| Saturday, 28th June 2025, 12:15 pm

മണിച്ചിത്രത്താഴില്‍ ആ റോളിലേക്ക് എന്നെ പരിഗണിച്ചിരുന്നു; ഫാസില്‍ സാറാണ് അതില്‍ തീരുമാനമെടുത്തത്: ജഗദീഷ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാള സിനിമയുടെ ക്ലാസിക്കുകളിലൊന്നായി കണക്കാക്കുന്ന സിനിമയാണ് 1993ല്‍ പുറത്തിറങ്ങിയ മണിച്ചിത്രത്താഴ്. മധു മുട്ടത്തിന്റെ തിരക്കഥയില്‍ ഫാസിലാണ് ചിത്രത്തിന്റെ സംവിധാനം നിര്‍വഹിച്ചിരുന്നത്. സിദ്ദിഖ്-ലാല്‍, പ്രിയദര്‍ശന്‍, സിബി മലയില്‍ എന്നിവര്‍ ഈ ചിത്രത്തിന്റെ രണ്ടാം യൂണിറ്റ് സംവിധായകരായിരുന്നു. മോഹന്‍ലാല്‍,ശോഭന, സുരേഷ് ഗോപി, നെടുമുടി വേണു എന്നിങ്ങനെ വന്‍താരനിര അണിനിരന്ന സിനിമയായിരുന്നു മണിച്ചിത്രത്താഴ്.

സിനിമയില്‍ ദാസപ്പന്‍ കുട്ടി എന്ന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നത് ഗണേഷ് കുമാര്‍ ആയിരുന്നു. ഇപ്പോള്‍ ഗണേഷ് കുമാറിന്റെ കഥാപാത്രത്തിലേക്ക് തന്നെ പരിഗണിച്ചിരുന്നുവെന്ന് ജഗദീഷ് പറയുന്നു. മണിച്ചിത്രത്താഴ് എന്ന സിനിമയെ കുറിച്ച് നിങ്ങള്‍ക്കാര്‍ക്കും അറിയാത്ത ഒരു കാര്യമുണ്ടെന്നും സിനിമയില്‍ ഗണേഷ് കുമാറിന്റെ റോളിലേക്ക് തന്നെ പരിഗണിച്ചിരുന്നുവെന്നും അത് സുധീഷിന് പോലും അറിയില്ലെന്നും അദ്ദേഹം പറഞ്ഞു.

മണിച്ചിത്രത്താഴിന്റെ ക്യാമറമാന്‍ തന്റെ സുഹൃത്തായിരുന്നുവെന്നും അദ്ദേഹം തന്റെ അടുത്ത് ഈ സിനിമയുടെ കാര്യം പറഞ്ഞിരുന്നുവെന്നും ജഗദീഷ് പറഞ്ഞു. ഫാസിലിന്റെയും സിദ്ദിഖ് ലാലിന്റെയും ഇടയില്‍ ഗണേഷിനയോ തന്നെയോ കാസ്റ്റ് ചെയ്യണമെന്ന ചര്‍ച്ചകള്‍ നിരന്തരമായി ഉണ്ടായിരുന്നുവെന്നും പിന്നീട് ഫാസില്‍ ഗണേഷിനെ ആ കഥാപാത്രത്തിനായി തെരഞ്ഞെടുക്കുകയായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സൈന സൗത്ത് പ്ലസില്‍ സംസാരിക്കുകയായിരുന്നു ജഗദീഷ്.

മണിചിത്രത്താഴിനെ കുറിച്ച് നിങ്ങള്‍ക്കാര്‍ക്കും അറിയാത്ത ഒരു രഹസ്യം ഇവിടെ വെച്ച് ഞാന്‍ പറയാം. അത് സുധീഷിന് പോലും അറിയില്ല. മണിച്ചിത്രത്താഴ് എന്ന ചിത്രത്തില്‍ ഗണേഷ് കുമാറിന്റെ റോളിലേക്ക് എന്നെ പരിഗണിച്ചിരുന്നു. എന്നെ വിളിക്കുക അല്ല. എന്നെ പരിഗണിച്ചിരുന്നു. സിനിമയുടെ ക്യാമറമാന്‍ അനന്ദകുട്ടന്‍ എന്റെ സുഹൃത്താണ്. അദ്ദേഹം എന്നെ വിളിച്ചിരുന്നു.

നല്ലൊരു റോളുണ്ട് വിളിവരുന്നുണ്ട് പാച്ചിക്കയെുടെ പടത്തിനാണ് എന്നൊക്കെ പറഞ്ഞിരുന്നു. അങ്ങനെയൊക്കെ ഞാനും പ്രതീക്ഷിച്ചിരുന്നു. ഈ കാര്യത്തില്‍ അവിടെ സജീവമായ ചര്‍ച്ചകള്‍ നടന്നു. സിദ്ദിഖ് ലാലും പാച്ചിക്കയുമൊക്കെയായി ഡിസ്‌കസ് ചെയ്ത് കുറെ പേര് ഗണേഷിന് വേണ്ടിയും കുറച്ച് പേര് എനിക്ക് വേണ്ടിയൊക്കെ പറഞ്ഞു. അവസാനം ഫാസില്‍ സാര്‍ ഒരു തീരുമാനമെടുത്തത് ഗണേഷ് ആ റോള്‍ ചെയ്യട്ടേ എന്ന രീതിയിലാണ്,’ ജഗദീഷ് പറയുന്നു.

Content highlight: Jagadish says taht he was considered for the role of Ganesh Kumar in  Manichitrathazhu

We use cookies to give you the best possible experience. Learn more