ഒന്നും കഴിഞ്ഞിട്ടില്ലല്ലോ; ഡഗ് ഔട്ടില്‍ ആവേശഭരിതനാകാത്തതിന് കാരണം പറഞ്ഞ് ജിമ്മി നീഷാം
ICC T-20 WORLD CUP
ഒന്നും കഴിഞ്ഞിട്ടില്ലല്ലോ; ഡഗ് ഔട്ടില്‍ ആവേശഭരിതനാകാത്തതിന് കാരണം പറഞ്ഞ് ജിമ്മി നീഷാം
സ്പോര്‍ട്സ് ഡെസ്‌ക്
Thursday, 11th November 2021, 1:13 pm

ദുബായ്: ടി-20 ലോകകപ്പ് അതിന്റെ ആവേശകരമായ അന്ത്യത്തിലേക്ക് കടക്കുകയാണ്. ഇംഗ്ലണ്ടിനെ സെമിയില്‍ വീഴ്ത്തി ന്യൂസിലാന്റ് കലാശപോരാട്ടത്തിലെത്തിയിട്ടുണ്ട്.

ബുധനാഴ്ച മത്സരം അവസാനഘട്ടത്തിലേക്ക് അടുക്കവെ വിജയമുറപ്പിച്ച കിവീസ് താരങ്ങള്‍ ഡഗ് ഔട്ടില്‍ ആവേശത്തിലായിരുന്നു, ഒരാളൊഴികെ. മത്സരത്തില്‍ ന്യൂസിലന്‍ഡിന്റെ ഗെയിം ചേഞ്ചറായി മാറിയ ഓള്‍റൗണ്ടര്‍ ജിമ്മി നീഷാമിന്റെ മുഖത്ത് അത്യാഹ്ളാദം കണ്ടില്ല.

മത്സര ശേഷം ഏകനായി കസേരയില്‍ ഇരിക്കുന്ന നീഷാമിന്റെ ചിത്രം വൈറലായിരുന്നു. ഇതിന് പിന്നിലെ കാരണം നീഷാം തന്നെ വ്യക്തമാക്കി.

‘ദൗത്യം പൂര്‍ത്തിയായോ? എനിക്ക് തോന്നുന്നില്ല’ എന്നായിരുന്നു നീഷാമിന്റെ ട്വീറ്റ്. ഇംഗ്ലീഷ് പേസര്‍ ക്രിസ് വോക്സ് എറിഞ്ഞ 19-ാം ഓവറിലെ അവസാന പന്തില്‍ ബൗണ്ടറിയോടെ ഡാരില്‍ മിച്ചല്‍ ജയമുറപ്പിച്ചപ്പോള്‍ കിവീസ് ക്യാമ്പ് തുള്ളിച്ചാടുന്നതിന്റെ ചിത്രം സഹിതമാണ് നീഷമിന്റെ ട്വീറ്റ്.

167 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ കിവീസിന് ഓപ്പണര്‍ മാര്‍ട്ടിന്‍ ഗുപ്റ്റിലിനെയും നായകന്‍ കെയ്ന്‍ വില്യംസണിനേയും നഷ്ടമാകുമ്പോള്‍ സ്‌കോര്‍ 13 മാത്രമാണുണ്ടായിരുന്നത്.


എന്നാല്‍ ഒരറ്റത്ത് ഉറച്ചുനിന്ന ഡാരില്‍ മിച്ചല്‍ അര്‍ധ സെഞ്ചുറിയോടെ കിവീസിനെ വിജയത്തിലെത്തിച്ചു. 47 പന്തില്‍ നാല് വീതം ഫോറും സിക്‌സറുമടക്കം പുറത്താകാതെ 72 റണ്‍സാണ് മിച്ചല്‍ സ്വന്തമാക്കിയത്.

ആറാമനായി ക്രീസിലെത്തി 11 പന്തില്‍ മൂന്ന് സികസറടക്കം 27 റണ്‍സ് നീഷാമാണ് കിവീസിന് ജയമുറപ്പിച്ചത്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: Jimmy Neesham England vs Newzeland