തമിഴില്‍ ആര്‍മി സിനിമ വര്‍ക്കാവില്ല; ആ മലയാള സിനിമ റിമേക്ക് ചെയ്യുന്നതിനെ പറ്റി ആലോചിക്കുന്നു: ജീവ
Indian Cinema
തമിഴില്‍ ആര്‍മി സിനിമ വര്‍ക്കാവില്ല; ആ മലയാള സിനിമ റിമേക്ക് ചെയ്യുന്നതിനെ പറ്റി ആലോചിക്കുന്നു: ജീവ
ഐറിന്‍ മരിയ ആന്റണി
Thursday, 15th January 2026, 7:22 pm

താന്‍ അടുത്തിടെ കണ്ട മികച്ച സിനിമകളിലൊന്നാണ് ഫാലിമിയെന്നും ചിത്രം റീമേക്ക് ചെയ്യാന്‍ ആഗ്രമുണ്ടെന്നും നടന്‍ ജീവ. തലൈവര്‍ തമ്പി തലൈമയില്‍ സിനിമയുടെ പ്രസ് മീറ്റില്‍ സംസാരിക്കുകയായിരുന്നു താരം.

‘അടുത്തിടെ ഞാന്‍ കണ്ട മികച്ച മലയാള സിനിമകളിലൊന്നാണ് ഫാലിമി. ഫാലിമി തമിഴിലേക്ക് റിമേക്ക് ചെയ്യുന്നതിനെ പറ്റി ആലോചിച്ചിരുന്നു. നിതീഷിനോട് (നിതീഷ് സഹദേവ്) ഞാന്‍ ആ കാര്യത്തെ കുറിച്ച് സംസാരിച്ചിട്ടുണ്ട്. നമുക്ക് നോക്കാം പക്ഷേ എനിക്ക് സിനിമയുടെ നിര്‍മാതാക്കളോട് ചോദിക്കണമെന്നാണ് നിതീഷ് അപ്പോള്‍ പറഞ്ഞത്.

മമ്മൂട്ടി സാറിന്റ കൂടെ ചെയ്യുന്ന സിനിമയുടെ തിരക്കിലാണ് ഞാനിപ്പോഴെന്നും അതിന് ശേഷം സിനിമ റിമേക്ക് ചെയ്യുന്നതിനെ പറ്റിയോ, മറ്റ് പുതിയ സിനിമകളെ പറ്റിയോ ആലോചിക്കeമെന്നും നിതീഷ് എന്നോട്
പറഞ്ഞിരുന്നു, ‘ജീവ പറയുന്നു.

മലയാള സിനിമയാണ് എപ്പോഴും ഇന്‍ഡസ്ട്രിയില്‍ മാറ്റം കൊണ്ടുവരുന്നതെന്നും തനിക്ക് മലയാള സിനിമയുമായുള്ള ബന്ധം കീര്‍ത്തി ചക്ര സിനിമക്ക് മുമ്പേ ഉള്ളതാണെന്നും ജീവ പറഞ്ഞു. ഒരു പ്രൊഡ്യൂസര്‍ ആകുന്നതിന് മുമ്പ് തന്റെ അച്ഛന്‍ മലയാള സിനിമ ഗള്‍ഫില്‍ ഡിസ്ട്രിബ്യൂട്ട് ചെയ്തിരുന്നുവെന്നും ജീവ കൂട്ടിച്ചേര്‍ത്തു.

ആര്‍മി റിലേറ്റഡായിട്ടുള്ള സിനിമകള്‍ ആ സമയത്ത് തമിഴ്‌നാട്ടില്‍ ഒരുപാട് ഉണ്ടായിരുന്നില്ലെന്നും അപ്പോള്‍ കീര്‍ത്തിചക്ര എന്ന മലയാള സിനിമയില്‍ താന്‍ അഭിനയിക്കുന്നതെന്നും ജീവ പറഞ്ഞു. അമരന്‍ എന്ന സിനിമയാണ് ഈയടുത്ത് തമിഴില്‍ വര്‍ക്ക് ഔട്ടായ ഒരു ആര്‍മി സിനിമയെന്നും നടന്‍ കൂട്ടിച്ചേര്‍ത്തു. തമിഴില്‍ ആര്‍മി, ക്രിക്കറ്റ്, പ്രസ് റിലേറ്റഡ് കണ്ടന്റുകള്‍ വര്‍ക്കാവില്ലെന്നാണ് പറയുകയെന്നും എന്നാല്‍ താന്‍ തമിഴില്‍ വര്‍ക്കാവില്ലെന്ന് പറഞ്ഞ എല്ലാ ഴോണറുകളിലും ഭാഗമായിരുന്നുവെന്നും ജീവ കൂട്ടിച്ചേര്‍ത്തു.

നിതീഷ് സഹദേവിന്റെ സംവിധാനത്തില്‍ ജീവ നായകനായെത്തിയ തലൈവര്‍ തമ്പി തലൈമയില്‍ ഇന്നാണ് (ജനുവരി15) തിയേറ്ററുകൡലെത്തിയത്. ഫാലിമിയിലൂടെ ശ്രദ്ധേനായ നീതീഷിന്റെ ആദ്യ തമിഴ് ചിത്രമാണ് തലൈവര്‍ തമ്പി തലൈമയില്‍.

Content Highlight: Jeeva says that Falimiya is one of the best films he has seen recently and he would like to remake the film

ഐറിന്‍ മരിയ ആന്റണി
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.