ജിംഗോയിസം; തീവ്രദേശീയതയുടെ ഇരുണ്ട മുഖം
1877-1878 ലെ റുസ്സോ-ടർക്കിഷ് യുദ്ധകാലത്താണ് ‘ജിംഗോയിസം’ എന്ന വാക്ക് ആദ്യമായി പറഞ്ഞുകേൾക്കപ്പെട്ടത്. ഈ കാലയളവിൽ, റഷ്യയും ഓട്ടോമൻ സാമ്രാജ്യവും തമ്മിലുള്ള സംഘർഷത്തിൽ രാജ്യം ഇടപെടണമോ എന്നതിനെക്കുറിച്ച് ബ്രിട്ടനിൽ കാര്യമായ പൊതു ചർച്ച നടന്നു. ആ സമയത്ത് വളരെ ജനപ്രിയമായ ഒരു ബ്രിട്ടീഷ് ഗാനത്തിലൂടെയാണ് ജിംഗോയിസം പോപ്പുലർ ആയത്. ‘നമുക്ക് യുദ്ധം ചെയ്യാൻ താൽപ്പര്യമില്ല, പക്ഷേ ജിങ്കോ വന്നാൽ, നമുക്ക് കപ്പലുകളുണ്ട്, ആളുകളുണ്ട്, പണവും ഉണ്ട്’ എന്നായിരുന്നു പാട്ടിന്റെ വരികൾ. കിഴക്കൻ മെഡിറ്ററേനിയനിൽ ബ്രിട്ടീഷ് താൽപ്പര്യങ്ങൾക്ക് ഭീഷണിയായിക്കൊണ്ടിരുന്ന റഷ്യയ്ക്കെതിരായ സൈനിക നടപടിയെ പിന്തുണയ്ക്കുകയും തീവ്ര ദേശീയത ഉണർത്തുകയും ചെയ്ത പാട്ടായിരുന്നു അത്. ബ്രിട്ടനിൽ ഈ ഗാനം വ്യാപകമായി ആലപിക്കപ്പെട്ടു.
Content Highlight: Jingoism; the dark face of extreme nationalism
ജിൻസി വി ഡേവിഡ്
ഡൂൾ ന്യൂസ് സബ് എഡിറ്റർ ട്രെയിനി. സെൻട്രൽ യൂണിവേഴ്സിറ്റി ഓഫ് ജമ്മുവിൽ നിന്ന് മാസ് കമ്മ്യൂണിക്കേഷൻ ആൻഡ് ന്യൂ മീഡിയയിൽ ബിരുദാനന്തര ബിരുദം
