| Saturday, 22nd March 2025, 8:03 am

ആ സിനിമക്ക് വേണ്ടി ദുല്‍ഖര്‍ എടുത്ത എഫര്‍ട്ട് ഞാന്‍ കണ്ടു, ഇരട്ടി ശക്തിയോടെ അയാള്‍ തിരിച്ചുവരുമെന്ന് ഉറപ്പാണ്: ജേക്‌സ് ബിജോയ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ദുല്‍ഖര്‍ സല്‍മാന്റെ കരിയറിലെ ഏറ്റവും ഹൈപ്പ് കൂടിയ ചിത്രമായിരുന്നു കിങ് ഓഫ് കൊത്ത. നവാഗതനായ അഭിലാഷ് ജോഷി സംവിധാനം ചെയ്ത ചിത്രത്തില്‍ ആരാധകര്‍ക്ക് വന്‍ പ്രതീക്ഷയായിരുന്നു. എന്നാല്‍ ആദ്യ ഷോ കഴിഞ്ഞതുമുതല്‍ ചിത്രത്തിന് നെഗറ്റീവ് റിവ്യൂവായിരുന്നു ലഭിച്ചത്. 40 കോടിയിലധികം ബജറ്റിലെത്തിയ ചിത്രം എല്ലാവരെയും നിരാശപ്പെടുത്തി.

ചിത്രത്തിന്റെ പരാജയം താനടക്കം പലരെയും തളര്‍ത്തിയിരുന്നെന്ന് പറയുകയാണ് സംഗീതസംവിധായകന്‍ ജേക്‌സ് ബിജോയ്. എന്നാല്‍ ആ ചിത്രം കാരണം തനിക്ക് തെലുങ്കില്‍ മികച്ച വര്‍ക്കുകള്‍ ലഭിച്ചെന്നും അതിലൂടെ താന്‍ തിരിച്ചുവരവ് നടത്തിയെന്നും ജേക്‌സ് ബിജോയ് പറഞ്ഞു. കൊത്ത നല്‍കിയ സെറ്റ്ബാക്കില്‍ നിന്ന് പാഠം ഉള്‍ക്കൊണ്ട് പൂര്‍വാധികം ശക്തിയിലാണ് താനടക്കം എല്ലാവരും തിരിച്ചുവരാന്‍ ശ്രമിക്കുന്നതെന്നും ജേക്‌സ് കൂട്ടിച്ചേര്‍ത്തു.

ദുല്‍ഖര്‍ സല്‍മാനും അതുപോലെ തിരിച്ചുവരാന്‍ ശ്രമിക്കുന്നുണ്ടെന്നും അതിന്റെ ചെറിയൊരു ഉദാഹരണമാണ് ലക്കി ഭാസ്‌കറെന്നും ജേക്‌സ് ബിജോയ് പറഞ്ഞു. ലക്കി ഭാസ്‌കറിന് ശേഷം ദുല്‍ഖര്‍ ചെയ്യുന്ന കാന്തായിലും അയാള്‍ വലിയ എഫര്‍ട്ട് ഇട്ടിട്ടുണ്ടെന്നും താന്‍ ആ സിനിമയുടെ ചെറിയൊരു ഭാഗം കണ്ടെന്നും ജേക്‌സ് ബിജോയ് കൂട്ടിച്ചേര്‍ത്തു.

എല്ലാവരുടെയും വായടപ്പിക്കാന്‍ പോകുന്ന പെര്‍ഫോമന്‍സാണ് കാന്തായില്‍ ദുല്‍ഖര്‍ കാഴ്ചവെക്കുന്നതെന്നും ആ സിനിമ എല്ലാവരെയും അത്ഭുതപ്പെടുത്തുമെന്നും ജേക്‌സ് പറയുന്നു. കൊത്ത ഏല്പിച്ച ആഘാതത്തില്‍ നിന്ന് തിരിച്ചുവരാന്‍ താനടക്കം പലരും ശ്രമിക്കുന്നുണ്ടെന്നും അതിനായി പഴയതിനെക്കാള്‍ കൂടുതല്‍ എഫര്‍ട്ട് ഇടേണ്ടി വന്നെന്നും ജേക്‌സ് ബിജോയ് പറഞ്ഞു. ക്യൂ സ്റ്റുഡിയോയോട് സംസാരിക്കുകയായിരുന്നു ജേക്‌സ് ബിജോയ്.

‘കൊത്തയുടെ പരാജയം ആ സിനിമയില്‍ വര്‍ക്ക് ചെയ്ത എല്ലാവരെയും അഫക്ട് ചെയ്തു. നൂറ് ശതമാനം ഹിറ്റാകുമെന്ന് കരുതിയാണ് എല്ലാവരും ആ സിനിമക്ക് വേണ്ടി പണിയെടുത്തത്. എന്നെയൊക്കെ ആ പരാജയം തളര്‍ത്തിക്കളഞ്ഞു. അവിടെ നിന്ന് സരിപ്പോത സനിവാരം ഒക്കെ ചെയ്തതിന് ശേഷമാണ് ഒരു തിരിച്ചുവരവ് ലഭിച്ചത്. കൊത്ത കാരണമാണ് എനിക്ക് ആ തെലുങ്ക് പടം കിട്ടിയത്.

എന്റെ കാര്യം മാത്രമല്ല, ദുല്‍ഖറും ആ സെറ്റ്ബാക്കില്‍ നിന്ന് തിരിച്ചുവരാന്‍ ഒരുപാട് എഫര്‍ട്ട് എടുത്തിട്ടുണ്ട്. കൊത്തക്ക് ശേഷം അയാള്‍ ലക്കി ഭാസ്‌കര്‍ ചെയ്തു, ആ പടം നന്നായി. ഇനി വരാന്‍ പോകുന്ന കാന്താ നിങ്ങളെല്ലാവരെയും അത്ഭുതപ്പെടുത്തും. ആ പടത്തിന്റെ കുറച്ച് ഫൂട്ടേജ് ഞാന്‍ കണ്ടു. എല്ലാവരുടെയും വായടപ്പിക്കുന്ന പെര്‍ഫോമന്‍സാണ് ദുല്‍ഖറിന്റേത്. കൊത്തയുടെ സെറ്റ്ബാക്കിനെ അയാള്‍ മറികടക്കാന്‍ ശ്രമിക്കുകയാണ്. അയാള്‍ ഇരട്ടി ശക്തിയോടെ തിരിച്ചുവരുമെന്ന് ഉറപ്പാണ്,’ ജേക്‌സ് ബിജോയ് പറയുന്നു.

Content Highlight: Jakes Bejoy saying Dulquer Salmaan will comeback strongly through Kaantha movie

We use cookies to give you the best possible experience. Learn more