തമിഴ് സിനിമയുടെ ചരിത്രത്തില്‍ ഇത്രത്തോളം ആരാധകര്‍ കാത്തിരുന്ന മറ്റൊരു ചിത്രമുണ്ടാവില്ല. തമിഴകത്തിന്റെ സ്വന്തം ദളപതിയുടെ അവസാന ചിത്രമായ ജന നായകന് വേണ്ടിയുള്ള കട്ട വെയിറ്റിങ്ങിലാണ് സിനിമാ ആരാധകകര്‍ ഒന്നടങ്കം.
Photo: screen grab/ T series/ youtube.com
ഇപ്പോഴിതാ അവസാന ചിത്രം പ്രേക്ഷകര്‍ക്ക് അവിസ്മരണീയമാക്കാന്‍ 20 മിനുട്ട് ദൈര്‍ഘ്യമുള്ള വിജയ്‌യുടെ പഴയ ചിത്രങ്ങളുടെ രംഗങ്ങള്‍ ഉള്‍ക്കൊള്ളിച്ചു കൊണ്ടുള്ള ഒരു മാഷപ്പുമായി എത്തുകയാണ് ജന നായകന്‍ ടീം. ചിത്രത്തിന്റെ ക്ലൈമാക്‌സിനു ശേഷമായിരിക്കും വിജയി ആരാധകര്‍ക്ക് വേണ്ടിയുള്ള വൈകാരികമായ വീഡിയോ പ്രദര്‍ശിപ്പിക്കുക.
രണ്ടുമണിക്കൂര്‍ നാല്‍പ്പത്തിയഞ്ച് മിനുട്ടായിരിക്കും എച്ച്. വിനോദ് സംവിധാനം ചെയ്യുന്ന ജന നായകന്റെ ദൈര്‍ഘ്യം. മാഷപ്പ് അടക്കം മൊത്തത്തില്‍ മൂന്നു മണിക്കൂര്‍ അഞ്ച് മിനുട്ടായി മാറുമെന്നും അണിയറപ്രവര്‍ത്തകര്‍ അറിയിച്ചു. ചിത്രത്തിന്റെ ഓരോ അപ്‌ഡേറ്റുകളും വലിയ ആവേശത്തോടെയാണ് പ്രേക്ഷകര്‍ സ്വീകരിക്കുന്നത്.
പതിവില്‍ നിന്നും വ്യത്യസ്തമായി ചിത്രത്തിന്റെ ഓഡിയോ ലോഞ്ച് മലേഷ്യയിലാണ് അരങ്ങേറുക. ഇന്ന് (ഡിസംബര്‍ 27) ക്വാലാലംപൂരിലെ അല്‍ ബുകിത് സ്റ്റേഡിയത്തില്‍ നടക്കുന്ന ചടങ്ങില്‍ പങ്കെടുക്കാന്‍ തമിഴകത്തെ സൂപ്പര്‍താരങ്ങളും സംവിധായകരും ഇതിനോടകം തന്നെ മലേഷ്യയിലെത്തിയിട്ടുണ്ട്.
വണ്‍ ലാസ്റ്റ് ഡാന്‍സ് എന്ന ടാഗ് ലൈനോടെ എത്തുന്ന ചിത്രത്തിന്റെ സംഗീതം നിര്‍വഹിച്ചിരിക്കുന്നത് അനിരുദ്ധ് രവിചന്ദര്‍ ആണ്. ടി സിരീസ് പുറത്തുവിട്ട ചിത്രത്തിലെ ഗാനങ്ങളെല്ലാം ഇതിനോടകം തന്നെ വലിയരീതിയില്‍ സമൂഹിക മാധ്യമങ്ങളില്‍ വൈറലായിരുന്നു. ഒരാഴ്ച്ചക്ക് മുമ്പ് പുറത്ത് വിട്ട ‘ഒരു പേരെ വരലാരു’ എന്ന ഗാനം ഇതിനോടകം യൂട്യൂബില്‍ കണ്ടിരിക്കുന്നത് മൂന്ന് കോടിയിലധികം പേരാണ്.
Photo: screen grab/ T series/ youtube.com
വരാനിരിക്കുന്ന തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് രാഷ്ട്രീയ താത്പര്യങ്ങളോടെയായിരിക്കും സിനിമ ഒരുക്കിയിരിക്കുന്നതെന്ന് ഇതിനോടകം തന്നെ ആരോപണങ്ങള്‍ ഉയരുന്നുണ്ട്. എന്നാല്‍ മലേഷ്യയില്‍ നടക്കാനിരിക്കുന്ന ഓഡിയോ ലോഞ്ചില്‍ യാതൊരു വിധത്തിലുള്ള രാഷ്ട്രീയ പരാമര്‍ശങ്ങളും പാര്‍ട്ടി ചിഹ്നങ്ങളും ഉപയോഗിക്കരുതെന്ന് മലേഷ്യന്‍ സര്‍ക്കാര്‍ കഴിഞ്ഞ ദിവസം കര്‍ശന നിര്‍ദേശം നല്‍കിയിരുന്നു.
ജനുവരി 9 ന് പൊങ്കല്‍ റിലീസായാണ് ചിത്രം തിയേറ്ററുകളിലെത്തുക. ജന നായകന് ഭീഷണിയുമായി ശിവകാര്‍ത്തികേയന്‍ നായകനായെത്തുന്ന പരാശക്തിയും ക്ലാഷ് റിലീസായി തിയേറ്ററുകളിലെത്തുന്നുണ്ട്.
Content Highlight: Jana nayagan will contain 20 minute mashup of vijay’s films
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും ഇംഗ്ലീഷില്‍ ബിരുദം. കര്‍ണാടക കേന്ദ്രസര്‍വ്വകലാശാലയില്‍ നിന്നും എം.എ. മാസ് കമ്യൂണിക്കേഷന്‍ ആന്‍ഡ് ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.