| Friday, 9th May 2025, 11:59 am

ഞാന്‍ പാടുമെന്ന് എന്റെ കൂടെ പഠിച്ചവര്‍ക്ക് പോലും അറിയില്ലായിരുന്നു: ജാസി ഗിഫ്റ്റ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

വ്യത്യസ്തമായ ശബ്ദവും സംഗീതവും കൊണ്ട് മലയാള സിനിമാലോകത്ത് പുതിയ തരംഗം കൊണ്ടുവന്ന സംഗീത സംവിധായകനാണ് ജാസി ഗിഫ്റ്റ്. 2003ല്‍ ഫോര്‍ ദ പീപ്പിള്‍ എന്ന സിനിമയും അതിലെ സംഗീതവും അന്നുവരെ മലയാളസിനിമ കണ്ട് പരിചയിച്ചിട്ടില്ലാത്ത ഒന്നായിരുന്നു. ചിത്രത്തിലെ ലജ്ജാവതിയേ എന്ന ഗാനം ഇന്നും എല്ലാവരുടെയും പ്രിയപ്പെട്ടതാണ്. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലായി 50ഓളം സിനിമകള്‍ക്ക് ജാസി സംഗീതം നല്‍കി.

താന്‍ പാട്ടുപാടുമെന്ന് മറ്റുള്ളവര്‍ക്ക് അറിയില്ലായിരുന്നുവെന്ന് പറയുകയാണ് ജാസി ഗിഫ്റ്റ്. താന്‍ പാട്ടുപാടുന്നയാള്‍ അല്ലായിരുന്നുവെന്നും ഇത് ആരും പറഞ്ഞാല്‍ വിശ്വസിക്കുകയില്ലെന്നും ജാസി ഗിഫ്റ്റ് പറയുന്നു. താന്‍ ഗാനം ആസ്വദിക്കുന്ന ഒരാളായിരുന്നുവെന്നും എന്നാല്‍ എല്ലാം മനസില്‍ കൊണ്ട് നടക്കുന്നയാള്‍ ആയിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

താന്‍ ഡിഗ്രിക്ക് പഠിക്കുമ്പോള്‍ അടുത്തിരുന്ന സുഹൃത്തുക്കള്‍ക്ക് പോലും താന്‍ പാടുമെന്ന് അറിയില്ലായിരുന്നുവെന്നും ജാസി ഗിഫ്റ്റ് കൂട്ടിച്ചേര്‍ത്തു. ബാന്‍ഡില്‍ വന്നതിന് ശേഷമാണ് താന്‍ പുറത്ത് പാടി തുടങ്ങിയതെന്നും അദ്ദേഹം പറഞ്ഞു. സൈന സൗത്ത് പ്ലസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ജാസി ഗിഫ്റ്റ്.

‘ എന്റെ ലൈഫിലുള്ള ഏറ്റവും വലിയ ഒരു സത്യം പറയാം ഞാന്‍. ഞാന്‍ പാടുകയേ ഇല്ലായിരുന്നു. ആരു പറഞ്ഞാല്‍ വിശ്വസിക്കില്ല. ഞാന്‍ പാട്ട് പാടുകയേ ഇല്ലായിരുന്നു. എല്ലാം മനസില്‍ കൊണ്ട് നടക്കും. ഞാന്‍ ഒരു ആസ്വാദകനായിരുന്നു. പക്ഷേ പാട്ട് എന്ന സംഭവം ഞാന്‍ പാടിയിട്ടേ ഇല്ല. ഞാന്‍ ഡിഗ്രിക്ക് പഠിക്കുമ്പോള്‍ എന്റെ അടുത്ത് ഇരിക്കുന്നവര്‍ക്ക് പോലും അറിയില്ല, ഞാന്‍ പാട്ട് പാടുമെന്ന്.

അങ്ങനത്തെ ഒരു ക്യാരക്ടറായിരുന്നു ഞാന്‍. ഓപ്പണായിട്ട് പാടാറില്ല. പിന്നീട് ഞാന്‍ ബാന്‍ഡില്‍ വന്നതിന് ശേഷമാണ് ശരിക്കും പുറത്തൊക്കെ പാടി തുടങ്ങിയത്. ബാന്‍ഡില്‍ ഒരു കീബോര്‍ഡിസ്റ്റായിട്ടാണ് ഞാന്‍ വന്നത്. പണ്ടൊക്കെ ആരും കേള്‍ക്കാത്ത രീതിയിലാണ് പാടുമായിരുന്നു,’ ജാസി ഗിഫ്റ്റ് പറയുന്നു.

Content Highlight: Jazzy Gift says that others didn’t know he could sing.

We use cookies to give you the best possible experience. Learn more