ചെന്നൈ: തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി ജയലളിത ചികിത്സയില്‍ കഴിയുന്ന വേളയിലുളള വീഡിയോ പുറത്ത്. ടി.ടി.വി ദിനകരന്‍ ക്യാമ്പില്‍ നിന്നുള്ള അയോഗ്യനാക്കപ്പെട്ട എം.എല്‍.എ പി. വെട്രിവേലാണ് ജയലളിതയുടെ ദൃശ്യങ്ങള്‍ പുറത്തുവിട്ടിരിക്കുന്നത്.
ജയലളിത ആശുപത്രിയില്‍ കിടക്കയില്‍ എന്തോ കുടിക്കുകയും ടി.വി കാണുകയും ചെയ്യുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. ചികിത്സയ്ക്കിടെ ജയലളിതയെ ആരും കണ്ടിട്ടില്ലെന്ന വാര്‍ത്ത ശരിയല്ലെന്ന് വ്യക്തമാക്കുന്നതാണ് ഇപ്പോള്‍ പുറത്തുവന്ന വീഡിയോയെന്നാണ് വെട്രിവേല്‍ പറയുന്നത്.
ചെന്നൈ അപ്പോളോ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയവെയുള്ളതാണ് വീഡിയോയെന്നാണ് വെട്രിവേല്‍ പറയുന്നത്. ” ജയലളിതയെ ആരും ആശുപത്രിയില്‍ ചെന്നു കണ്ടിട്ടില്ലെന്ന് പറയുന്നത് ശരിയല്ല. വീഡിയോ തെളിവുണ്ട്. ഈ വീഡിയോ പുറത്തുവിടാതെ ഞങ്ങള്‍ ഒരുപാട് കാത്തിരുന്നു. പക്ഷേ ഇപ്പോള്‍ ഇതല്ലാതെ മറ്റുവഴിയില്ല.” അദ്ദേഹം പറഞ്ഞു.
അന്വേഷണ കമ്മീഷന്‍ തങ്ങളെ ഇതുവരെ വിളിപ്പിച്ചിട്ടില്ലെന്നും വിളിപ്പിച്ചിരുന്നെങ്കില്‍ അവര്‍ക്കു മുമ്പാകെ തെളിവുനല്‍കുമെന്നും അദ്ദേഹം പറഞ്ഞു.
ജയലളിത സുഖംപ്രാപിച്ചുവരികയായിരുന്നുവെന്നതിന് തെളിവെന്ന രീതിയിലാണ് വെട്രിവേല്‍ ഈ വീഡിയോ പുറത്തുവിട്ടിരിക്കുന്നത്. എന്നാല്‍ വീഡിയോ സാധാരണ ആശുപത്രി വാര്‍ഡില്‍ നിന്നുള്ളതാണെന്നാണ് റിപ്പോര്‍ട്ട്.
#TTVDhinakaran supporter MLA Vetrivel releases footage of #Jayalalithaa that was taken inside Apollo hospital. Idea clearly to show she was on the path to recovery and that #Sasikala had no role to play in Jaya”s death pic.twitter.com/XsLvJoG6Is
— T S Sudhir (@Iamtssudhir) December 20, 2017
