കൊല്‍ക്കത്ത: ദല്‍ഹിയിലേക്കുള്ള യാത്രയില്‍ ഇന്‍ഡിഗോ വിമാനത്തില്‍ വെച്ച് ഒരു കൂട്ടം പൂരുഷന്മാര്‍ തന്നെ ആക്രമിച്ചെന്ന പരാതിയുമായി തൃണമൂല്‍ കോണ്‍ഗ്രസ് എം.പി മഹുവ മൊയ്ത്ര.
അക്രമികള്‍ ‘ചോര്‍ ചോര്‍’, തൃണമൂല്‍ കോണ്‍ഗ്രസ് ചോര്‍, ജയ്ശ്രീരാം തുടങ്ങിയ മുദ്രാവാക്യങ്ങള്‍ മുഴക്കിയതായും പരാതിയില്‍ പറുന്നു. പാര്‍ലമെന്ററി സ്റ്റാന്റിങ് കമ്മിറ്റി യോഗത്തിനായി ദല്‍ഹിയിലേക്ക് പോകും വഴിയായിരുന്നു സംഭവം.
വിമാനത്തില്‍ വെച്ച് അക്രമികള്‍ തന്നെ ശല്യം ചെയ്യുകയും അധിക്ഷേപകരമായ രീതിയില്‍ പെരുമാറുകയും ചെയ്തുവെന്നും പരാതിയില്‍ പറയുന്നു. വിമാനം ലാന്‍ഡ് ചെയ്ത ശേഷം ക്യാബിന്‍ ഡോറുകള്‍ തുറക്കുന്നതിന് മുമ്പായി തന്റെ അനുവാദമില്ലാതെ ഈ സംഘം ദൃശ്യങ്ങള്‍ പകര്‍ത്തിയെന്നും മഹുവ ആരോപിച്ചു.
വിമാനത്തിനുള്ളില്‍ തന്റെ സുരക്ഷ ലംഘിക്കപ്പെട്ടുവെന്നും ഇത്തരം സംഭവങ്ങള്‍ യാത്രക്കാരുടെ സുരക്ഷയ്ക്ക് വന്‍ ഭീഷണിയാണെന്നും അവര്‍ പറഞ്ഞു. ഇതുസംബന്ധിച്ച വീഡിയോയും മഹുവ പങ്കുവെച്ചിട്ടുണ്ട്. വ്യോമയാന മന്ത്രി രാം മോഹന്‍ നായിഡുവിനെ ടാഗ് ചെയ്തുകൊണ്ട് സംഭവത്തില്‍ അടിയന്തര നടപടി ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്.
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. വാദി ഹുദ കോളേജില്‍ നിന്നും ബി.എ ഇംഗ്ലീഷില്‍ ബിരുദം. കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ.