2025 ഫെബ്രുവരി 19ന് ആരംഭിക്കാനിരിക്കുന്ന ചാമ്പ്യന്‍സ് ട്രോഫിയില്‍ നിന്ന് പുറത്തായി ഇന്ത്യന്‍ സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറ. പുറത്ത് വന്ന റിപ്പോര്‍ട്ടുകളില്‍ പറയുന്നത് പരിക്ക് മൂലമാണ് താരത്തിന് ടൂര്‍ണമെന്റ് നഷ്ടമായതെന്ന്.
ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയിലെ അഞ്ചാമത്തെയും അവസാനത്തെയും ടെസ്റ്റിനിടെയാണ് ബുംറയ്ക്ക് പരിക്കേറ്റത്. മത്സരത്തിന്റെ തുടക്കത്തില്‍ തന്നെ ബുംറ കളം വിട്ടിരുന്നു. ബുംറയ്ക്ക് പകരം സ്‌ക്വാഡില്‍ ഇടം നേടിയത് യുവ പേസ് ബൗളര്‍ ഹര്‍ഷിത് റാണയാണ്.
അതിന് ശേഷം ഇംഗ്ലണ്ടിനോടുള്ള പര്യടനത്തില്‍ നിന്നും ബുംറ മാറി നിന്നിരുന്നു. താരം ഇതുവരെ പരിശീലനം ആരംഭിച്ചിട്ടില്ല. ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡ് ബുംറയുടെ ആരോഗ്യ നിലയെക്കുറിച്ച് മറ്റ് വെളിപ്പെടുത്തലൊന്നും നടത്തിയിട്ടില്ല.
അതേസമയം വൈറ്റ്-ബോള്‍ ഫോര്‍മാറ്റുകളില്‍ വിക്കറ്റ് എടുക്കാനുള്ള കഴിവ് കൊണ്ട് ഹര്‍ഷിത് റാണ എല്ലാവരെയും അത്ഭുതപ്പെടുത്തിയിരുന്നു. ഇംഗ്ലണ്ടിനെതിരായ തന്റെ ആദ്യ ടി-20യില്‍ മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തി, അമ്പത് ഓവര്‍ ഫോര്‍മാറ്റിലെ അരങ്ങേറ്റ മത്സരത്തിലും മൂന്ന് വിക്കറ്റ് നേടി മികവ് പിലര്‍ത്താന്‍ താരത്തിന് സാധിച്ചു. നാല് പേസര്‍മാരും അഞ്ച് സ്പിന്നര്‍മാരുമായാണ് ഇന്ത്യ യാത്ര ചെയ്യുന്നത്.
ഓപ്പണര്‍ യശസ്വി ജെയ്സ്വാളും പേസര്‍ മുഹമ്മദ് സിറാജും ശിവം ദുബൈയും യാത്ര ചെയ്യാത്ത പകരക്കാരായിട്ടാണ് ഇടം നേടിയത്. ആവശ്യമുള്ളപ്പോഴെല്ലാം ഈ മൂന്ന് കളിക്കാരും ദുബായിലേക്ക് പോകും.
🚨 NEWS 🚨
Fast bowler Jasprit Bumrah has been ruled out of the 2025 ICC Champions Trophy due to a lower back injury. Harshit Rana named replacement.