ഐ.സി.സിയുടെ 2026 ടി-20 ലോകകപ്പ് യൂറോപ്പ് ക്വാളിഫയറില്‍ സ്‌കോട്‌ലാന്‍ഡിനെ പരാജയപ്പെടുത്തി ജേഴ്‌സി. വോര്‍ബര്‍ഗ് ക്രിക്കറ്റ് സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ഒരു വിക്കറ്റിനാണ് ജേഴ്‌സിയുടെ ഗംഭീര വിജയം. ഇതോടെ യൂറോപ്പ് ക്വാളിഫയറില്‍ നിന്ന് സ്‌കോര്‍ട്‌ലാന്‍ഡ് പുറത്തായിരിക്കുകയാണ്.
മത്സരത്തില്‍ ടോസ് നേടിയ ജേഴ്‌സി ബൗള്‍ ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു. തുടര്‍ന്ന് ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 133 റണ്‍സാണ് സ്‌കോട്‌ലാന്‍ഡ് നേടിയത്. മറുപടിക്കിറങ്ങിയ ജേഴ്‌സി നിശ്ചിത ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 134 റണ്‍സ് നേടി സ്വപ്‌നവിജയം നേടുകയായിരുന്നു.
ആവേശം നിറഞ്ഞ മത്സരത്തിലെ ക്ലൈമാക്‌സില്‍ ഒരു വിക്കറ്റ് അവശേഷിക്കെ ഒരു പന്തില്‍ ഒരു റണ്‍സായിരുന്നു ജേഴ്‌സിക്ക് വിജയിക്കാന്‍ വേണ്ടിയിരുന്നത്. സ്‌കോട്‌ലാന്‍ഡിന്റെ സഫിയാന്‍ ഷാരിഫ് എറിഞ്ഞ പന്തില്‍ ജെയ്ക്ക് ഫോര്‍ഡാണ് ജേഴ്‌സിക് വിജയ റണ്‍സ് നേടിക്കൊടുത്തത്.
Jersey keep #T20WorldCup chances alive with their first-ever win against Scotland 💪
ജേഴ്‌സിക്ക് വേണ്ടി മിന്നും ബാറ്റിങ് പ്രകടനം കാഴ്ചവെച്ചത് ഓപ്പണര്‍ നിക് ഗ്രീന്‍വുഡാണ്. 36 പന്തില്‍ ഏഴ് ഫോര്‍ ഉള്‍പ്പെടെ 49 റണ്‍സാണ് താരം നേടിയത്. അവസാന ഘട്ടത്തില്‍ മധ്യനിര ബാറ്റര്‍ ബെഞ്ചമിന്‍ വാര്‍ഡ് 17 റണ്‍സും നേടി.
അതേസമയം സ്‌കോട്‌ലാന്‍ഡിന് വേണ്ടി മാര്‍ക് വാര്‍ട്ട്, സഫിയാന്‍ ഷാരിഫ്, ക്രിസ് ഗ്രീവ്‌സ് എന്നിവര്‍ രണ്ട് വിക്കറ്റുകള്‍ വീാഴ്ത്തിയപ്പോള്‍ മൈക്കല്‍ ലീസ്‌ക് ഒരു വിക്കറ്റും നേടി. ആദ്യ ബാറ്റ് ചെയ്ത സ്‌കോട്‌ലാന്‍ഡിന് വേണ്ടി മികച്ച ബാറ്റിങ് പ്രകടനം കാഴ്ചവെച്ചത് 40 പന്തില്‍ 43 റണ്‍സ് നേടി പുറത്താകാതെ നിന്ന മാത്യു ക്രോസാണ്.
അവസാന ഘട്ടത്തില്‍ മാര്‍ക് വാട്ട 24 പന്തില്‍ 28 റണ്‍സു നേടി പോരാടി. ജേഴ്‌സിക്ക് വേണ്ടി ബൗളിങ്ങില്‍ മികവ് പുലര്‍ത്തിയത് ഹാരിസണ്‍ കാര്‍ട്ടിയോണ്‍ മൂന്ന് വിക്കറ്റുകള്‍ നേടി. ബെഞ്ചമിന്‍ രണ്ട് വിക്കറ്റും ഷാര്‍ലസ് പെര്‍ഷാഡ്, ജൂലിസ് എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി.
Content Highlight: Jersey Won Against Scotland In 2026 T-20 World Cup Qualifier