മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട ടെലിവിഷന്‍ അവതാരികയായിരുന്നു ജുവല്‍ മേരി. മമ്മൂട്ടി നായകനായെത്തിയ പത്തേമാരി എന്ന ചിത്രത്തില്‍ നളിനി എന്ന കഥാപാത്രം ചെയ്തു കൊണ്ടാണ് ജുവല്‍ മലയാള സിനിമയിലേക്ക് കടന്നുവന്നത്. മഴവില്‍ മനോരമയില്‍ ടെലികാസ്റ്റ് ചെയ്ത ഡി ഫോര്‍ ഡാന്‍സ് എന്ന റിയാലിറ്റി ഷോയില്‍ അവതാരികയായിരുന്നു താരം.
പത്തേമാരിക്ക് ശേഷം മമ്മൂട്ടിയുടെ കൂടെ ഉട്ടോപ്യയിലെ രാജാവ് എന്ന സിനിമയിലും നടി അഭിനയിച്ചിരുന്നു. പിന്നീട് ഞാന്‍ മേരികുട്ടി, ഒരേ മുഖം, മാമനിതന്‍ എന്നീ സിനിമകളില്‍ അഭിനയിച്ചെങ്കിലും ഇന്നും മലയാളികളുടെ മനസിലുള്ളത് പത്തേമാരിയിലെ നളിനിയാണ്.
‘പത്തേമാരി ഞാന്‍ രണ്ടാമത് ഒരു തവണ പൂര്‍ണ്ണമായി കണ്ടിട്ടില്ല. കുറച്ചു കാണും പിന്നെ അവസാനിപ്പിക്കും. കാരണം എനിക്ക് ആ സിനിമ കാണുമ്പോള്‍ ഉള്ളില്‍ ഒരു വേദന തോന്നും. ആ ചിത്രം റിലീസായ സമയം തിയേറ്റര്‍ വിസിറ്റിനിടെ ഒരു സംഭവമുണ്ടായി. പള്ളിക്കല്‍ നാരായണന്‍ മരിക്കുന്ന രംഗം വന്നപ്പോള്‍ മുന്നിലെ റോയില്‍ ഇരുന്ന ഒരു പയ്യന്‍ അച്ഛാ എന്ന് വിളിച്ചു പൊട്ടിക്കരഞ്ഞു. ആ നിമിഷം ഒരിക്കലും മറക്കാന്‍ പറ്റില്ല.
എനിക്കൊരു അഡ്രസ് ഉണ്ടാക്കി തന്നയാളാണ് മമ്മൂക്ക. ബാക്ക് ടൂ ബാക്ക് എന്നെ രണ്ട് സിനിമകളിലേക്ക് അദ്ദേഹം വിളിച്ചു. മമ്മൂട്ടിയുടെ നായിക എന്നതാണ് എന്റെ അഡ്രസ്. ഒന്നും ഇല്ലാതിരുന്ന സമയത്ത് എന്നെ് വിളിച്ച് സിനിമ തന്നയാളാണ് അദ്ദേഹം. മമ്മൂട്ടിക്ക് അറിയാവുന്ന ആളാണ് ഞാന്‍ എന്ന് എന്റെ സുഹൃത്തുക്കളോടൊക്കെ ഞാന്‍ എപ്പോഴും പറയും. അത് വലിയൊരു പ്രിവില്യേജ് ആണ്,’ ജുവല്‍ മേരി പറയുന്നു.
സലിം അഹമ്മദിന്റെ സംവിധാനത്തില്‍ 2015ല്‍ തിയേറ്ററുകളിലെത്തിയ ചിത്രമാണ് പത്തേമാരി. 1980കളില്‍ കേരളത്തില്‍ നിന്നും ഗള്‍ഫിലേക്ക് കുടിയേറിയ പള്ളിക്കല്‍ നാരായണന്‍ എന്ന പ്രവാസിയുടെ കഥ പറയുന്ന ചിത്രത്തില്‍ മമ്മൂട്ടിയാണ് പ്രധാനവേഷത്തിയത്. റസൂല്‍ പൂക്കുട്ടി ശബ്ദമിശ്രണം നിര്‍വഹിച്ചിരിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രാഹകന്‍ മധു അമ്പാട്ടാണ്.
Content Highlight: Jewel Mary talks about the movie Pathemari and Mammootty