സൂപ്പര്‍താരങ്ങള്‍ക്കൊപ്പം തന്നെ എന്നും സഹനടന്മാരെയും സ്‌നേഹിക്കുന്നവരാണ് മലയാള സിനിമാ പ്രേക്ഷകര്‍. ഇക്കൂട്ടരില്‍ എന്നും പ്രേക്ഷകരുടെ സ്‌നേഹം പിടിച്ചുപറ്റിയ നടനാണ് ജനാര്‍ദ്ദനന്‍. കെ.എസ് സേതുമാധവന്‍ സംവിധാനം ചെയ്ത ഫീച്ചര്‍ ഫിലിമായ ആദ്യത്തെ കഥയിലൂടെ അരങ്ങേറ്റം കുറിച്ച ജനാര്‍ദ്ദനന്‍ കരിയറിന്റെ തുടക്കകാലത്ത് വില്ലന്‍ വേഷങ്ങളിലൂടെയാണ് പ്രേക്ഷകര്‍ക്ക് മുന്നില്‍ പ്രത്യക്ഷപ്പെട്ടത്. പിന്നീട് ഹാസ്യകഥാപാത്രങ്ങളിലൂടെ മലയാളത്തിലെ മുന്‍നിര ഹാസ്യതാരങ്ങളുടെ ഇടയില്‍ സ്ഥാനം കണ്ടെത്തുകയായിരുന്നു.
അടുത്തിടെ പുറത്തിറങ്ങിയ ഹിറ്റ് ചിത്രം സര്‍വ്വം മായയിലും പ്രധാന വേഷത്തിലെത്തിയ ജനാര്‍ദ്ദനന്‍ കരിയറിന്റെ തുടക്കകാലത്ത് വില്ലന്‍വേഷത്തിലഭിനയിച്ച അനുഭവത്തെക്കുറിച്ച് പറഞ്ഞ വാക്കുകളാണ് ശ്രദ്ധിക്കപ്പെടുന്നത്. ഗൃഹലക്ഷ്മി മാഗസിന് നല്‍കിയ അഭിമുഖത്തിലാണ് ജനാര്‍ദ്ദനന്‍ തന്റെ അനുഭവത്തെക്കുറിച്ച് സംസാരിച്ചത്.
മേലേ പ്പറമ്പില്‍ ആണ്‍വീട്. Photo: Malayali Movie cafe
വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ ശേഷം സ്വന്തം ചെലവിലായിരുന്നു താന്‍ ജീവിച്ചിരുന്നതെന്നും അതിനാല്‍ തന്നെ വേഷങ്ങളൊന്നും തെരഞ്ഞെടുക്കാന്‍ സാധിച്ചിരുന്നില്ലെന്നും കിട്ടുന്ന വേഷങ്ങളിലെല്ലാം അഭിനയിക്കുകയായിരുന്നുവെന്നും താരം പറയുന്നു. വില്ലനായ് ജോസ് പ്രകാശും ഗോവിന്ദന്‍ കുട്ടിയുമെല്ലാം നിറഞ്ഞുനിന്ന കാലത്താണ് തന്റെ അരങ്ങേറ്റമെന്നും പിന്നീട് അവരിലേക്ക് താനും കണ്ണിച്ചേര്‍ക്കപെടുകയായിരുന്നുവെന്നും താരം ഓര്‍ത്തെടുക്കുന്നു.
‘ഒരുദിവസം തന്നെ ആറ് ബലാത്സംഗരംഗങ്ങളില്‍ വരെ അഭിനയിച്ചിട്ടുണ്ട്. അതെല്ലാം അന്നത്തെ സംവിധായകരുടെ നിര്‍ദശപ്രകാരമായിരുന്നു, അവരെനിക്ക്. തുടര്‍ച്ചയായി വില്ലന്‍ വേഷങ്ങള്‍ നല്‍കിക്കൊണ്ടിരുന്നു. അന്നൊക്കെ സ്ത്രീകള്‍ക്ക് എന്നെ കാണുന്നത് തന്നെ ഭയമായിരുന്നു. ഹാസ്യ കഥാപാത്രങ്ങള്‍ എനിക്ക് വഴങ്ങുമെന്ന് കണ്ടെത്തിയതും സംവിധായകരാണ്. രാജസേനനും സിദിഖ് ലാലുമെല്ലാം ചിരിയുടെ വഴിയിലൂടെ എന്നെ നടത്തിച്ചു. ‘മേലേ പ്പറമ്പില്‍ ആണ്‍വീട് സിനിമയിലെ അമ്മാവന്‍ വേഷം രാജസേനന്‍ എന്നെ ധൈര്യപൂര്‍വ്വം ഏല്പിക്കുകയായിരുന്നു,’ ജനാര്‍ദ്ദനന്‍ പറയുന്നു.
സര്‍വ്വം മായ. Photo: Book My show
താരത്തിന്റെ കരിയറിലെ ഐക്കോണിക്ക് കഥാപാത്രമായ മാന്നാര്‍ മത്തായി സ്പീക്കിങ് എന്ന സിനിമയലെ ഗര്‍വാസീസ് ആശാനിലെ ഡയലോഗുകളെല്ലാം സംവിധായകര്‍ തന്റെ ശബ്ദത്തില്‍ പറഞ്ഞ് നോക്കിയതിന് ശേഷമാണ് എഴുതിയതെന്ന് ജനാര്‍ദ്ദനന്‍ പറയുന്നു. സിദ്ദിഖിന്റെ സംവിധാനത്തില്‍ പിറന്ന ഫ്രണ്ട്‌സ് എന്ന ചിത്രത്തില്‍ സ്വയം ചിരിച്ച് മറ്റുളളവരെ ചിരിപ്പിക്കുന്ന കഥാപാത്രങ്ങള്‍ പ്രേക്ഷകര്‍ സ്വീകരിച്ചതോടെ അത്തരത്തിലുള്ള കഥാപാത്രങ്ങള്‍ കൂടുതലായി വരാന്‍ തുടങ്ങിയെന്നും താരം ഓര്‍ത്തെടുക്കുന്നു.
ഒരിടവേളക്ക് ശേഷം ഹാസ്യകഥാപാത്രങ്ങളില്‍ നിന്നും മാറി വില്ലനായി വേഷമിട്ട ക്രൈം ഫയലിലെ കാളിയാര്‍ പത്രോസ് എന്ന കഥാപാത്രവും വലിയ രീതിയില്‍ പ്രേക്ഷക പ്രശംസ പിടിച്ചു പറ്റിയിരുന്നു.
Content Highlight: Janardhanan talks about his journey from villian role to comedy roles
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും ഇംഗ്ലീഷില്‍ ബിരുദം. കര്‍ണാടക കേന്ദ്രസര്‍വ്വകലാശാലയില്‍ നിന്നും എം.എ. മാസ് കമ്യൂണിക്കേഷന്‍ ആന്‍ഡ് ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.