| Tuesday, 4th December 2018, 3:58 pm

ജാവയ്ക്ക് പിന്നാലെ യെസ്ഡിയും ബി.എസ്.എയും എത്തും

ഡൂള്‍ന്യൂസ് ഡെസ്‌ക്

ജാവയ്ക്ക് പിന്നാലെ യെസ്ഡിയും ബി.എസ്.എയും എത്തുന്നു. ബി.എസ്.എയുടെ കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാല്‍, യെസ്ഡി എന്നെത്തും എന്ന് കമ്പനി വ്യക്തമായി പറയുന്നില്ല.

കരുത്ത് കൂടിയ വിഭാഗത്തിലാണ് ബി.എസ്.എ ബൈക്കുകള്‍ എത്തുക. 500, 650,700 സി.സി ബൈക്കുകളായിരിക്കും ബി.എസ്.എ കൊണ്ടുവരിക. പ്രധാനമായും റോയല്‍ എന്‍ഫീല്‍ഡ് പുറത്തിറക്കിയ കോണ്‍ണ്ടിനെന്റല്‍ ജി.ടി 650, ഇന്റര്‍സെപ്റ്റര്‍ 650 എന്നിവയ്ക്ക് എതിരാളിയായാണ് ബൈക്കുകള്‍ എത്തുക.

എന്നാല്‍ യെസ്ഡി എപ്പോള്‍ എത്തുമെന്ന് പറയാനായിട്ടില്ല. പണ്ടും ജാവയ്ക്കു ശേഷമായിരുന്നു യെസ്ഡിയുമെത്തിയത്. അതേപോലെ തുടരാനാണ് സാധ്യത. 250-350 സി.സി ശ്രേണിയിലേക്കായിരിക്കും യെസ്ഡി ബൈക്കുകള്‍ വരുന്നത്.


തുടക്കകാലത്തു മൈസൂര്‍ കേന്ദ്രമായി പ്രവര്‍ത്തിച്ച ഐഡിയല്‍ ജാവ കമ്പനിയായിരുന്നു ജാവ, യെസ്ഡി ബൈക്കുകളെ ഇന്ത്യയില്‍ വിറ്റത്. അറുപതുകളുടെ ആരംഭത്തില്‍ ചെക്കോസ്‌ളോവാക്യയില്‍ ഹിറ്റായ ജാവ ബൈക്കുകള്‍, ഐഡിയല്‍ ജാവ കമ്പനിയാണ് ഇന്ത്യയിലെത്തിച്ചത്.

ആദ്യം ജാവയെയായിരുന്നു അവര്‍ വിപണിയിലെത്തിച്ചത്. ജാവയ്ക്കുള്ള പ്രചാരം കണ്ടതോടെ യെസ്ഡിയും നിര്‍മിക്കാന്‍ തുടങ്ങി. പിന്നീടൊരു ഘട്ടത്തില്‍ ജാവ പൂര്‍ണമായും യെസ്ഡിയായി മാറി. റോഡ് കിംഗ്, ഓയില്‍ കിങ്, ക്ലാസിക്, മൊണാര്‍ക്ക്, ഡീലക്‌സ്, 350, 175 എന്നിവയായിരുന്നു യെസ്ഡിയുടെ ജനപ്രിയ മോഡലുകള്‍. കടബാധ്യതമൂലം 1996ല്‍ ഐഡിയല്‍ ജാവ ഇന്ത്യയില്‍ പ്രവര്‍ത്തനം നിര്‍ത്തിയിരുന്നു.

Latest Stories

We use cookies to give you the best possible experience. Learn more