മലയാളികള്‍ക്ക് ഏറെ പ്രിയങ്കരനായ നടനാണ് ജയറാം. 1988 ല്‍ പുറത്തിറങ്ങിയ പത്മരാജന്‍ ചിത്രം അപരനിലൂടെ കരിയര്‍ ആരംഭിച്ച ജയറാം കഴിഞ്ഞ നാല് പതിറ്റാണ്ടോളമായി മലയാള സിനിമയിലും മറ്റ് സൗത്ത് ഇന്ത്യന്‍ ചിത്രങ്ങളിലും സ്ഥിരസാന്നിധ്യമാണ്.
മലയാളികള്‍ക്ക് ഏറെ പ്രിയങ്കരനായ നടനാണ് ജയറാം. 1988 ല്‍ പുറത്തിറങ്ങിയ പത്മരാജന്‍ ചിത്രം അപരനിലൂടെ കരിയര്‍ ആരംഭിച്ച ജയറാം കഴിഞ്ഞ നാല് പതിറ്റാണ്ടോളമായി മലയാള സിനിമയിലും മറ്റ് സൗത്ത് ഇന്ത്യന്‍ ചിത്രങ്ങളിലും സ്ഥിരസാന്നിധ്യമാണ്.
നീണ്ട 20 വര്‍ഷങ്ങള്‍ക്ക് ശേഷം ജയറാമും മകന്‍ കാളിദാസ് ജയറാമും ഒന്നിക്കുന്ന ചിത്രമാണ് ആശകള്‍ ആയിരം. ഇപ്പോള്‍ ക്യൂ സ്റ്റുഡിയോയുമായുള്ള അഭിമുഖത്തില്‍ ഓരോ തലമുറയിലെയും ആര്‍ട്ടിസ്റ്റുകളുടെ കൂടെ പ്രവര്‍ത്തിക്കുമ്പോഴുള്ള അനുഭവം പങ്കുവെക്കുകയാണ് ജയറാം.
‘ജനറേഷന്‍ മാറുമ്പോള്‍ എല്ലാവരുമായി പൊരുത്തപ്പെടാന്‍ കഴിയുന്ന ഫാക്ടര്‍ എന്താണെന്ന് എനിക്ക് കൃത്യമായി അറിയില്ല. അതിനായി ഞാന്‍ പ്രത്യേകിച്ച് എഫേര്‍ട്ടൊന്നും എടുത്തിട്ടില്ല. അത് ഗുരുത്വമെന്ന ഒരു കാര്യം കൂടെയുണ്ടാകുന്നത് കൊണ്ടാകാം. കാന്താര പോലെ ഒരു സിനിമയില്‍ എനിക്ക് ഭാഗമാകാന്‍ കഴിഞ്ഞത് ഒരു വലിയ കാര്യമാണ്.
എനിക്ക് വളരെ കംഫര്‍ട്ടായ ലൊക്കേഷനില്‍ അഭിനയിക്കാന്‍ ഭാഗ്യം കിട്ടിയിട്ടുണ്ട്. എനിക്ക് മനോഹരമായ ആര്‍ട്ടിസ്റ്റുകളുടെ കൂടെ അഭിനയിക്കാന്‍ കഴിഞ്ഞിട്ടുണ്ട്. അവരുടെ കൂടെയൊക്കെ പത്തും ഇരുപത്തഞ്ചും ദിവസം കൂടെ നില്‍ക്കാന്‍ പറ്റിയിട്ടുണ്ട്.
അന്ന് കാരവിനുണ്ടായിരുന്നില്ല. ഇന്നസെന്റ് ചേട്ടനും ജഗതി ചേട്ടനും എല്ലാവരും മരത്തിന്റെ ചുവട്ടിലുമൊക്കെ ഇരുന്ന് തമാശ പറഞ്ഞിരിക്കും. അങ്ങനെയുള്ളയാളുകളുടെ കൂടെ ഒരുപാട് സമയം ചെലവഴിക്കാന്‍ ഇഷ്ടമാണ്,’ ജയറാം പറയുന്നു.
മാധവന്‍ പ്രധാനവേഷത്തിലെത്തുന്ന ജെ.ഡി.എന്‍ എന്ന സിനിമയില്‍ താനൊരു വേഷം കൈകാര്യം ചെയ്യുന്നുണ്ടെന്നും വരാന്‍ പോകുന്ന ആ സിനിമയില്‍ താന്‍ ഒരു ഗംഭീര കഥാപാത്രം ചെയ്തിട്ടുണ്ടെന്നും ജയറാം പറയുന്നു. നാഗചൈതന്യയുടെ കൂടെ തെലുങ്കിലും മറ്റൊരു സിനിമ കന്നഡയിലുമായി തനിക്ക് വരാനുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഒരു വടക്കന്‍ സെല്‍ഫി, സത്യം പറഞ്ഞാല്‍ വിശ്വസിക്കുമോ എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ ജി. പ്രജിത്താണ് ആശകള്‍ ആയിരം സംവിധാനം ചെയ്യുന്നത്. ശ്രീ ഗോകുലം മൂവിസിന്റെ ബാനറില്‍ ഗോകുലം ഗോപാലന്‍ നിര്‍മിക്കുന്ന ചിത്രത്തില്‍ സായ് കുമാര്‍, അജു വര്‍ഗീസ്, ബൈജു സന്തോഷ് തുടങ്ങിയവരും പ്രധാനവേഷങ്ങളിലെത്തുന്നുണ്ട്. സനല്‍ ദേവ് സംഗീത സംവിധാനം നിര്‍വഹിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം സ്വരൂപ് ഫിലിപ്പാണ്. ചിത്രം ഫെബ്രുവരി ആറിന് തിയേറ്ററുകളിലെത്തും.
Content Highlight: Jayaram shares his experience working with artists from every generation