ടാം ഭാഗത്തിലുണ്ട്. നമ്മുടെ സ്വന്തം ഫഹദ് ഫാസില്‍ പൊളിച്ചടുക്കിയിട്ടുണ്ട്. നല്ല സ്‌ക്രീന്‍ പ്ലേ, നല്ല പാട്ടുകള്‍, സുകുമാര്‍ സാറിന്റെ ഡയറക്ഷന്‍, മികവുറ്റ സിനിമാറ്റോഗ്രാഫി, രശ്മിക മന്ദാനയുടെ ആകര്‍ഷണീയമായ അഭിനയം അങ്ങനെ എല്ലാം എടുത്തുപറയേണ്ടതാണ്,’ ജിസ് ജോയ് പറയുന്നു.

Content Highlight:  Jis joy about Pushpa two  and Allu Arjun’s performance in the film

We use cookies to give you the best possible experience. Learn more