സൗത്ത് ആഫ്രിക്കയ്ക്കെതിരായ ആദ്യ ടി-20 മത്സരത്തില്‍ തകര്‍പ്പന്‍ വിജയമാണ് ഇന്ത്യ സ്വന്തമാക്കിയത്.
ബരാബതി സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ 101 റണ്‍സിന്റെ കൂറ്റന്‍ വിജയമാണ് ഇന്ത്യ നേടിയത്. മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ ആറ് വിക്കറ്റ് നഷ്ടത്തില്‍ 175 റണ്‍സായിരുന്നു നേടിയത്.
എന്നാല്‍ മറുപടി ബാറ്റിങ്ങിനിറങ്ങിയ പ്രോട്ടിയാസ് 74 റണ്‍സിനാണ് ഓള്‍ ഔട്ട് ആയത്. ടി-20 ചരിത്രത്തില്‍ സൗത്ത് ആഫ്രിക്ക നേടുന്ന ഏറ്റവും മോശം ടോട്ടലാണിത്.
മത്സരത്തില്‍ ഇന്ത്യയ്ക്ക് വേണ്ടി ജസ്പ്രീത് ബുംറയും രണ്ട് വിക്കറ്റകള്‍ നേടിയിരുന്നു. മൂന്ന് ഓവറില്‍ നിന്ന് 17 റണ്‍സ് വിട്ടുനല്‍കിയാണ് താരം രണ്ട് വിക്കറ്റ് നേടിയത്. 5.67 എന്ന എക്കോണമിയിലാണ് താരത്തിന്റെ ബൗളിങ്.
ഇതോടെ ഒരു തകര്‍പ്പന്‍ നേട്ടവും താരത്തിന് സ്വന്തമാക്കാന്‍ സാധിച്ചിരിക്കുകയാണ്. അന്താരാഷ്ട്ര ക്രിക്കറ്റിലെ മൂന്ന് ഫോര്‍മാറ്റിലും 100 വിക്കറ്റ് പൂര്‍ത്തിയാക്കുന്ന താരമാകാനാണ് ബുംറയ്ക്ക് സാധിച്ചത്. ക്രിക്കറ്റില്‍ ഈ നേട്ടം സ്വന്തമാക്കുന്ന അഞ്ചാമത്തെ താരമാകാനാണ് ബുംറയ്ക്ക് സാധിച്ചത്. ഇന്ത്യന്‍ ചരിത്രത്തില്‍ ആദ്യമായാണ് ഒരു താരം മൂന്ന് ഫോര്‍മാറ്റിലും 100 പ്ലസ് വിക്കറ്റ് നേടിയത്.
💯 and counting! 😎
Congratulations to Jasprit Bumrah on completing 1⃣0⃣0⃣ T20I wickets ⚡️⚡️#TeamIndia just one wicket away from victory!
അന്താരാഷ്ട്ര ക്രിക്കറ്റിലെ മൂന്ന് ഫോര്‍മാറ്റിലും 100 വിക്കറ്റ് പൂര്‍ത്തിയാക്കുന്ന താരങ്ങള്‍
ലസിത് മലിങ്ക (ശ്രീലങ്ക)
ഷക്കീബ് അല്‍ ഹസന്‍ (ബംഗ്ലാദേശ്)
ടിം സൗത്തി (ന്യൂസിലാന്‍ഡ്)
ഷഹീന്‍ ഷാ അഫ്രീദി (പാകിസ്ഥാന്‍)
ജസ്പ്രീത് ബുംറ (ഇന്ത്യ)
അതേസമയം ഇന്ത്യയ്ക്ക് വേണ്ടി ബൗളിങ്ങില്‍ അക്സര്‍ പട്ടേലും അര്‍ഷ്ദീപ് സിങ്ങും രണ്ട് വിക്കറ്റ് നേടി തിളങ്ങി. മാത്രമല്ല വരുണ്‍ ചക്രവര്‍ത്തിക്കും രണ്ട് വിക്കറ്റുണ്ട്. ഹര്‍ദിക് പാണ്ഡ്യയും ശിവം ദുബെയും ഓരോ വിക്കറ്റും വീഴ്ത്തിയിരുന്നു. പ്രോട്ടിയാസിന് വേണ്ടി ഉയര്‍ന്ന സ്‌കോര്‍ നേടിയത് 22 റണ്‍സ് നേടിയ ഡെവാള്‍ഡ് ബ്രെവിസാണ്.
5⃣9⃣* with the bat 😎
1⃣/1⃣6⃣ with the ball 🙌
For his impactful all-round show, Hardik Pandya is the Player of the Match 🏆
സൂപ്പര്‍ ഓള്‍ റൗണ്ടര്‍ ഹര്‍ദിക് പാണ്ഡ്യയുടെ തകര്‍പ്പന്‍ ബാറ്റിങ് പ്രകടനത്തിന്റെ കരുത്തിലാണ് ഇന്ത്യ ഉയര്‍ന്ന സ്‌കോറിലെത്തിയത്. ടീമിന്റെ ടോപ് ഓര്‍ഡര്‍ പരാജയപ്പെട്ടതോടെ ആറാമനായി ഇറങ്ങി 28 പന്തില്‍ നിന്ന് ആറ് ഫോറും നാല് സിക്സും ഉള്‍പ്പെടെ 59* റണ്‍സാണ് താരം അടിച്ചെടുത്തത്.
Content Highlight: Jasprit Bumrah complete 100 wickets in all three formats of international cricket