| Monday, 11th September 2017, 4:36 pm

ജിമിക്കി കമ്മല്‍ തരംഗം അവസാനിക്കുന്നില്ല; മലയാളികള്‍ക്ക് പുറമെ ജിമിക്കി കമ്മല്‍ ഏറ്റെടുത്ത് തമിഴ്‌നാട്ടുകാരും വീഡിയോ കാണാം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ചെന്നൈ: മോഹന്‍ലാലിന്റെ വെളിപാടിന്റെ പുസ്തകത്തിലെ ജിമിക്കി കമ്മല്‍ പാട്ട് ഉണ്ടാക്കിയ തരംഗം അവസാനിക്കുന്നില്ല. മലയാളികള്‍ക്ക് പുറമേ തമിഴ്‌നാട്ടുകാരും പാട്ട് ഏറ്റെടുത്തിരിക്കുകയാണ്.

ഓണക്കാലത്ത്  ജിമിക്കി കമ്മല്‍ ചലഞ്ച് ഏറേ വൈറലായിരുന്നു. സ്വദേശത്തെയും വിദേശത്തെയും നിരവധി മലയാളികളാണ് ചലഞ്ച് ഏറ്റെടുത്ത് വീഡിയോ തയ്യാറാക്കിയത്. സോഷ്യമീഡിയയിലെഈ വീഡിയോകളും വൈറലാകുകയായിരുന്നു.


Also read മുഴുവനായി ചെയ്തിരുന്നെങ്കില്‍ ഒരു വര്‍ഷത്തെ പെയിന്റിങ് ജോലി ലാഭമായേനെ ; വീടിന് നേരെയുണ്ടായ കരി ഓയില്‍ പ്രയോഗത്തില്‍ ശ്രീനിവാസന്‍


ഇപ്പോള്‍ ഇതാ പാട്ട് തമിഴ്‌നാട്ടുകാരും ഏറ്റെടുത്തിരിക്കുകയാണ്. ജിമിക്കി കമ്മല്‍ പാട്ടിന് അനുസരിച്ച് നിരവധി തമിഴ്‌നാട്ടുകരാണ് ചുവട് വെച്ചത്.ഇതിന് പുറമേ വിജയ് സേതുപതിയുടെയും , വടിവേലുവിന്റെയും, ക്യാപ്റ്റന്‍ വിജയകാന്തിന്റെയും ജിമിക്കി കമ്മല്‍ പാട്ടിന്റെ പതിപ്പുകള്‍ പുറത്തിറങ്ങിയിട്ടുണ്ട്.

Latest Stories

We use cookies to give you the best possible experience. Learn more