| Thursday, 19th June 2025, 10:27 pm

റൂട്ടേ നിന്റെ കാലനെത്തി; ബുംറയ്ക്ക് മുന്നിലുള്ളത് വമ്പന്‍ റെക്കോഡ്

സ്പോര്‍ട്സ് ഡെസ്‌ക്

ക്രിക്കറ്റ് ലോകം കാത്തിരിക്കുന്ന ഇന്ത്യ-ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പര ജൂണ്‍ 20ന് ആരംഭിക്കും. അഞ്ച് മത്സരങ്ങളടങ്ങുന്ന പരമ്പര ശുഭ്മന്‍ ഗില്ലാണ് ഇന്ത്യയെ നയിക്കുന്നത്. മുഖ്യ പരിശീലകന്‍ ഗൗതം ഗംഭീറിന്റെ കീഴില്‍ പുതിയ ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് സൈക്കിള്‍ ആരംഭിക്കുമ്പോള്‍ വലിയ പ്രതീക്ഷയിലാണ് ഇന്ത്യ.

രോഹിത് ശര്‍മയുടേയും വിരാട് കോഹ്ലിയുടേയും വിരമിക്കലിന് ശേഷമുള്ള ആദ്യ ടെസ്റ്റ് പരമ്പരകൂടിയാണിത്. നിലവില്‍ ഇന്ത്യന്‍ ടീമിലെ സീനിയര്‍ താരമായ സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറയാണ് ഇന്ത്യയുടെ പ്രധാന ശക്തി. അതേസമയം ഇംഗ്ലണ്ടിന്റെ പ്രധാന ശക്തികേന്ദ്രമാണ് ബാറ്റര്‍ ജോ റൂട്ട്.

വരാനിരിക്കുന്ന മത്സരങ്ങളില്‍ ഇരുവരും തമ്മില്‍ കടുത്ത പോരാട്ടമായിരിക്കും ഉണ്ടാകുക. അതിന് ഒരു കാരണമുണ്ട്. മുന്നിലുള്ള മത്സരങ്ങളില്‍ റൂട്ടിന്റെ വിക്കറ്റ് മൂന്ന് തവണ സ്വന്തമാക്കാന്‍ സാധിച്ചാല്‍ ബുംറയ്ക്ക് ഒരു തകര്‍പ്പന്‍ റെക്കോഡ് സ്വന്തമാക്കാനും സാധിക്കും. ടെസ്റ്റില്‍ ഏറ്റവും കൂടുതല്‍ തവണ റൂട്ടിന്റെ വിക്കറ്റ് നേടുന്ന താരമാകാനാണ് ബുംറയ്ക്ക് സാധിക്കുക. ഈ നേട്ടത്തില്‍ ഒന്നാം സ്ഥാനത്തുള്ളത് ഓസ്‌ട്രേലിയയുടെ പാറ്റ് കമ്മിന്‍സാണ്.

ടെസ്റ്റില്‍ ഏറ്റവും കൂടുതല്‍ തവണ റൂട്ടിന്റെ വിക്കറ്റ് നേടുന്ന താരം

പാറ്റ് കമ്മിന്‍സ് (ഓസ്‌ട്രേലിയ) – 11

ജോഷ് ഹേസല്‍വുഡ് (ഓസ്‌ട്രേലിയ) – 10

ജസ്പ്രീത് ബുംറ (ഇന്ത്യ) – 9

ഇംഗ്ലണ്ടിനെതിരായ ഇന്ത്യന്‍ സ്‌ക്വാഡ്

ശുഭ്മന്‍ ഗില്‍ (ക്യാപ്റ്റന്‍), റിഷബ് പന്ത് (വൈസ് ക്യാപ്റ്റന്‍, വിക്കറ്റ് കീപ്പര്‍), യശസ്വി ജെയ്‌സ്വാള്‍, കെ. എല്‍. രാഹുല്‍, സായ് സുദര്‍ശന്‍, അഭിമന്യു ഈശ്വരന്‍, കരുണ്‍ നായര്‍, നിതീഷ് കുമാര്‍ റെഡ്ഡി, രവീന്ദ്ര ജഡേജ, ധ്രുവ് ജുറെല്‍ (വിക്കറ്റ് കീപ്പര്‍), വാഷിങ്ടണ്‍ സുന്ദര്‍, ഷര്‍ദുല്‍ താക്കൂര്‍, ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്, പ്രസീദ് കൃഷ്ണ, ആകാശ് ദീപ്, അര്‍ഷ്ദീപ് സിങ്, കുല്‍ദീപ് യാദവ്

ഇന്ത്യക്കെതിരായ ആദ്യ ടെസ്റ്റിനുള്ള ഇംഗ്ലണ്ട് സ്‌ക്വാഡ്

ബെന്‍ സ്റ്റോക്‌സ് (ക്യാപ്റ്റന്‍), ഷൊയ്ബ് ബഷീര്‍, ജേക്കബ് ബെത്തല്‍, ഹാരി ബ്രൂക്ക്, ബ്രൈഡന്‍ കാര്‍സി, സാം കുക്ക്, സാക്ക് ക്രോളി, ബെന്‍ ഡക്കറ്റ്, ജെയ്മി ഓവര്‍ട്ടണ്‍, ഒല്ലി പോപ്പ്, ജോ റൂട്ട്, ജെയ്മി സ്മിത്, ജോഷ് ടോങ്, ക്രിസ് വോക്‌സ്

Content Highlight: Jasprit Bumrah Need three Wickets of Joe Root For Great Record Achievement In Test Cricket

We use cookies to give you the best possible experience. Learn more