| Tuesday, 13th May 2025, 2:20 pm

ജയൻ വിഗ് വെക്കാതെയാണ് അന്ന് വന്നത്, കണ്ടപ്പോൾ എനിക്ക് മനസിലായില്ല: നടൻ രാജാ സാഹിബ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാള സിനിമയിലെ അതുല്യകലാകാരൻമാരിലൊരാളാണ് ജയൻ. കൃഷ്ണൻ നായർ എന്നാണ് അദ്ദേഹത്തിൻ്റെ യഥാർത്ഥ പേര്. 120ലധികം മലയാള ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട് ജയൻ. ആദ്യകാലത്ത് ആക്ഷൻ താരമായാണ് അറിയപ്പെട്ടിരുന്നതെങ്കിലും ഏതാനും ചിത്രങ്ങളിൽ സ്വഭാവ വേഷങ്ങളിലും അഭിനയിച്ചിരുന്നു.

മലയാള സിനിമയിലെ ആദ്യ ആക്ഷൻ നായകനെന്ന വിശേഷണം ജയന് സ്വന്തമാണ്. തൻ്റെ 41ാം വയസിൽ പ്രശസ്തിയുടെ കൊടുമുടിയിൽ നിൽക്കുമ്പോഴാണ് ഹെലികോപ്ടർ അപകടത്തിൽ വെച്ച് അദ്ദേഹം അന്തരിക്കുന്നത്. ഇപ്പോൾ ജയനെക്കുറിച്ച് സംസാരിക്കുകയാണ് നടൻ രാജാ സാഹിബ്.

നാട്ടിലെ ക്ലബിലെ പരിപാടിക്ക് സമ്മാനദാനം കൊടുക്കാന്‍ വേണ്ടി വന്നത് ജയന്‍ ആയിരുന്നെന്നും ജയന്‍ ഭയങ്കര നോര്‍മലായിട്ടാണ് വന്നതെന്നും രാജാ സാഹിബ് പറയുന്നു.

തനിക്ക് അത് ജയനാണെന്ന് മനസിലായില്ലെന്നും അപ്പോള്‍ അദ്ദേഹം വിഗ് വെച്ചിട്ടില്ലായിരുന്നുവെന്നും രാജാ സാഹിബ് പറഞ്ഞു.

തന്റെ മുന്നില്‍ തന്നെ അദ്ദേഹം ഉണ്ടായിരുന്നെന്നും വേറൊരു ടൈപ്പ് കണ്ണടയൊക്കെ ഇട്ട് ഇരിക്കുന്നുണ്ടായിരുന്നെന്നും രാജാ സാഹിബ് കൂട്ടിച്ചേര്‍ത്തു. മാസ്റ്റര്‍ ബിന്‍ ചാനലിനോട് സംസാരിക്കുകയായിരുന്നു രാജാ സാഹിബ്.

‘നാട്ടിലെ ക്ലബിലെ പരിപാടിക്ക് സമ്മാനദാനം കൊടുക്കാന്‍ വേണ്ടി വന്നത് ജയന്‍ അങ്കിളായിരുന്നു. പുള്ളി ഭയങ്കര നോര്‍മലായിട്ടാണ് വന്നത്. എനിക്ക് ജയനാണെന്ന് മനസിയില്ല. അന്ന് പുള്ളി വിഗ് വെച്ചിട്ടില്ലായിരുന്നു. ഞാന്‍ ഞെട്ടിപ്പോയി. ഈ പുള്ളിയാണോ ജയന്‍ എന്ന് വിചാരിച്ചു.

ജയന്‍ വന്നെന്ന് പറഞ്ഞിട്ട് ഞാന്‍ അവിടൊക്കെ നോക്കി. അപ്പോള്‍ ഞങ്ങളുടെ ഫ്രണ്ടില്‍ തന്നെ ഇരിപ്പുണ്ടായിരുന്നു. വേറൊരു ടൈപ്പ് കണ്ണടയൊക്കെ ഇട്ട് പുള്ളി നോക്കുന്നുണ്ടായിരുന്നു. പുള്ളി പെടലി ചെരിഞ്ഞാണ് നോക്കുന്നത്. ബോഡി അതുപോലെ തന്നെ ഉണ്ടാകും,’ രാജാ സാഹിബ് പറയുന്നു.

Content Highlight: Jayan came without a wig that day, I didn’t understand when I saw him says Actor Raja Sahib

We use cookies to give you the best possible experience. Learn more