ഫാസിലിൻ്റെ സംവിധാനത്തിൽ 1993ൽ പുറത്തിറങ്ങിയ ചിത്രമായിരുന്നു മണിച്ചിത്രത്താഴ്. ചിത്രത്തിലൂടെ മലയാളി പ്രേക്ഷകർക്ക് പ്രിയങ്കരിയായ നടിയാണ് വിനയപ്രസാദ്. ഇപ്പോൾ മണിച്ചിത്രത്താഴ് എന്ന സിനിമയെക്കുറിച്ച് സംസാരിക്കുകയാണ് നടി. എത്ര ശ്രമിച്ചാലും അതുപോലൊരു സിനിമ ചെയ്യാന്‍ ബുദ്ധിമുട്ടാണെന്നും അത് തനിക്ക് അറിയില്ലായിരുന്നെന്നും വിനയ പ്രസാദ് പറയുന്നു.
താന്‍ ബാഗ്ലൂരിൽ ഒരു പരിപാടിക്ക് പോയപ്പോള്‍ മോഹന്‍ലാലിനെ കണ്ടെന്നും ‘പറ്റിയ ഒരു റോള്‍ ഉണ്ട് ചെയ്യാമോ’ എന്ന് അദ്ദേഹം ചോദിച്ചെന്നും വിനയ പ്രസാദ് പറഞ്ഞു.
ചെയ്യാമെന്നാണ് താന്‍ മറുപടി പറഞ്ഞതെന്നും ശോഭന ഉണ്ടെന്ന് പറഞ്ഞപ്പോള്‍ സെക്കന്‍ഡ് ഹീറോ ആയിരിക്കുമെന്നാണ് താന്‍ അപ്പോള്‍ വിചാരിച്ചതെന്നും നടി പറഞ്ഞു.
ഷൂട്ടിങ് നടക്കുമ്പോള്‍ തനിക്ക് ചെറിയ ചെറിയ ഷോട്ട്‌സ് ആണ് തന്നതെന്നും അപ്പോള്‍ സംവിധായകന്‍ ഫാസിലിനോട് പരിഭവമുണ്ടായിരുന്നെന്നും അവര്‍ വ്യക്തമാക്കി.
‘എന്നെ എന്തിനാണ് വിളിപ്പിച്ചത്? എനിക്ക് ഒന്നും ഇല്ലെന്നാണ് തോന്നുന്നത്’ എന്നാണ് താന്‍ അപ്പോള്‍ ഫാസിലിനോട് പറഞ്ഞതെന്നും ‘സിനിമ മൊത്തത്തില്‍ കാണുമ്പോള്‍ മനസിലാകുമെന്നാണ് ഫാസില്‍ അപ്പോള്‍ പറഞ്ഞതെന്നും വിനയപ്രസാദ് കൂട്ടിച്ചേര്‍ത്തു. അമൃത ടി.വിയില്‍ സംസാരിക്കുകയായിരുന്നു.
‘എത്ര ശ്രമിച്ചാലും മണിച്ചിത്രത്താഴ് പോലൊരു സിനിമ ചെയ്യാന്‍ ബുദ്ധിമുട്ടാണ്. അത് നേരത്തെ എനിക്ക് അറിയില്ലായിരുന്നു കേട്ടോ. എനിക്ക് ഈ സിനിമ കിട്ടിയത് തന്ന മോഹന്‍ലാല്‍ സാര്‍ ഒരു പരിപാടിക്ക് വേണ്ടി ബാഗ്ലൂർ വന്നിരുന്നു. ഞാനും അതിലൊരു ഗസ്റ്റ് ആയിട്ടാണ് പോയത്. അപ്പോള്‍ മോഹൻലാല്‍ സാര്‍ ചോദിച്ചു ‘പറ്റിയ ഒരു റോള്‍ ഉണ്ട് ചെയ്യാമോ’ എന്ന്.
അപ്പോള്‍ ചെയ്യാം എന്നാണ് ഞാന്‍ പറഞ്ഞു. അപ്പോള്‍ ശോഭന ഉണ്ടെന്ന് പറഞ്ഞു. സെക്കന്‍ഡ് ഹീറോ ആയിട്ടായിരിക്കുമെന്നാണ് അന്ന് ചിന്തിച്ചത്. ഷൂട്ടിങ് നടക്കുമ്പോള്‍ ഫാസില്‍ സാറിനോട് എനിക്ക് ചെറിയൊരു ഡിസപ്പോയിന്‍മെന്റ് ഉണ്ടായിരുന്നു. ചെറിയ ചെറിയ ഷോട്ട്‌സ് ആണ് എടുക്കുന്നത്. അപ്പോള്‍ എനിക്ക് തോന്നി അഭിനയിക്കാന്‍ സ്‌കോപ് ഒന്നും ഇല്ലെന്ന്.
അപ്പോള്‍ ഞാന്‍ ചോദിച്ചു സാറിനോട് ചോദിച്ചു ‘എന്നെ എന്തിനാണ് വിളിപ്പിച്ചത്? എനിക്ക് ഒന്നും ഇല്ലെന്നാണ് തോന്നുന്നത്’ എന്ന്. അപ്പോള്‍ ഫാസില്‍ സാറ് പറഞ്ഞു ‘സിനിമ മൊത്തത്തില്‍ കാണുമ്പോഴാണ് ഇത് മനസിലാകുകയുള്ളൂ’ എന്ന്,’ വിനയപ്രസാദ് പറയുന്നു.
Content Highlight: It’s difficult to make a film like that; I got that film because of Mohanlal says Vinaya Prasad