| Saturday, 8th March 2025, 1:06 pm

ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണിലെ ആ രംഗം ഒഴിവാക്കാമായിരുന്നുവെന്ന് എനിക്ക് തോന്നിയിട്ടുണ്ട്: ജിയോ ബേബി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

തന്റെ സിനിമയിലെ ക്ലൈമാക്‌സുകളെ കുറിച്ച് സംസാരിക്കുകയാണ് ജിയോ ബേബി. തന്റെ സിനിമകളെല്ലാം തന്റെ സ്വപ്നങ്ങളാണെന്നും കാതലില്‍ മാത്യു ജയിക്കുന്നത് സ്‌ക്രിപ്റ്റില്‍ ഇല്ലാത്തതായിരുന്നുവെന്നും ജിയോ ബേബി പറയുന്നു.

എന്റെ സിനിമകളെല്ലാം എന്റെ സ്വപ്നങ്ങളാണ് – ജിയോ ബേബി

ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണില്‍ നിമിഷയുടെ കഥാപാത്രം ആ വീടുവിട്ടിറങ്ങണം എന്നതും തന്റെ സ്വപ്നമായിരുന്നുവെന്നും ആണധികാരത്തിന്റെ മുഖത്തേക്ക് ചെളിവെള്ളം കോരിയൊഴിച്ച് നായിക ഇറങ്ങിപ്പോകുന്നത് ഓവര്‍ പൊളിറ്റിക്കലും ഓവര്‍ അഗ്രസീവുമായി തോന്നുമെങ്കിലും ആ കഥാപാത്രത്തോടുള്ള തന്റെ സ്‌നേഹമായിരുന്നു അതെന്നും ജിയോ ബേബി പറയുന്നു.

ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണിലെ അവസാനം കാണിക്കുന്ന നൃത്തരംഗം ഒരുപാട് പണവും സമയവും അധ്വാനവും എടുത്താണ് ഷൂട്ട് ചെയ്തതെങ്കിലും അത് ഒഴിവാക്കാമായിരുന്നെന്ന് പിന്നീട് തോന്നിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സ്റ്റാര്‍ ആന്‍ഡ് സ്‌റ്റൈല്‍ മാസികയോട് സംസാരിക്കുകയായിരുന്നു ജിയോ ബേബി.

‘എന്റെ സിനിമകളെല്ലാം എന്റെ സ്വപ്നങ്ങളാണ്. കാതലില്‍ മാത്യു ജയിക്കുന്നത് സ്‌ക്രിപ്റ്റിലില്ല. പരമാവധി ആളുകളിലേക്ക് ഈ സിനിമ കടന്നുചെല്ലണം എന്ന് മനസിലുണ്ടായിരുന്നു. മമ്മൂട്ടിയുടെ കഥാപാത്രം കോഫീഷോപ്പിന് മുന്നില്‍ നില്‍ക്കുന്ന രംഗം തീവ്രവൈകാരികതയുടേതാണ്.

അതിന് ഒരു പോസിറ്റീവ് അന്ത്യമുണ്ടാകണം എന്ന് തോന്നി. സമീപഭാവിയില്‍ ഇന്ത്യയില്‍ ഇങ്ങനെയൊരു വിജയം സംഭവിക്കണം എന്ന എന്റെ പ്രതീക്ഷയാണ് ആ ഷോട്ടിന് പിന്നില്‍.

നിമിഷയുടെ കഥാപാത്രം ആ വീടുവിട്ടിറങ്ങണം എന്നതും എന്റെ സ്വപ്നമായിരുന്നു. തിരക്കഥയിലൂടെ എനിക്കത് സാധിച്ചു. ആണധികാരത്തിന്റെ മുഖത്തേക്ക് ചെളിവെള്ളം കോരിയൊഴിച്ച് നായിക ഇറങ്ങിപ്പോകുന്നത് ഓവര്‍ പൊളിറ്റിക്കലും ഓവര്‍ അഗ്രസീവും ആയിത്തോന്നിയേക്കാം. ആ കഥാപാത്രത്തോടുള്ള എന്റെ സ്‌നേഹമാണത്.

നിമിഷയുടെ കഥാപാത്രം ആ വീടുവിട്ടിറങ്ങണം എന്നതും എന്റെ സ്വപ്നമായിരുന്നു

കുഞ്ഞുദൈവത്തിന്റെ അവസാനവും എന്റെ സങ്കല്‍പം തന്നെയാണ്. പറയാന്‍ ഒരുപാടുണ്ടാകും. പക്ഷേ, അത് വലിച്ചുനീട്ടാനും പാടില്ല. അങ്ങനെയുള്ള പല ചിന്തകളും ഉള്‍ക്കൊള്ളിക്കുമ്പോഴാണ് പല ക്ലൈമാക്‌സുകള്‍ വരുന്നത്.

എന്റെ നോട്ടത്തില്‍ നായികാ കഥാപാത്രത്തിന്റെ വിജയം ആ വീട്ടില്‍ നിന്നിറങ്ങി എന്നുള്ളത് തന്നെയാണ്

ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണിലെ അവസാനം കാണിക്കുന്ന നൃത്തരംഗം ഒഴിവാക്കാമായിരുന്നു എന്നെനിക്ക് തോന്നിയിട്ടുണ്ട്. സ്ത്രീകളെക്കുറിച്ചുള്ള സിനിമയുടെ അവസാനം അവരുടെ വിജയം കാണിക്കുന്നത് സ്ഥിരം കാഴ്ചയാണ്.

എന്റെ നോട്ടത്തില്‍ നായികാ കഥാപാത്രത്തിന്റെ വിജയം ആ വീട്ടില്‍ നിന്നിറങ്ങി എന്നുള്ളത് തന്നെയാണ്. ഒരുപാട് പണവും സമയവും അധ്വാനവും എടുത്താണ് ആ നൃത്തരംഗം ഷൂട്ട് ചെയ്തത്. എന്നിട്ടും ആ രംഗം വേണ്ടിയിരുന്നില്ല എന്ന് പിന്നീട് തോന്നി,’ ജിയോ ബേബി പറയുന്നു.

content highlight: Jeo Baby talks about climax of his film

Latest Stories

We use cookies to give you the best possible experience. Learn more