| Monday, 23rd June 2025, 12:50 pm

കോമഡി സ്റ്റാർസിൽ ഉള്ളപ്പോൾ മുതലേ ഞാൻ ആ നടനെ ശ്രദ്ധിച്ചിരുന്നു; അന്നുള്ള അതേ സ്നേഹവും ബഹുമാനവും ഇപ്പോഴുമുണ്ട്: ജഗദീഷ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മൈ ഡിയർ കുട്ടിച്ചാത്തൻ എന്ന ചിത്രത്തിലൂടെ സിനിമാരംഗത്തേക്ക് വന്ന നടനാണ് ജഗദീഷ്. ആദ്യ കാലങ്ങളിൽ കോമഡി വേഷങ്ങൾ മാത്രമായിരുന്നു ലഭിച്ചിരുന്നതെങ്കിലും പിന്നീട് സ്വഭാവവേഷങ്ങളും നായക വേഷങ്ങളും അദ്ദേഹത്തിന് ലഭിച്ചു. ഇപ്പോൾ അസീസ് നെടുമങ്ങാടിനെക്കുറിച്ച് സംസാരിക്കുകയാണ് ജഗദീഷ്.

അസീസ് എന്ന നടന്റെ വളര്‍ച്ചയെക്കുറിച്ച് തനിക്ക് പറയാന്‍ സാധിക്കുമെന്നും കോമഡി സ്റ്റാര്‍സില്‍ അസീസ് പെര്‍ഫോം ചെയ്യുമ്പോള്‍ തന്നോട് സജക്ഷന്‍ ചോദിക്കാറുണ്ടെന്നും ജഗദീഷ് പറയുന്നു. മറ്റുള്ള ജഡ്ജസ് അറിയാതെ താന്‍ ക്ലൈമാക്‌സുകള്‍ പറഞ്ഞുകൊടുത്തിട്ടുണ്ടെന്നും പറയുന്ന കാര്യങ്ങള്‍ വളരെ പെട്ടെന്ന് തന്നെ അവര്‍ സ്‌ക്രിപ്റ്റ് ആയി അവതരിപ്പിക്കുമെന്നും ജഗദീഷ് പറഞ്ഞു.

അതില്‍ അസീസിന്റെ പ്രകടനം വളരെ ഗംഭീരമായിരിക്കുമെന്നും അന്നുമുതല്‍ തന്നെ അസീസിനെ താന്‍ ശ്രദ്ധിച്ചുവെന്നും അദ്ദേഹം പറയുന്നു. അന്ന് തന്നോടുള്ള അതേ സ്‌നേഹവും ബഹുമാനവും ഇപ്പോഴും അസീസിന് ഉണ്ടെന്നും ജഗദീഷ് കൂട്ടിച്ചേര്‍ത്തു.

‘അസീസ് എന്ന നടന്റെ വളര്‍ച്ചയെക്കുറിച്ച് എനിക്ക് പറയാന്‍ കഴിയും. കോമഡി സ്റ്റാര്‍സില്‍ അസീസ് പെര്‍ഫോം ചെയ്യുമ്പോള്‍ അസീസിന്റെ ടീം പെര്‍ഫോം ചെയ്യുമ്പോള്‍ എന്തെങ്കെിലും ഒക്കെ സജക്ഷന്‍ എന്റെ അടുത്ത് വന്ന് ചോദിക്കും. ഒരു ക്ലൈമാക്‌സിനെക്കുറിച്ചൊക്കെ. ഞാന്‍ ബാക്കിയുള്ള ജഡ്ജസ് അറിയാതെ ക്ലൈമാക്‌സുകള്‍ പറഞ്ഞുകൊടുക്കും. എന്നിട്ട് ജഡ്ജ്‌മെന്റ് നടത്തുമ്പോള്‍ ഞാന്‍ അറിയാത്ത മട്ടില്‍ ഇരിക്കും.

ഇവരുടെ കഴിവ് എന്നുപറയുന്നത്, ഈ പറഞ്ഞുകൊടുക്കുന്ന ക്ലൈമാക്‌സ് അഞ്ച് മിനിട്ടുകൊണ്ട് അത് റെഡിയാക്കും എന്നതാണ്. അതില്‍ വിശേഷിച്ചും അസീസിന്റെ റോള്‍ എന്നുപറയുന്നത് ഗംഭീരമാണ്. നമ്മള്‍ പറഞ്ഞുകൊടുത്തിട്ട് പിന്നീട് എഴുതാനുള്ള സമയമൊന്നുമില്ല. അപ്പോള്‍ തന്നെ അസീസിനെ ഞാന്‍ ശ്രദ്ധിച്ചു. പിന്നെ ഗുരുത്വം, വിനയം ഒക്കെ ഉണ്ട്. ഒരു അധ്യാപകന് കാണുമ്പോള്‍ സന്തോഷമല്ലേ… അന്നുള്ള അതേ രീതിയിലുള്ള സ്‌നേഹവും ബഹുമാനവും ഇന്നും തരുന്നുണ്ട്,’ ജഗദീഷ് പറയുന്നു.

Content Highlight: Jagadish Talking about Actor Asees Nedumangad

We use cookies to give you the best possible experience. Learn more