മോഹന്‍ലാലിനെ പോലുള്ള നടന്മാരാണോ അവര്‍; 'വാഴ'യില്‍ പിള്ളേര് സെറ്റ് ഇറങ്ങിയത് കണ്ടില്ലേ: വൈറലായി ജാഫര്‍ ഇടുക്കിയുടെ വാക്കുകള്‍
Malayalam Cinema
മോഹന്‍ലാലിനെ പോലുള്ള നടന്മാരാണോ അവര്‍; 'വാഴ'യില്‍ പിള്ളേര് സെറ്റ് ഇറങ്ങിയത് കണ്ടില്ലേ: വൈറലായി ജാഫര്‍ ഇടുക്കിയുടെ വാക്കുകള്‍
ഐറിന്‍ മരിയ ആന്റണി
Sunday, 12th April 2026, 8:43 pm

തിയേറ്ററില്‍ അതിഗംഭീര കുതിപ്പ് നടത്തുകയാണ് സവിന്‍ സായുടെ സംവിധാനത്തില്‍ ഏപ്രില്‍ 2ന് തിയേറ്ററുകളിലെത്തിയ വാഴ2. ഇന്‍സ്റ്റാഗ്രാം റീലുകളിലൂടെ യുവാക്കളുടെ ഹരമായി മാറിയ ഹാഷിര്‍, അലന്‍, വിനായക്, അജിന്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സവിന്‍ സാ അണിയിച്ചൊരുക്കിയ ഇൗ ചിത്രം ബോക്‌സ് ഓഫീസിലെ പല റെക്കോഡുകളുമാണ് തകര്‍ത്തത്.

വാഴ, ബയോപിക് ഓഫ് ബില്യണ്‍ ബോയ്‌സ് എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗമായെത്തിയ വാഴ2 റിലീസ് ചെയ്ത് രണ്ടാഴ്ച്ചയിലേക്കടുക്കുമ്പോള്‍ ആഗോളതലത്തില്‍ 150 കോടിയാണ് നേടിയിരിക്കുന്നത്. വലിയ താരിനിരകളൊന്നുമില്ലാതെ വന്ന സിനിമ റെക്കോഡ് നേട്ടം സ്വന്തമാക്കിയത് ഇപ്പോള്‍ ചലച്ചിത്ര ലോകത്തേ പ്രധാനാ ചര്‍ച്ചാ വിഷയമാണ്.

റീല്‍സിലൂടെ മലയാളികള്‍ക്ക് സുപരിചിതരായി മാറിയ ഹാഷിറും ഗ്യാങ്ങും ഇപ്പോള്‍ കേരളത്തിന് പുറത്തും ചര്‍ച്ചകളില്‍ നിറയുന്നുണ്ട്. ഇപ്പോഴിതാ, ഒരു ദുരൂഹ സാഹചര്യത്തില്‍ സിനിമയുടെ പ്രസ് മീറ്റില്‍ നടന്‍ ഇടുക്കി ജാഫര്‍ വാഴ സിനിമയെ കുറിച്ച് പറഞ്ഞ വാക്കുകളാണ് സമൂഹമാധ്യമങ്ങളില്‍ നിറയുന്നത്. എല്ലായിടത്തും ഇപ്പോള്‍ ചെറുപ്പക്കാരുടെ സാന്നിധ്യമുണ്ടെന്നും വാഴ സിനിമയിലെ കുട്ടികള്‍ ഞെട്ടിച്ചുവെന്നും അദ്ദേഹം പറഞ്ഞു.

‘വാഴയില്‍ പിള്ളേര് സെറ്റ് ഇറങ്ങിയത് കണ്ടില്ലേ, നടന്മാരാണോ. മോഹന്‍ലാല്‍ സാര്‍ മമ്മൂട്ടി ഇക്ക, എന്നൊക്കെ നമ്മള്‍ പറയുന്നത് പോലുള്ള നടന്മാരാണോ അവര്‍. ഇപ്പോള്‍ അവരൊന്നും അല്ല, നാല് പിള്ളേര് കൂടിയാല്‍ സിനിമയാണ്. എല്ലാ സൈഡിലും പിള്ളേര് സെറ്റുണ്ട്, പിന്നെ അങ്ങോട്ട് ക്യാമറയായി സിനിമയായി. നിങ്ങള്‍ നല്ല രീതിയില്‍ പെര്‍ഫോം ചെയ്യ് അപ്പോള്‍ നിങ്ങളെയും വെച്ച് സിനിമ എടുക്കും. വാഴയിലെ പിള്ളേര കണ്ടില്ലേ, അതുപോലെയൊക്കെ വന്നാല്‍ നല്ലൊരു സിനിമയെടുക്കാം,’ ജാഫര്‍ ഇടുക്കി പറയുന്നു.


ആദ്യ ഭാഗത്തിന്റെ അതേ ടെംപ്ലേറ്റ് പിന്തുടരുന്ന സിനിമയാണ് വാഴ 2. എന്നാല്‍ മേക്കിങ്ങും കഥ പറച്ചിലും അഭിനേതാക്കളുടെ പെര്‍ഫോമന്‍സും ചിത്രത്തിന് പുതുമ നല്‍കുന്നുവെന്നാണ് സിനിമ കണ്ട പ്രേക്ഷകര്‍ അഭിപ്രായപ്പെട്ടത്.

റിലീസ് ചെയ്ത് പത്ത് ദിവസം പിന്നിടുമ്പോള്‍ 150 കോടി കളക്ഷന്‍ നേടിയെങ്കില്‍ ഇനി ഏതൊക്കെ റെക്കോര്‍ഡാണ് സിനിമ തകര്‍ക്കാന്‍ പോകുന്നതെന്നാണ് പ്രേക്ഷകര്‍ ഉറ്റുനോക്കുന്നത്. കണ്ടന്റാണ് കിങ് എന്ന് വാഴ2വിലൂടെ വീണ്ടും ഊട്ടിയിറപ്പിക്കുകയാണ് മോളിവുഡ്.

Content Highlight:  Jaffer Idukki on the success of Vaazha 2

ഐറിന്‍ മരിയ ആന്റണി
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.