| Tuesday, 9th June 2026, 9:03 pm

അന്ന് ഫ്‌ളാറ്റെന്ന് കേട്ടപ്പോള്‍ മുഴുവന്‍ ബില്‍ഡിങ്ങും കിട്ടുമെന്നായിരുന്നു വിചാരിച്ചിരുന്നത്: ജസനിയ ജയദീഷ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

സമൂഹമാധ്യമമായ ഇന്‍സ്റ്റഗ്രാമില്‍ ഡാന്‍സ് വീഡിയോകളിലൂടെ ശ്രദ്ധിക്കപ്പെട്ട താരമാണ് ജസനിയ ജയദീഷ്. തന്റെ മാമനൊപ്പം ത്രസിപ്പിക്കുന്ന ചുവടുകളോടെ പ്രേക്ഷകരെ കൈയിലെടുത്ത ജസനിയ സമീപകാലത്തായി മലയാള സിനിമകളിലും സജീവമായിരുന്നു. 2019 ല്‍ പുറത്തിറങ്ങിയ സ്വര്‍ണ മത്സ്യങ്ങള്‍ എന്ന ചിത്രത്തിലൂടെ ബാലതാരമായി സിനിമാ ജീവിതത്തിന് അരങ്ങേറ്റം കുറിച്ച താരം കുഞ്ഞെല്‍ദോ, സുമതിവളവ് തുടങ്ങിയ ചിത്രങ്ങളിലും താരം വേഷമിട്ടിരുന്നു.

എന്നാല്‍ ജസനിയ വലിയ രീതിയില്‍ ശ്രദ്ധിക്കപ്പെട്ടത് അടുത്തിടെ പുറത്തിറങ്ങി തിയേറ്ററുകളില്‍ പരാജയപ്പെട്ട ഡെര്‍ബി എന്ന ചിത്രത്തിലൂടെയാണ്. സോഷ്യല്‍ മീഡിയയിലൂടെ ശ്രദ്ധിക്കപ്പെട്ടവരെ പ്രധാനവേഷങ്ങളില്‍ അണിനിരത്തി ഒരുക്കിയ ചിത്രമായിരുന്നു സജില്‍ മമ്പാട് സംവിധാനം ചെയ്ത് തിയേറ്ററുകളിലെത്തിയ ഡെര്‍ബി. മലയാള ടെലിവിഷന്‍ ചാനലായ അമൃത ടി.വി നടത്തിയ റിയാലിറ്റി ഷോയായ സൂപ്പര്‍ ഡാന്‍സറില്‍ താരം വിജയിയാകുകയും ചെയ്തിരുന്നു.

ഡെര്‍ബി. Photo: X.com

ഇപ്പോഴിതാ മനോരമ ഓണ്‍ലൈനിന് നല്‍കിയ അഭിമുഖത്തില്‍ ഷോയില്‍ വിന്നറായപ്പോള്‍ സമ്മാനമായി ഫ്‌ളാറ്റ് കിട്ടിയതിനെ കുറിച്ചും കരിയറിനെ കുറിച്ചും താരം പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധിക്കപ്പെടുന്നത്.

‘ഇപ്പോള്‍ ഞാന്‍ കൊച്ചിയില്‍ നില്‍ക്കുന്നത് എനിക്ക് ഗിഫ്റ്റ് കിട്ടിയ ഫ്‌ളാറ്റിലാണ്. എന്റെ വീട് ഗുരുവായൂരാണ്. അന്ന് ഫ്‌ളാറ്റ് കിട്ടുന്ന സമയത്ത് എന്റെ വിചാരം ആ ബില്‍ഡിങ് മൊത്തം തരും എന്നായിരുന്നു. ഇപ്പോള്‍ എനിക്ക് വര്‍ക്കെല്ലാം കൂടുതല്‍ കിട്ടി തുടങ്ങിയത് മുതല്‍ക്കാണ് ഫാളാറ്റ് എനിക്ക് അല്പം കൂടെ ഉപയോഗപ്രദമായത്. ഫ്‌ളാറ്റ് പത്ത് വയസിലായിരുന്നു കിട്ടിയത്. അപ്പോഴെല്ലാം അത് വെറുതെ ഇട്ടിരിക്കുകയായിരുന്നു.

ജസനിയ ജയദീഷ്. Photo: X.com

ഇനിയിപ്പോള്‍ എന്തുചെയ്യും ആര്‍ക്കെങ്കിലും വിറ്റാലോ എന്ന് വരെ വിചാരിച്ച ഒരു സമയമുണ്ടായിരുന്നു. പിന്നെ ഇപ്പോഴാണ് ഇത് എത്ര ഉപയോഗപ്രദമാണെന്ന് മനസിലായത്. കാക്കനാട് പോലെ ഒരു സ്ഥലത്ത് ഒരു ഫ്‌ളാറ്റ് വേടിക്കണമെങ്കില്‍ എത്ര ചെലവുണ്ടാകുമെന്നും അതിന്റെ വാല്യൂ മനസിലാക്കുന്നതും ഇപ്പോഴാണ്. ഇപ്പോള്‍ കൊച്ചിയില്‍ നില്‍ക്കാന്‍ സാധിക്കുന്നത് കൊണ്ട് ജോലി നല്ല രീതിയില്‍ ചെയ്ത് പോകാന്‍ സാധിക്കുന്നുണ്ട്,’ ജസനിയ പറഞ്ഞു.

Content Highlight: Jasanya K Jayadeesh talks about her career

Latest Stories

We use cookies to give you the best possible experience. Learn more