| Saturday, 14th March 2026, 11:23 am

വിക്കറ്റ് വേട്ടക്കാരന്‍ സാക്ഷാല്‍ സച്ചിനൊപ്പം; ഒറ്റ ലോകകപ്പില്‍ ഒന്നിച്ച് ഇടം നേടി ബുംറയും ചക്രവര്‍ത്തിയും

ആദര്‍ശ് എം.കെ.

കഴിഞ്ഞ ലോകകപ്പെന്ന പോലെ ഇത്തവണയും ടൂര്‍ണമെന്റിലെ വിക്കറ്റ് വേട്ടക്കാരില്‍ ഒന്നാമതെത്തിയാണ് ഇന്ത്യന്‍ ബൗളര്‍മാര്‍ കരുത്ത് കാട്ടിയത്. കഴിഞ്ഞ ലോകകപ്പില്‍ 17 വിക്കറ്റുമായി റാഷിദ് ഖാനൊപ്പം അര്‍ഷ്ദീപ് സിങ് ഒന്നാം സ്ഥാനം പങ്കിട്ടപ്പോള്‍ ഇത്തവണ 14 വിക്കറ്റ് വീതം സ്വന്തമാക്കി ജസ്പ്രീത് ബുംറയും വരുണ്‍ചക്രവര്‍ത്തിയുമാണ് ഒന്നാമതെത്തിയത്.

എട്ട് മത്സരത്തില്‍ നിന്നുമായി 28 ഓവര്‍ പന്തെറിഞ്ഞാണ് ബുംറ 14 ഇരകളെ സ്വന്തമാക്കിയത്. 12.42 ശരാശരിയിലും 6.21 എക്കോണിയിലും പന്തെറിഞ്ഞ ബുംറ ഓരോ 12 പന്തുകളിലും വിക്കറ്റ് നേടിക്കൊണ്ടിരുന്നു.

ജസ്പ്രീത് ബുംറ

തന്റെ കരിയറിലെ ഏറ്റവും മികച്ച പ്രകടനം ഫൈനലിന് വേണ്ടി കരുതിവെച്ചാണ് ബുംറ കരുത്ത് കാട്ടിയത്. നാല് ഓവര്‍ പന്തെറിഞ്ഞ താരം 15 റണ്‍സ് മാത്രം വഴങ്ങി നാല് വിക്കറ്റുകളാണ് വീഴ്ത്തിയത്. ഈ പ്രകടനമാണ് ബുംറയെ വിക്കറ്റ് വേട്ടക്കാരില്‍ ഒന്നാമതെത്തിച്ചത്. ഫൈനലിലെ താരവും ബുംറ തന്നെയായിരുന്നു.

ഒമ്പത് ഇന്നിങ്‌സില്‍ നിന്നും 20.50 ശരാശരിയിലും 9.25 എക്കോണിമിയിലുമാണ് വരുണ്‍ ചക്രവര്‍ത്തി ഈ ലോകകപ്പില്‍ പന്തെറിഞ്ഞത്. ടൂര്‍ണമെന്റിന്റെ തുടക്കത്തില്‍ തകര്‍ത്തെറിഞ്ഞെങ്കിലും പോകെ പോകെ ആ മാജിക്കിന് ചെറുതായി ഇളക്കം തട്ടി. എങ്കിലും നിര്‍ണായക മുഹൂര്‍ത്തങ്ങളില്‍ വിക്കറ്റ് വീഴ്ത്തി ബ്രേക് ത്രൂ സമ്മാനിക്കാന്‍ താരത്തിന് സാധിച്ചിരുന്നു.

വരുണ്‍ ചക്രവര്‍ത്തി

ഈ ലോകകപ്പിലെ വിക്കറ്റ് വേട്ടക്കാരില്‍ ഒന്നാം സ്ഥാനത്തെത്തിയതോടെ ഒരു എലീറ്റ് ലിസ്റ്റിലും ഇരുവരും ഇടം പിടിച്ചു. ഐ.സി.സി ടൂര്‍ണമെന്റുകളില്‍ ഇന്ത്യയ്ക്കായി ഏറ്റവുമധികം വിക്കറ്റ് വീഴ്ത്തുന്ന താരങ്ങളുടെ ലിസ്റ്റിലാണ് ഇരുവരും ഇടം നേടിയത്.

സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ അടക്കം സര്‍പ്രൈസ് താരങ്ങളും ഈ ലിസ്റ്റിലുണ്ട്.

സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍

ഐ.സി.സി ടൂര്‍ണമെന്റുകളില്‍ ഇന്ത്യയുടെ വിക്കറ്റ് വേട്ടക്കാര്‍

ആബിദ് അലി – 1975 ലോകകപ്പ് – 6

മൊഹീന്ദര്‍ അമര്‍നാഥ് – 1979 ലോകകപ്പ് – 4

റോജര്‍ ബിന്നി – 1983 ലോകകപ്പ് – 18

മനീന്ദര്‍ സിങ് – 1987 ലോകകപ്പ് – 14

മനോജ് പ്രഭാകര്‍ – 1992 ലോകകപ്പ് – 12

അനില്‍ കുംബ്ലെ – 1996 ലോകകപ്പ് – 15

സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ – 1998 ചാമ്പ്യന്‍സ് ട്രോഫി – 6

ജവഗല്‍ ശ്രീനാഥ് – 1999 ലോകകപ്പ് – 12

വെങ്കടേഷ് പ്രസാദ് – 2000 ചാമ്പ്യന്‍സ് ട്രോഫി – 8

സഹീര്‍ ഖാന്‍ – 2002 ചാമ്പ്യന്‍സ് ട്രോഫി – 8

സഹീര്‍ ഖാന്‍ – 2003 ലോകകപ്പ് – 18

ഇര്‍ഫാന്‍ പത്താന്‍ – 2004 ചാമ്പ്യന്‍സ് ട്രോഫി – 5

മുനാഫ് പട്ടേല്‍ – 2006 ചാമ്പ്യന്‍സ് ട്രോഫി – 4

ഇര്‍ഫാന്‍ പത്താന്‍ – 2006 ചാമ്പ്യന്‍സ് ട്രോഫി – 4

സഹീര്‍ ഖാന്‍ – 2007 ലോകകപ്പ് – 5

ആര്‍.പി. സിങ് – 2007 ടി-20 ലോകകപ്പ് – 12

സഹീര്‍ ഖാന്‍ – 2009 ടി-20 ലോകകപ്പ് – 7

പ്രഗ്യാന്‍ ഓജ – 2009 ടി-20 ലോകകപ്പ് – 7

ആശിഷ് നെഹ്‌റ – 2009 ചാമ്പ്യന്‍സ് ട്രോഫി – 8

ആശിഷ് നെഹ്‌റ – 2010 ടി-20 ലോകകപ്പ് – 10

സഹീര്‍ ഖാന്‍ – 2011 ലോകകപ്പ് – 21

ലക്ഷ്മിപതി ബാലാജി – 2012 ടി-20 ലോകകപ്പ് – 9

രവീന്ദ്ര ജഡേജ – 2013 ചാമ്പ്യന്‍സ് ട്രോഫി – 12

ആര്‍. അശ്വിന്‍ – 2014 ടി-20 ലോകകപ്പ് – 11

ഉമേഷ് യാദവ് – 2015 ലോകകപ്പ് – 18

ആശിഷ് നെഹ്‌റ – 2016 ടി-20 ലോകകപ്പ് – 5

ഹര്‍ദിക് പാണ്ഡ്യ – 2016 ടി-20 ലോകകപ്പ് – 5

ഭുവനേശ്വര്‍ കുമാര്‍ – 2017 ചാമ്പ്യന്‍സ് ട്രോഫി – 7

ജസ്പ്രീത് ബുംറ – 2019 ലോകകപ്പ് – 18

ജസ്പ്രീത് ബുംറ – 2021 ടി-20 ലോകകപ്പ് – 7

രവീന്ദ്ര ജഡേജ – 2021 ടി-20 ലോകകപ്പ് – 7

അര്‍ഷ്ദീപ് സിങ് – 2022 ടി-20 ലോകകപ്പ് – 10

മുഹമ്മദ് ഷമി – 2023 ലോകകപ്പ് – 24

അര്‍ഷ്ദീപ് സിങ് – 2024 ടി-20 ലോകകപ്പ് – 17

വരുണ്‍ ചക്രവര്‍ത്തി – 2025 ചാമ്പ്യന്‍സ് ട്രോഫി – 9

മുഹമ്മദ് ഷമി – 2025 ചാമ്പ്യന്‍സ് ട്രോഫി – 9

ജസ്പ്രീത് ബുംറ – 2026 ടി-20 ലോകകപ്പ് – 14*

വരുണ്‍ ചക്രവര്‍ത്തി – 2026 ടി-20 ലോകകപ്പ് – 14*

അതേസമയം, ലോകകപ്പ് വിജയത്തിന് പിന്നാലെ ഇരുവരും ഐ.പി.എല്ലിന്റെ തിരക്കുകളിലേക്ക് കടക്കുകയാണ്. ബുംറ മുംബൈ ഇന്ത്യന്‍സിന് വേണ്ടിയും ചക്രവര്‍ത്തി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനും വേണ്ടിയാണ് പന്തെറിയുന്നത്.

Content Highlight: Jasprit Bumrah and Varun Chakravarthy joins the elite list of Indian bowlers to pick most wickets in ICC Tournaments

സ്പോർട്സ് അപ്ഡേറ്റുകൾ ഇനി മിസ് ചെയ്യരുത്. വാട്സ്ആപ്പിലൂടെ നിങ്ങളിലെത്താൻ ജോയിൻ ചെയ്യൂ

ആദര്‍ശ് എം.കെ.

ഡൂള്‍ന്യൂസ് മള്‍ട്ടിമീഡിയ ജേര്‍ണലിസ്റ്റ്, കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.

Latest Stories

We use cookies to give you the best possible experience. Learn more