രഞ്ജി ട്രോഫിയില്‍ ദല്‍ഹിക്കെതിരെ ജമ്മു & കശ്മീരിന് മിന്നും വിജയം. അരുണ്‍ ജെയ്റ്റ്‌ലി സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ഏഴ് വിക്കറ്റിന്റെ വിജയമാണ് ജമ്മു & കശ്മീര്‍ സ്വന്തമാക്കിയത്. ഇതോടെ രഞ്ജി ട്രോഫി ചരിത്രത്തില്‍ ആദ്യമായി ദല്‍ഹിക്കെതിര വിജയം സ്വന്തമാക്കാനും ജമ്മുവിന് സാധിച്ചു.
മത്സരത്തില്‍ ഇഖ്ബാലിന്റെ മിന്നും പ്രകടനത്തിന്റെ കരുത്തിലാണ് ദല്‍ഹി വിജയിച്ചത്. നിര്‍ണായകമായ രണ്ടാം ഇന്നിങ്‌സില്‍ 133* റണ്‍സ് നേടി മികച്ച പ്രകടനമാണ് താരം സ്വന്തമാക്കിയത്. 147 പന്തില്‍ മൂന്ന് സിക്‌സും 20 ഫോറും ഉള്‍പ്പെടെയാണ് ഇഖ്ബാല്‍ സെഞ്ചറി നേടിയത്.
ആദ്യ ഇന്നിങ്‌സില്‍ ദല്‍ഹിക്ക് വേണ്ടി ആയുഷ് ദൊസേജ(65 റണ്‍സ്)യുടേയും സുമിത് മാതുരിന്റേയും(55 റണ്‍സ്) കരുത്തിലാണ് ദല്‍ഹി സ്‌കോര്‍ ഉയര്‍ത്തിയത്. ഔക്കിബ് നബിയാണ് ജമ്മുവിന് വേണ്ടി തകര്‍പ്പന്‍ ബൗളിങ് പ്രകടനം നടത്തിയത്. അഞ്ച് വിക്കറ്റുകളാണ് താരം സ്വന്തമാക്കിയത്.
തുടര്‍ ബാറ്റിങ്ങില്‍ ജമ്മു ക്യാപ്റ്റന്‍ പി.കെ. ദോഗ്ര 106 റണ്‍സ് നേടി ടീമിന് ലീഡ് നല്‍കി. ദല്‍ഹിക്ക് വേണ്ടി സിമര്‍ജീത് ആറ് വിക്കറ്റുകള്‍ നേടി. മത്സരത്തില്‍ രണ്ടാം ഇന്നിങ്‌സിലും ബാറ്റിങ്ങില്‍ അധികം തിളങ്ങാനാകാതെയാണ് ദല്‍ഹി താരങ്ങള്‍ പുറത്തായത്. ക്യാപ്റ്റന്‍ ആയുഷ് ബധോണി 72 റണ്‍സും ആയുഷ് ദൊസേജ 62 റണ്‍സും നേടി.
Content Highlight: Jammu & Kashmir In Great Record Against Delhi In Ranji Trophy