മലയാളികള്‍ക്ക് ഏറെ പ്രിയങ്കരനായ നടനാണ് ജനാര്‍ദനന്‍. തുടക്കത്തില്‍ വില്ലന്‍ വേഷങ്ങളില്‍ തിളങ്ങിയ അദ്ദേഹം 90കളുടെ തുടക്കത്തില്‍ ഹാസ്യ വേഷങ്ങളിലേക്ക് മാറുകയായിരുന്നു. എല്ലാ സിനിമകളിലും തന്റേതായ അഭിനയശൈലി കൊണ്ടും വര്‍ത്തമാനും കൊണ്ടും പ്രേക്ഷകരെ കയ്യിലെടുക്കുന്ന അദ്ദേഹം ഒടുവില്‍ പുറത്തിറങ്ങിയ സര്‍വ്വം മായയിലും നമ്മെ പിടിച്ചിരുത്തുന്നുണ്ട്.
ഇപ്പോള്‍ ഗൃഹലക്ഷ്മിയുമായുള്ള അഭിമുഖത്തില്‍ ഒരുപാട് ജീവിതാനുഭവങ്ങള്‍ പറയാനുണ്ടായിട്ടും എന്തുകൊണ്ടാണ് മാധ്യമങ്ങളില്‍ നിന്ന് അകലം പാലിക്കുന്നത് എന്ന ചോദ്യത്തോട് പ്രതികരിക്കുകയാണ് ജനാര്‍ദനന്‍. യുട്യൂബ് ചാനലുകാരുടെ ബഹളമാണിന്നെന്നും അഭിമുഖത്തിനായി ഇടയ്ക്കിടെ പലരും വിളിക്കാറുണ്ടെന്നും നടന്‍ പറയുന്നു.
‘എന്താണ് ഇന്ത്രയധികം പറയാനുണ്ടാകുക. പലരും ചോദിച്ചത് തന്നെ ചോദിച്ച് കൊണ്ടിരിക്കും. അവര്‍ക്ക് ബോറടിക്കുന്നില്ലെങ്കിലും പറയുന്ന നമ്മള്‍ക്കും കേള്‍ക്കുന്ന പ്രേക്ഷകര്‍ക്കും മടുക്കില്ലേ. കുത്തിപ്പൊക്കല്‍ ഇപ്പോഴത്തെ ട്രെന്‍ഡാണ്. എന്തെങ്കിലും പറഞ്ഞ് പോയാല്‍ത്തന്നെ അതില്‍ ഒരുഭാഗം മാത്രമെടുത്ത് ഹൈലൈറ്റ് ചെയ്യും.
വൈറലാക്കാനായി ചെയ്തു എന്നാണ് പറയുന്നത്. ഇത്ര പ്രായമൊക്കെ ആയില്ലേ, ഇനിയെന്തിനാ ഞാന്‍ വൈറലാകുന്നത്. പറയാനാണെങ്കില്‍ ഒരുപാടുണ്ട്, പറഞ്ഞാല്‍ പലതും കുഴപ്പമാകും. അതുകൊണ്ട് തത്കാലം മിണ്ടാതിരിക്കാം,’ ജനാര്‍ദ്ദനന്‍ പറയുന്നു.
സിനിമയില്‍ ഇത്രയും കാലം ജീവിക്കാന്‍ കഴിഞ്ഞുവെന്നത് തന്നെയാണ് ഏറ്റവും വലിയ സന്തോഷമെന്നും എണ്‍പത് വയസ്സിലും ക്യാമറയ്ക്ക് മുന്നില്‍ നില്‍ക്കാന്‍ കഴിയുന്നത് ചെറിയ കാര്യമല്ലെന്നും ജനാര്‍ദ്ദനന്‍ പറയുന്നു. ജീവിതം നല്‍കുന്ന ബോണസ്സാണ് ഇതെല്ലാമെന്നും പഴയകാല ചിത്രങ്ങള്‍ പലതും ഇപ്പോഴും മനസിലുണ്ടെന്നും ജനാര്‍ദ്ദനന്‍ കൂട്ടിച്ചേര്‍ത്തു.
പ്രഭേന്ദുവും ഡെലൂലുവും പ്രേക്ഷക മനസില്‍ ഇടം നേടിയത് പോലെ മനസില്‍ കേറിയ പറ്റിയ കഥാപാത്രമായിരുന്നു സര്‍വ്വം മായയിലെ ജനാര്‍ദനന്‍ അവതരിപ്പിച്ച പ്രഹ്ളാദന്‍ നമ്പൂതിരി. നിവിന്‍ പോളിയുടെ വല്യച്ഛനായി വേഷമിട്ട ജനാര്‍ദനന്‍ സ്‌ക്രീന്‍ ടൈം കുറവാണെങ്കിലും മനസില്‍ തങ്ങി നില്‍ക്കുന്ന പ്രകടനമാണ് കാഴ്ച്ചവെച്ചത്.
Content Highlight: Janardhanan on keeping distance from the media