| Saturday, 29th February 2020, 11:22 pm

'സാമൂഹിക പ്രധാന്യമുള്ള ചിത്രം' ഥപടിനെ പ്രശംസിച്ച് ജാവേദ് അക്തര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

മുംബൈ: ബോളിവുഡ് ചിത്രം ഥപടിനെ പ്രശംസിച്ച് തിരക്കഥാകൃത്ത് ജാവേദ് അക്തര്‍. ചിത്രം ഏറെ സാമൂഹിക പ്രസക്തിയേറിയതാണെന്നും മികച്ച രീതിയില്‍ അവതരിപ്പിച്ചിട്ടുണ്ടെന്നുമാണ് ജാവേദ് അക്തര്‍ ട്വിറ്ററില്‍ കുറിച്ചിരിക്കുന്നത്.

ചിത്രത്തിലെ അഭിനേതാക്കളെയും അണിയറ പ്രവര്‍ത്തകരെയും ജാവേദ് അക്തര്‍ അഭിനന്ദിച്ചു. ജാവേദിന്റെ ട്വീറ്റിന് പിന്നാലെ ചിത്രത്തിലെ നായിക തപ്‌സി പന്നു നന്ദിയും പറഞ്ഞു. ഏറ്റവും നല്ല അഭിനന്ദനമാണിതെന്നാണ് തപ്‌സി മറുപടി നല്‍കിയത്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

തപ്‌സി പന്നു നായികയായി അനുഭവ് സിന്‍ഹ സംവിധാനം ചെയ്ത ഥപട് ഫെബ്രുവരി 28 നാണ് തിയ്യറ്ററുകളിലെത്തിയത്.

ഭര്‍ത്താവ് മുഖത്തിടിച്ചതിന്റെ പേരില്‍ വിവാഹമോചനം ആവശ്യപ്പെടുന്ന അമൃത എന്ന യുവതിയുടെ കഥയാണ് ചിത്രം പറയുന്നത്.

പവായില്‍ ഗുലാറ്റിയാണ് ചിത്രത്തില്‍ നായകനായെത്തുന്നത്. ഒപ്പം തന്‍വി അസ്മി,
കുമുദ് മിശ്ര, മനവ് കൗള്‍, രത്ന പതക് ഷാ എന്നിവര്‍ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

അനുഭവ് സിന്‍ഹയ്ക്കൊപ്പമുള്ള തപസിയുടെ രണ്ടാമത്തെ ചിത്രമാണിത്. നേരത്തെ മുള്‍ക്ക് എന്ന ചിത്രത്തില്‍ ഇരുവരും ഒന്നിച്ചഭിനയിച്ചിരുന്നു. ആര്‍ട്ടിക്കിള്‍ 15 ആണ് അനുഭവ് സിന്‍ഹ ഥപടിന് മുന്‍പ് സംവിധാനം ചെയ്ത ചിത്രം.

We use cookies to give you the best possible experience. Learn more