ഒരു ചെറിയ പടിയല്ല, എന്റെ ജീവിതം തന്നെ മാറ്റിയ സിനിമയാണത്: ജീവ
Indian Cinema
ഒരു ചെറിയ പടിയല്ല, എന്റെ ജീവിതം തന്നെ മാറ്റിയ സിനിമയാണത്: ജീവ
ഐറിന്‍ മരിയ ആന്റണി
Monday, 2nd March 2026, 11:10 pm

തമിഴിലും മലയാളത്തിലും ഒരുപോലെ ആരാധകരുള്ള നടനാണ് ജീവ. ബാലതാരമായി തന്റെ സിനിമാ കരിയര്‍ ആരംഭിച്ച ജീവ 2003ല്‍ പുറത്തിറങ്ങിയ ആസൈ ആസൈയായ് എന്ന ചിത്രത്തിലൂടെ നായകനായി അരങ്ങേറിയത്. കീര്‍ത്തി ചക്ര എന്ന ചിത്രത്തിലൂടെ മലയാളത്തിലും സാന്നിധ്യമറിയിച്ച ജീവ 2013ല്‍ മികച്ച നടനുള്ള തമിഴ്നാട് സംസ്ഥാന അവാര്‍ഡും സ്വന്തമാക്കി.

തലൈവര്‍ തമ്പി തലൈമയിലാണ് ജീവയുടേതായി ഒടുവില്‍ തിയേറ്ററുകളിലെത്തിയ ചിത്രം. പൊങ്കല്‍ റിലീസായി എത്തിയ ചിത്രം സൂപ്പര്‍ ഹിറ്റെന്ന് മാത്രമല്ല, ജീവയുടെ ഗംഭീരതിരിച്ചുവരവ് കൂടിയായി മാറി. ഫാലിമിയിലൂടെ പ്രേക്ഷക ശ്രദ്ധ നേടിയ നിതീഷ് സഹദേവായിരുന്നു തലൈവര്‍ തമ്പി തലൈമയില്‍ സംവിധാനം ചെയ്തത്. ഇപ്പോഴിതാ ക്യൂവിന് നല്‍കിയ അഭിമുഖത്തില്‍ തന്റെ ജീവിതം മാറ്റി മറിച്ച സിനിമ കോ ആണെന്ന് ജീവ പറയുന്നു.

‘കോ എനിക്ക് അടുത്ത പടി മാത്രമല്ല, ഒരു പത്ത് പടി മുന്നിലാണ്. എന്റെ ജീവതമേ മാറ്റി മറിച്ച ചിത്രമാണ് കോ. കെ.വി ആനന്ദ് സാറിന്റെ ഡയറക്ഷന്‍, ഹാരിസ് സാറിന്റ സംഗീതം ആന്റണി സാറിന്റെ മികച്ച എഡിറ്റിങ്. അങ്ങനെ എല്ലാം കൊണ്ടും നല്ല മികച്ചൊരു ടീമായിരുന്നു ആ സിനിമയ്ക്ക് ഉണ്ടായിരുന്നത്. ടെക്‌നീഷ്യന്‍സ് എല്ലാവരും തന്നെ ടോപ് നോച്ചാണ്. അവരുടെ കൂടയെല്ലാം വര്‍ക്ക് ചെയ്യുമ്പോള്‍ എനിക്കൊരു എലവേഷന്‍ ഉണ്ടായി,’ ജീവ പറയുന്നു.

ചിത്രത്തിന്റെ ഡബ്ബിങ് കഴിഞ്ഞ ഉടനെ താന്‍ സംവിധായകനെ വിളിച്ചിരുന്നുവെന്നും താന്‍ ഈ സിനിമയില്‍ അഭിനയിച്ചത് കൊണ്ട് മാത്രമല്ല, അല്ലെങ്കിലും സിനിമ വളരെ മികച്ചതാണ് എന്ന് പറഞ്ഞിരുന്നുവെന്നും ജീവ കൂട്ടിച്ചേര്‍ത്തു.

കെ.വി. ആനന്ദിന്റെ സംവിധാനത്തില്‍ 2011ലാണ് കോ തിയേറ്ററുകളിലെത്തിയത്. അശ്വിന്‍ ജയരാജ് എന്ന ഫോട്ടോ ജേര്‍ണലിസ്റ്റിന്റെ ജീവിത്തിലുണ്ടാകുന്ന സംഭവ വികസങ്ങളാണ് സിനിമ സംസാരിക്കുന്നത്. ചിത്രത്തില്‍ ജീവക്ക് പുറമെ അജ്മല്‍ അമീര്‍, കാര്‍ത്തിക നായര്‍, പിയ ബാജ്‌പേയ് എന്നിവര്‍ പ്രധാന വേഷങ്ങളില്‍ അഭിനയിക്കുന്നുണ്ട്.

Content Highlight: Jeeva talks about the movie Ko Cinema

c

ഐറിന്‍ മരിയ ആന്റണി
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.