കിട്ടേണ്ടതൊക്കെ കിട്ടിയല്ലോ? സമാധാനമായല്ലോ; വിമര്‍ശകരുടെ വായടപ്പിച്ച് ബുംറ
Sports News
കിട്ടേണ്ടതൊക്കെ കിട്ടിയല്ലോ? സമാധാനമായല്ലോ; വിമര്‍ശകരുടെ വായടപ്പിച്ച് ബുംറ
സ്പോര്‍ട്സ് ഡെസ്‌ക്
Thursday, 13th January 2022, 1:21 pm

ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മില്‍ നടക്കുന്ന ടെസ്റ്റ് പരമ്പരയില്‍ ഉജ്ജ്വല ഫോമിലാണ് ജസ്പ്രീത് ബുംറ. തന്റെ കരിയറിലെ ഏഴാമത് അഞ്ച് വിക്കറ്റ് നേട്ടം ആഘോഷിച്ചാണ് താരം ടീമിനൊപ്പം കുതിപ്പ് തുടരുന്നത്.

കേവലം 42 റണ്‍സ് മാത്രം വിട്ടുകൊടുത്ത് 5 വിക്കറ്റ് നേടിയ ബുംറയാണ് ദക്ഷിണാഫ്രിക്കന്‍ കുതിപ്പ് 210 റണ്‍സില്‍ അവസാനിപ്പിച്ചത്. കുറഞ്ഞ റണ്‍സിന്റെയെങ്കിലും ലീഡോഡെയാണ് ഇന്ത്യ രണ്ടാം ഇന്നിംഗ്‌സ് തുടങ്ങിയത്.

ഇന്ത്യ പരാജയപ്പെട്ട രണ്ടാം ടെസ്റ്റില്‍ താരത്തിന് കാര്യമായി ഒന്നും ചെയ്യാന്‍ കഴിഞ്ഞില്ല. 17 ഓവറില്‍ 70 റണ്‍സ് വഴങ്ങിയ ബുംറയ്ക്ക് വിക്കറ്റുകളൊന്നും തന്നെ നേടാനും സാധിച്ചിരുന്നില്ല.

രണ്ടാം ടെസ്റ്റിലെ മോശം പ്രകടനത്തെ തുടര്‍ന്ന് വ്യാപകമായ വിമര്‍ശനങ്ങളായിരുന്നു താരത്തിന് നേരിടേണ്ടി വന്നത്.എന്നാല്‍ ഇപ്പോഴിതാ വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായെത്തിയിരിക്കുകയാണ് താരം.

‘ഇതൊക്കെ സാധാരണമാണ്. ഞാന്‍ അതിലൊന്നും ഒരു ശ്രദ്ധയും നല്‍കാറില്ല. ഞാന്‍ എന്താണോ ചെയ്യേണ്ടത്, അതില്‍ മാത്രമാണ് എന്റെ ശ്രദ്ധ.

മറ്റുള്ളവര്‍ പറയുന്നതൊന്നും ഞാന്‍ ശ്രദ്ധിക്കാറില്ല, കാരണം അവ എന്നെ സഹായിക്കാറില്ല. ബൗള്‍ ചെയ്യുമ്പോള്‍ എല്ലാം നിയന്ത്രണത്തിലാക്കി, എന്റെ രീതി കൂടി അതില്‍ ഉള്‍ച്ചേര്‍ക്കാനാണ് ശ്രമിക്കാറുള്ളത്. പുറത്തു നടക്കുന്നതിന് വില കല്‍പിക്കാതെ എന്റെ ബൗളിംഗില്‍ മാത്രമാണ് എനിക്ക് ശ്രദ്ധ,’

After Bumrah and Shami, he is my number 3': VVS Laxman insists India bowler  'needs to be in XI' against South Africa | Cricket - Hindustan Times

മൂന്നാം ടെസ്റ്റിന്റെ മൂന്നാം ദിനം രണ്ടു വിക്കറ്റ് നഷ്ടത്തില്‍ 57 റണ്‍സെന്ന നിലയിലാണ് ഇന്ത്യ. ഒന്നാം ഇന്നിംഗ്‌സില്‍ 13 റണ്‍സിന്റെ ലീഡും ഇന്ത്യ നേടിയിരുന്നു.

എന്നാല്‍ മൂന്നാം ദിവസം 24 റണ്‍സ് കൂട്ടിച്ചേര്‍ക്കുന്നതിനിടെ ഓപ്പണര്‍മാരെ ഇന്ത്യയ്ക്ക് നഷ്ടമായിരിക്കുകയാണ്. മികച്ച സ്‌കോര്‍ പടുത്തുയര്‍ത്തി മത്സരവും പരമ്പരയും കൈപ്പിടിയിലൊതുക്കാമെന്ന കണക്കുകൂട്ടലിലാണ് ഇന്ത്യയും നായകന്‍ കോഹ്‌ലിയും

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight:  Jasprit Bumrah gives the mouth-shutting reply to critics