ഓസീസിന്റെ കാലന്‍; ബുംറ കളത്തിലിറങ്ങിയാല്‍ പേടിക്കാതിരിക്കില്ല!
Cricket
ഓസീസിന്റെ കാലന്‍; ബുംറ കളത്തിലിറങ്ങിയാല്‍ പേടിക്കാതിരിക്കില്ല!
സ്പോര്‍ട്സ് ഡെസ്‌ക്
Friday, 7th November 2025, 7:15 am

ഓസ്‌ട്രേലിയക്കെതിരായ നാലാം ടി-20 മത്സരത്തില്‍ ഇന്ത്യ വിജയം സ്വന്തമാക്കിയിരുന്നു. ഹെറിറ്റേജ് ബാങ്ക് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ 48 റണ്‍സിന്റെ വിജയമാണ് ഇന്ത്യ നേടിയത്. മത്സരത്തില്‍ ഇന്ത്യ എട്ട് വിക്കറ്റ് നഷ്ടത്തിലുയര്‍ത്തിയ 167 റണ്‍സ് മറികടക്കാനാകാതെ 119 റണ്‍സില്‍ ഓള്‍ ഔട്ട് ആവുകയായിരുന്നു ഓസീസ്.

മത്സരത്തില്‍ ഇന്ത്യയുടെ മിന്നും ബൗളിങ് പ്രകടനമാണ് കങ്കാരുപ്പടയെ എളുപ്പം തകര്‍ക്കാന്‍ സാധിച്ചത്. വാഷിങ്ടണ്‍ സുന്ദര്‍ മൂന്ന് വിക്കറ്റും ശിവം ദുബെ, അക്‌സര്‍ പട്ടേല്‍ എന്നിവര്‍ രണ്ട് വിക്കറ്റും അര്‍ഷ്ദീപ് സിങ്, വരുണ്‍ ചക്രവര്‍ത്തി ജസ്പ്രീത് ബുംറ എന്നിവര്‍ ഓരോ വിക്കറ്റും നേടി. ഒരു വിക്കറ്റാണ് നേടിയതെങ്കിലും ഓസീസിനെതിരെ തകര്‍പ്പന്‍ റെക്കോഡ് സ്വന്തമാക്കാനും ജസ്പ്രീത് ബുംറയ്ക്ക് സാധിച്ചു. ഓസ്‌ട്രേലിയക്കെതിരെ അന്താരാഷ്ട്ര ടി-20യില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റ് നേടുന്ന താരമാകാനാണ് ബുംറയ്ക്ക് സാധിച്ചത്.

ഓസ്‌ട്രേലിയക്കെതിരെ അന്താരാഷ്ട്ര ടി-20യില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റ് നേടുന്ന താരം, ടീം, വിക്കറ്റ് (ഇന്നിങ്‌സ്) എന്ന ക്രമത്തില്‍

ജസ്പ്രീത് ബുംറ – ഇന്ത്യ – 20 (16

സയീദ് അജ്മല്‍ – പാകിസ്ഥാന്‍ – 19 (11)

മൊഹമ്മദ് ആമിര്‍ – പാകിസ്ഥാന്‍ – 17 (10)

മിച്ചല്‍ സാന്റ്‌നര്‍ – ന്യൂസിലാന്‍ഡ് – 17 (12)

ഓസീസിന് വേണ്ടി ഉയര്‍ന്ന സ്‌കോര്‍ നേടിയത് ക്യാപ്റ്റന്‍ മിച്ചല്‍ മാര്‍ഷാണ്. 24 പന്തില്‍ 30 റണ്‍സാണ് നേടിയത്. മാറ്റ് ഷോട്ട് 25 റണ്‍സും നേടി. മറ്റാര്‍ക്കും ടീമിനെ ഉയര്‍ന്ന സ്‌കേറില്‍ എത്തിക്കാന്‍ സാധിച്ചില്ല.

ഇന്ത്യയ്ക്ക് വേണ്ടി ഉയര്‍ന്ന സ്‌കോര്‍ നേടിയത് വൈസ് ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്ലാണ്. 39 പന്തില്‍ നാല് ഫോറും ഒരു സിക്സും ഉള്‍പ്പെടെ 46 റണ്‍സിനാണ് താരം കൂടാരം കയറിയത്. അഭിഷേക് ശര്‍മ 21 പന്തില്‍ മൂന്ന് ഫോറും ഒരു സിക്സും ഉള്‍പ്പെടെ 28 റണ്‍സിനും പുറത്തായി.

ശേഷം ഇറങ്ങിയ ശിവം ദുബെ 18 പന്തില്‍ 22നും മടങ്ങി. ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ് 10 പന്തില്‍ നിന്ന് രണ്ട് സിക്സര്‍ ഉള്‍പ്പെടെ 20 റണ്‍സ് നേടിയാണ് തിരികെ നടന്നത്. അവസാന ഘട്ടത്തില്‍ 21 റണ്‍സ് നേടി അക്സര്‍ പട്ടേല്‍ പുറത്താകാതെ നിന്നു. മറ്റാര്‍ക്കും ടീമിന് വേണ്ടി സ്‌കോര്‍ ഉയര്‍ത്താന്‍ സാധിച്ചില്ല.

അതേസമയം ഓസീസിന് വേണ്ടി മികച്ച ബൗളിങ് പ്രകടനം നടത്തിയത് നഥാന്‍ എല്ലിസാണ്. ഗില്‍, ദുബെ, വാഷിങ്ടണ്‍ സുന്ദര്‍ എന്നിവരുടെ വിക്കറ്റുകളാണ് താരം സ്വന്തമാക്കിയത്.

മത്സരത്തില്‍ എല്ലിസിന് പുറമെ സ്പിന്നര്‍ ആദം സാംപയ്ക്കും മൂന്ന് വിക്കറ്റുകളുണ്ട്. സേവിയര്‍ ബാര്‍ട്ലറ്റ്, മാര്‍കസ് സ്റ്റോയിനിസ് എന്നിവര്‍ ഓരോ വിക്കറ്റും നേടി.

Content Highlight: Jasprit Bumra Achieve Great Record Against Australia