| Tuesday, 3rd February 2026, 4:42 pm

ക്രീസിലുള്ളവന്റെ നെഞ്ചിടിപ്പ് കൂടും; ലോകകപ്പ് ചരിത്രത്തിലെ ഒന്നാമന്‍, ഇവനെ എതിരിടുന്നവന്റെ മുട്ട് വിറയ്ക്കും

ശ്രീരാഗ് പാറക്കല്‍

ടി-20 ലോകകപ്പിനുള്ള കാത്തിരിപ്പിലാണ് ക്രിക്കറ്റ് പ്രേമികള്‍. ഫെബ്രുവരി ഏഴിന് ആരംഭിക്കുന്ന മാര്‍ക്വി ഇവന്റിന് മൊത്തം 20 ടീമുകളും വമ്പന്‍ തയ്യാറെടുപ്പിലാണ്. ഇന്ത്യയും തങ്ങളുടെ പീക്ക് പവറിലാണ് ലോകകപ്പിനെ നേരിടാനൊരുങ്ങുന്നത്. ടൂര്‍ണമെന്റിനോട് മുന്നോടിയായി ന്യൂസിലാന്‍ഡിനെതിരെ നടന്ന ടി-20 പരമ്പര സ്വന്തമാക്കിയാണ് ഇന്ത്യ ലോകകപ്പിലേക്ക് കാലുകുത്താനിരിക്കുന്നത്.

കിരീടം നിലനിര്‍ത്താന്‍ ഇത്തവണ സൂര്യകുമാര്‍ യാദവിന്റെ നേതൃത്വത്തില്‍ മികച്ച സ്‌ക്വാഡുമായാണ് ഇന്ത്യ ഇറങ്ങുന്നത്. മാത്രമല്ല ഇന്ത്യയുടെ അഗ്രസീവ് പ്ലെയിങ് ഡോമിനേഷന്‍ മറ്റ് ടീമുകള്‍ക്കും വലിയ വെല്ലുവിളിയാണ് ഉയര്‍ത്തുന്നത്.

ന്യൂസിലാന്‍ഡിനെതിരായ പരമ്പര ടി-20 പരമ്പരയില്‍ വിജയിച്ച ടീം ഇന്ത്യ – Photo: BCCI/x.com

അഭിഷേക് ശര്‍മയുള്‍പ്പെടുന്ന സ്‌ട്രോങ്ങസ്റ്റ് ഓപ്പണിങ്ങും ഹര്‍ദിക് പാണ്ഡ്യയും ശിവം ദുബെയുമൊക്കെയുള്ള മിഡില്‍ ഓര്‍ഡറും ജസ്പ്രീത് ബുംറ നയിക്കുന്ന പേസ് അറ്റാക്കും ഇന്ത്യയുടെ കരുത്ത് ഇരട്ടിയാക്കും. അതുകൊണ്ട് തന്നെ എതിരാളികള്‍ക്ക് ഭയപ്പെടാനുള്ള എല്ലാ എലമെന്റുകളും ഇന്ത്യയ്ക്ക് ഉണ്ടെന്ന് പറയാം.

എന്നിരുന്നാലും മറ്റ് ടീമുകള്‍ കുറച്ചധികം ഭയക്കുന്ന ഒരേയൊരു പേര് ജസ്പ്രീത് ബുംറയുടേത് തന്നെയാണ്. ടി-20 ലോകകപ്പിന്റെ ചരിത്രം പരിശോധിച്ചാല്‍ ഇത് വ്യക്തമാണ്. ലോകകപ്പില്‍ ഏറ്റവും മികച്ച എക്കോണമി റേറ്റ് ഉള്ള ഒന്നാം നമ്പര്‍ താരമാണ് ജസ്പ്രീത് ബുംറ (മിനിമം 50 ഓവര്‍). ടൂര്‍ണമെന്റിന്റെ ചരിത്രത്തില്‍ ഇതുവരെ 410 പന്തുകള്‍ എറിഞ്ഞ ബുംറ 5.44 എന്ന കിടിലന്‍ എക്കോണമി റേറ്റിലാണ് പന്തെറിഞ്ഞത്.

ജസ്പ്രീത് ബുംറ ലോകകപ്പ് ട്രോഫിയുമായി, Photo: BCCI

റണ്‍സ് വിട്ടുകൊടുക്കാന്‍ ഏറെ പിശുക്കുള്ള ബുംറ തന്റെ സ്പീഡ് അറ്റാക്കിങ് കരുത്തുകൊണ്ട് ചില്ലറ ഭയമല്ല ക്രീസുലുള്ളവന്റെ നെഞ്ചില്‍ നിറയ്ക്കുന്നത്. അതേസമയം നിലവില്‍ ലോകകപ്പില്‍ ഏറ്റവും മികച്ച എക്കോണമി റേറ്റുള്ള രണ്ടാമത്തെ താരം വെസ്റ്റ് ഇന്‍ഡീസ് സൂപ്പര്‍ ബൗളര്‍ സാമുവല്‍ ബദ്രിയാണ്.

ടി-20 ലോകകപ്പ് ചരിത്രത്തില്‍ ഏറ്റവും മികച്ച ബൗളിങ് എക്കോണമി റേറ്റ് ഉള്ള താരം, എക്കോണമി എന്ന ക്രമത്തില്‍

ജസ്പ്രീത് ബുംറ (ഇന്ത്യ) – 5.44 (410 പന്തുകള്‍)

സാമുവല്‍ ബദ്രി (വെസ്റ്റ് ഇന്‍ഡീസ്) – 5.52 (354 പന്തുകള്‍)

ആന്റിക്ക് നോര്‍ക്യ (സൗത്ത് ആഫ്രിക്ക) – 5.55 (413 പന്തുകള്‍)

ഡാനിയല്‍ വെറ്റോറി (ന്യൂസിലാന്‍ഡ്) – 5.83 403 പന്തുകള്‍)

ട്രെന്റ് ബോള്‍ട്ട് (ന്യൂസിലാന്‍ഡ്) – 5.93 (430 പന്തുകള്‍)

ഇത്തവണ വമ്പന്‍ പോരാട്ടങ്ങള്‍ക്ക് തന്നെ ലോകകപ്പ് സാക്ഷ്യം വഹിക്കുമെന്നത് ഉറപ്പാണ്. കിരീട പോരാട്ടത്തിനായി ടീമുകള്‍ കച്ചമുറുക്കുമ്പോള്‍ ഇന്ത്യ തങ്ങളുടെ ഡോമിനേഷന്‍ തുടരുമെന്നാണ് ആരാധകര്‍ വിശ്വസിക്കുന്നത്.

Content Highlight: Jasprit Bumrah has the best bowling economy rate in the history of the T20 World Cup

ശ്രീരാഗ് പാറക്കല്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും പി.ജി ഡിപ്ലോമ

Latest Stories

We use cookies to give you the best possible experience. Learn more