മലയാള സിനിമയിലെ ശ്രദ്ധേയനായ നടനാണ് ജഗദീഷ്. ഹാസ്യവേഷങ്ങളിലൂടെയും സ്വഭാവവേഷങ്ങളിലൂടെയും മലയാളി പ്രേക്ഷകരുടെ മനസില്‍ ഇടം നേടിയ കലാകാരനാണ് അദ്ദേഹം. ഹാസ്യത്തിന്റെ മേമ്പൊടിയോടെയുള്ള സംഭാഷണശൈലിയും അഭിനയവും അദ്ദേഹത്തെ പ്രേക്ഷകര്‍ക്ക് പ്രിയങ്കരനാക്കി.
ഇപ്പോള്‍ നടന്‍ അശോകനെ കുറിച്ച് സംസാരിക്കുകയാണ് ജഗദീഷ്. അശോകനും ജഗദീഷും ഒന്നിക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് ധീരന്‍. അശോകന്‍ വളരെ ഡീസെന്റാണെന്നും അങ്ങനെയല്ല എന്നൊക്കെ ആളുകള്‍ പറയുമെങ്കിലും അദ്ദേഹം വളരെ ഡീസെന്റാണെന്നും ജഗദീഷ് പറഞ്ഞു. ഒരു സാധു മനുഷ്യനാണ് അശോകനെന്നും കാവിയുടിപ്പിച്ചാല്‍ സന്യാസിയാകുമെന്നും ജഗദീഷ് തമാശരൂപത്തില്‍ പറഞ്ഞു. മനോരമക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘ഒരു രഹസ്യം ഞാന്‍ പറയുകയാണ്, അശോകന്‍ വളരെ ഡീസെന്ററാണ്. ആളുകള്‍ അവന്‍ അങ്ങനെ അല്ല എന്നൊക്കെ പലതും പറയും. പക്ഷെ ഞങ്ങള്‍ പറയുന്നു, അവന്‍ വളരെ ഡീസെന്റാണ് (ചിരി). ആളുകള്‍ക്ക് അങ്ങനെ എന്തൊക്കെ പറയാം. എന്നാല്‍ ഞങ്ങള്‍ക്കറിയാവും അശോകന്‍ ഒരു സാധു മനുഷ്യനാണ്. ഒരു കാവിയൊക്കെ ഇട്ട് മുണ്ടൊക്കെ ഉടുത്താല്‍ ഒരു സന്യാസിയാണ്,’ ജഗദീഷ് പറയുന്നു.
ധീരന്‍
ഭീഷ്മപര്‍വം എന്ന ചിത്രത്തിന്റെ തിരക്കഥാകൃത്തായ ദേവദത്ത് ഷാജി ആദ്യമായി സംവിധാനം ചെയ്യുന്ന സിനിമയാണ് ധീരന്‍. രാജേഷ് മാധവന്‍ നായകനാകുന്ന ധീരനില്‍ ജഗദീഷ്, മനോജ് കെ ജയന്‍, ശബരീഷ് വര്‍മ, അശോകന്‍, വിനീത്, സുധീഷ്, അഭിരാം രാധാകൃഷ്ണന്‍ തുടങ്ങിയവരാണ് പ്രധാന വേഷത്തിലെത്തുന്നത്. ജൂലൈ നാലിന് ചിത്രം തിയേറ്ററുകളിലെത്തും.
Content Highlight: Jagadish Talks About Actor Ashokan